- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായിന്റെ മോനെ ഒരു നൂറു വട്ടം ചോദിച്ചതാണ്... എടുത്ത ജോലിക്ക് കൂലി നൽകാതെയാണ് നിങ്ങൾ കൂടെയുള്ളവന്റെ മേൽ മൂത്രം ഒഴിച്ചത്.... ലാഭം കിട്ടുന്ന കച്ചവടം മാമാപണിയാണ്... എന്റെ ഒരു മാസത്തെ ശമ്പളം ഉണ്ട്... ആ പാപത്തിന്റെ പങ്ക് നിന്റെ മക്കളുടെ പുറത്തിരിക്കട്ടേ: മംഗളത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് എഡിറ്ററെ പരസ്യമായി തെറിവിളിച്ച് ജോലി രാജി വച്ചു
കോഴിക്കോട്: എ കെ ശശീന്ദ്രനെതിരായ സ്റ്റിംങ് ഓപ്പറേഷനിൽ മംഗളം മാപ്പു പറഞ്ഞു. ഇത് ചാനലിനെ കൂടതൽ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. രണ്ട് ചേരിയായി ജീവനക്കാർ മാറുകയാണ്. അങ്ങനെ പോര് മറുകുന്നു. പലരും പലതും വിളിച്ചു പറയുന്നു. അതിൽ അവസാനത്തേതാണ് മംഗളത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫിന്റെ രാജി. എംഎം രഗീഷിന്റെ രാജിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റും പുതിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. രഗീഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ നായിന്റെ മോനെ ഒരു നൂറു വട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തത് എന്ന്.... അപ്പോൾ അല്ല എന്നായിരുന്നു മറുപടി... സന്തോഷേട്ടാ നിങ്ങളിൽ ഒരു വിശ്വാസമുണ്ടായിരുന്നു .. നിങ്ങളും പറഞത് എല്ലാം ശരിയാണ് എന്ന തരത്തിലാണ്..... ഓരോ ഘട്ടത്തിലും ചോദിച്ചു കൊണ്ടേയിരുന്നു.... എന്താണ് സത്യമെന്ന്... അപ്പോഴും എല്ലാം ശരിയാണെന്ന് പറഞ്ഞു.. ജോലിയില്ലാത്ത ഒന്നര വർഷം അനുഭവിച്ച മാനസിക സംഘർഷത്തിനുമപ്പുറം നാല് ദിവസം അനുഭവിച്ചപ്പോഴും നിങ്ങൾക്കൊപ്പം നിന്നത് വിശ്വാസം കൊണ്ടാണ്.... വളഞ്ഞു നിന്ന് കല്ലെറിഞ്ഞവരോട്... എടുത്ത ജ
കോഴിക്കോട്: എ കെ ശശീന്ദ്രനെതിരായ സ്റ്റിംങ് ഓപ്പറേഷനിൽ മംഗളം മാപ്പു പറഞ്ഞു. ഇത് ചാനലിനെ കൂടതൽ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. രണ്ട് ചേരിയായി ജീവനക്കാർ മാറുകയാണ്. അങ്ങനെ പോര് മറുകുന്നു. പലരും പലതും വിളിച്ചു പറയുന്നു. അതിൽ അവസാനത്തേതാണ് മംഗളത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫിന്റെ രാജി. എംഎം രഗീഷിന്റെ രാജിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റും പുതിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
രഗീഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
നായിന്റെ മോനെ ഒരു നൂറു വട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തത് എന്ന്.... അപ്പോൾ അല്ല എന്നായിരുന്നു മറുപടി... സന്തോഷേട്ടാ നിങ്ങളിൽ ഒരു വിശ്വാസമുണ്ടായിരുന്നു .. നിങ്ങളും പറഞത് എല്ലാം ശരിയാണ് എന്ന തരത്തിലാണ്..... ഓരോ ഘട്ടത്തിലും ചോദിച്ചു കൊണ്ടേയിരുന്നു.... എന്താണ് സത്യമെന്ന്... അപ്പോഴും എല്ലാം ശരിയാണെന്ന് പറഞ്ഞു.. ജോലിയില്ലാത്ത ഒന്നര വർഷം അനുഭവിച്ച മാനസിക സംഘർഷത്തിനുമപ്പുറം നാല് ദിവസം അനുഭവിച്ചപ്പോഴും നിങ്ങൾക്കൊപ്പം നിന്നത് വിശ്വാസം കൊണ്ടാണ്....
വളഞ്ഞു നിന്ന് കല്ലെറിഞ്ഞവരോട്... എടുത്ത ജോലിക്ക് കൂലി വാങ്ങാതെയാണ് നിങ്ങൾ കൂടെയുള്ളവന്റെ മേൽ മൂത്രമൊഴിച്ചത്... ഇതാണ് നമ്മുടെ പരാജയം മാധ്യമ മുതലാളിയുടെ തെമ്മാടിത്തരത്തിന് കുഴലൂതുമ്പോൾ കൂടെയുള്ളവനെ നമ്മൾ കല്ലെറിയും..... സുഹൃത്തെ നമ്മൾ എന്നാണ് തൊഴിൽ സ്ഥാപനത്തിനുമപ്പുറം മനസ്സറിഞ്ഞ് സ്‌നേഹിക്കുന്നവരാവുക.... സഹ പ്രവർത്തകരെ ഇതാരുടേയും വിജയമല്ല.... നമ്മുടെ പരാജയമാണ്... ഈ പരാജയമുള്ളിടത്തോളം നമ്മൾ എന്നും തോറ്റു കൊണ്ടേയിരിക്കും... നാളെ താരമാകാമെന്ന് കരുതി ഈ രംഗത്തേക്ക് വരുന്നവരോട് .... കണ്ണുനീരും കയ്പും രുചിച്ച് .... യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ നിങ്ങൾക്കവിടെ എത്താനാവില്ല... എങ്ങിനെയും വാർത്ത എടുക്കണമെന്ന് മംഗളം ടെലിവിഷന്റെ ആദ്യ ദിനം ക്യാംപിൽ പറഞ്ഞപ്പോൾ അതല്ല ജേർണലിസമെന്ന് ആ ക്യാംപിൽ ശബ്ദമുയർത്തിയ ഒരേ ഒരാൾ ഞാനാണ്....
നിങ്ങളിലെ പത്രപ്രവർത്തകനെ ഇല്ലാതാക്കാൻ അതു മതിയെന്നും പറഞ്ഞപ്പോൾ അന്നത്തെ ഹീറോ പറഞ്ഞത് ടിപി കേസിലെ പാർട്ടി അന്വേഷണം പുറത്തുകൊണ്ടു വരാനാവുമോ എന്നാണ്... ആ തെണ്ടിയോട് അന്നേ പറഞ്ഞു ഞാൻ ചെയ്ത വാർത്ത കൊണ്ട് ഒരാൾക്ക് കറന്റ് കിട്ടി.. വീടിന് സഹായം കിട്ടി.. ഇതിനുമപ്പുറം ഇംപാക്റ്റ് ഇല്ലെന്ന്... അന്ന് ഇതല്ല ബോംബുണ്ടാക്കലാണ് ജേർണലിസം എന്ന് പറഞ്ഞവരാണ് കൂട്ടികൊടുപ്പിന് മുൻകൈയെടുത്തത്... ടാ നാരായണാ ജേർണലിസ്റ്റിന് ഫ്രോഡാകാം... ഫ്രോഡിന് ഒരിക്കലും ജേർണലിസ്റ്റാകാനാവില്ല... സി.ഇ. ഒ ലാഭം കിട്ടുന്ന കച്ചവടം മാമാ പണിയാണ് നിങ്ങൾക്കത് തുടരാം.... എന്റെ ഒരു മാസത്തെ ശമ്പളം ബാക്കിയുണ്ട് പാപത്തിന്റെ പങ്ക് നിന്റെ മക്കൾ നക്കട്ടെ.... എനിക്ക് വേണ്ട...