ത്താംക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നത് ഏതാനും ദിവസം മുമ്പാണ്. വിജയിച്ചവരുടെ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ. അതേസമയം തോൽവി രുചിച്ചവർ വീണ്ടും വിജയവഴിയിൽ വരാനുള്ള പ്രയത്ന്നത്തിലുമാണ്. ഒരു തോൽവികൊണ്ട് ഈ ലോകത്ത് ഒന്നും സംഭവിക്കുന്നില്ലെന്ന പാഠമാണ് നാം കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്. വീണ്ടുമൊരു അവസരം വരുമെന്ന പ്രതീക്ഷയാണ് കുരുന്നുകളിൽ പങ്കുവെക്കേണ്ടത്. ഇങ്ങനെ പത്താംക്ലാസിൽ തോറ്റ മകന് ബൂട്ട് സമ്മാനിച്ച് ഒരു പിതാവിന്റെ വാക്കുകൾ ഫേസ്‌ബുക്കിൽ കുറിച്ച് യുവാവ്. ആരുടെയും കണ്ണു നനയിക്കുന്ന വിധത്തിലാണ് ഈ പിതാവിനെ കുറിച്ച് പ്രവാസിയായ യുവാവ് എഴുതിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ എ പ്ലസ് കിട്ടാതെ പോയാൽ മക്കളെ കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്ന ഓരോ അച്ഛനും അമ്മയും യാസിർ എന്ന യുവാവ് എഴുതിയ ഈ ഫേസ്‌ബുക്ക് കുറിപ്പ് തീർച്ചയായും വായിക്കേണ്ടതാണ്.

യാസിറിന്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

പത്താം ക്ലാസിലെ റിസൽട്ട് വന്ന ദിവസമായിരുന്നല്ലോ ഇന്നലെ .റിസൾട്ടിന് വേണ്ടി കാത്ത് നിൽക്കുന്നവരിൽഎന്റെ അനിയനും (മേമാടെ മകൻഇർഫു) എന്റെ പെങ്ങളുട്ടിയും(മേമാടെ മകൾതസ്‌നി)യും ഉണ്ടായിരുന്നു.അത്യാവിശ്യം നല്ല മാർക്കോടെ(80% ന് മുകളിൽ)അവര് പാസ്സാവുകയും ചെയ്തു.. അവർക്ക് വിളിച്ച് 'CONGRATS' പറഞ്ഞ് ഫോൺവെച്ചു. പതിവ് ഓഫീസ് ജോലികളുടെ തിരക്കിൽമുഴുകി.

നാല് ഡ്രൈവർമാരുടെ ഗേറ്റ് പാസ് എടുക്കാനുള്ളതുകൊണ്ട് കസ്റ്റംസിലേക്ക് നടന്നു. ഗേറ്റ് പാസും എടുത്ത് തിരികെ ഓഫീസിൽഎത്തിയപ്പോഴാണ് ഒരു മലയാളി ഡ്രൈവറുടെ ഫോൺസംസാരം കേൾക്കാൻഇടയായത്. അയാൾതന്റെ ഭാര്യയോടാണ് സംസാരിക്കുന്നത് എന്ന് ആദ്യമേ മനസ്സിലായി. ഞങ്ങളുടെ ഓഫീസിൽരാവിലത്തെ ഷിഫ്റ്റിൽഅറബികൾമാത്രമാണ് എന്നുള്ള ധാരണയിലാകാം ആ മനുഷ്യൻഅത്ര ഉച്ചത്തിൽസംസാരിക്കുന്നത്.

ആ മനുഷ്യന്റെ ചില വാക്കുകളാണ് എന്നെ ഇത് എഴുതാൻപ്രേരിപ്പിച്ചത്. അയാളുടെ മകൻകണക്ക് പരീക്ഷയിൽതോറ്റിരിക്കുകയാണ്. ബാക്കിയുള്ള വിഷയങ്ങളിൽതട്ടിമുട്ടി ജയിച്ചിട്ടുണ്ട്. കണക്ക് പരീക്ഷയിൽതോറ്റ ഒരു മകനോട് ഇപ്പോഴത്തെ പല അച്ചന്മാരും സംസാരിക്കുന്ന രീതിയായിരുന്നില്ല അയാളുടെത്. അപ്പുറത്ത് നിന്നും അയാളുടെ ഭാര്യയുടെ സങ്കടവും നാണക്കേടും കലർന്ന സംസാരം തന്നെയാവാം അയാളുടെ സംസാരത്തിന്റെ തുടക്കം.

പക്ഷെ അതിനൊക്കെ അയാള് നൽകിയ മറുപടിയാണ് എന്നെ വല്ലാതെ അതിശയിപ്പിച്ചത്..

'സൗമ്യേ.... അവന് പരീക്ഷയൊക്കെ ഇനിയും എഴുതാം.... അവസാനത്തെ പരീക്ഷയൊന്നും അല്ലല്ലോ ഇത്.. പക്ഷെ നമുക്ക് നമ്മുടെ മോനെ നഷ്ടായാൽപിന്നെ കിട്ടില്ല.. നീ അവനെ കുത്തുവാക്ക് പറഞ്ഞ് വിഷമിപ്പിക്കല്ലേ... നീ നോക്കിക്കോ എന്റെ മോനും ഒരിക്കൽജയിക്കും'

അത്രയും കേട്ടപ്പോൾഎനിക്കെന്തോ വല്ലാത്തൊരു സങ്കടം ഉള്ളിൽനീറി. ഇമ്മാതിരി വെയിലത്ത് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ട്രെയിലറും ഓടിച് ജീവിതത്തിന്റെ അറ്റം മുട്ടിക്കാൻവിയർപ്പ് ഒഴുക്കുന്ന ഈ മനുഷ്യന് തന്റെ മകൻനിസാരമായ ഒരു പത്താംക്ലാസ് പരീക്ഷ തോറ്റുപോയി എന്ന് കേൾക്കുമ്പോൾഎങ്ങനെയാണ് ഇത്രമേൽസ്‌നേഹത്തിൽ,.. പ്രതീക്ഷയിൽസംസാരിക്കാൻകഴിയുന്നത്... എന്റെ ചോദ്യങ്ങൾഅയാളെയും എന്നെയും തമ്മിലുള്ള അകലം കുറച്ചു. അയാളുടെ സംസാരത്തിന് ഞാൻവീണ്ടും കാതോർത്തു. ഒളിച്ചു കേൾക്കാനുള്ള മനോഭാവമായിരുന്നില്ല... ഒരു അച്ഛനെ കേൾക്കാനുള്ള ധൃതിയായിരുന്നു കാരണം.

'നീ സന്തോഷിന് ഫോൺകൊടുക്ക്... ഞാൻ അവനോട് സംസാരിക്കട്ടെ'

അയാളുടെ ശബ്ദത്തിന് സ്‌നേഹത്തിന്റെ ചൂരുള്ള പോലെ തോന്നി. അയാൾ തുടർന്നു..

'മോനേ,... സാരില്ലെടാ ഒരൊറ്റ വിഷയത്തിലല്ലേ തോറ്റൊള്ളൂ.. അത് പ്രശ്‌നമില്ല... ബാക്കിയൊക്കെ എന്റെ മോൻപാസായല്ലോ.. നമുക്ക് ഇനിയും സമയമുണ്ടല്ലോ.. ഇന്റെ കുട്ടി വിഷമിക്കണ്ടാട്ടോ... ഇതിലും വലിയ പരീക്ഷയിൽഎന്റെ മോൻജയിച്ചിട്ടില്ലേ.. പിന്നെന്താ.. അമ്മ നിന്നോടുള്ള സ്‌നേഹം കൊണ്ടാ അങ്ങനെയൊക്കെ പറയുന്നത്... എന്നെക്കാളും ജീവനാ അമ്മക്ക് നിന്നെ... നീ അതൊന്നും കേട്ട് സങ്കടമായി ഇരിക്കണ്ടാ ട്ടോ.. അച്ഛൻഷറഫുക്കാടെ കയ്യിൽനിനക്കുള്ള ബൂട്ടും കിറ്റും കൊടുത്തയച്ചിട്ടുണ്ട്.. ഇയ്യ് പറഞ്ഞ കമ്പനിയുടെ നല്ല വില കൂടിയ ബൂട്ടാണ്.. ഓൻനാളെയോ മറ്റന്നാളോ അവിടെ എത്തും... അടുത്ത മാസല്ലേ നിനക്ക് സെലക്ഷൻഅതിന് പ്രാക്ടീസ് മുടക്കണ്ട'

അങ്ങനെ അയാൾഒരുപാട് സംസാരിച്ചു അയാളുടെ മകനോട്.

പക്ഷെ ബാക്കിയൊന്നും ഞാൻകേട്ടില്ല...

ഇയാളെന്ത് മനുഷ്യനാണ്.. വട്ടാണോ ഇയാൾക്ക്... സ്വന്തം മകൻപത്താം ക്ലാസിലെ പരീക്ഷ തോറ്റ് നിൽക്കുന്നു. ആ നേരത്ത് അവന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത് അവനെ ഫുട്‌ബോൾകളിക്കാൻവിടുന്നു... ഭ്രാന്ത് തന്നെ അല്ലാതെന്താ പറയാ...

അയാളോടുള്ള പുച്ഛവും അയാളെ കളിയാക്കിയുള്ള ചിരിയും എന്റെ മുഖത്ത് ഞാൻഅറിയാതെത്തന്നെ നിഴലിട്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾഅയാൾതന്റെ ബയാൻ(customs bill of entry)കഴിഞ്ഞോ എന്ന് എന്റെ കൂടെയുള്ള അറബിയോട് ചോദിച്ചു. തട്ടിമുട്ടിയുള്ള അങ്ങേരുടെ അറബി ഭാഷക്ക്

'റൂഹ് മിന്നാക്ക്' (അവിടേക്ക് പോകൂ) എന്ന ഭാഷയിൽഎന്റെ കൂടെയുള്ള അറബി മറുപടി കൊടുത്തു. അപ്പോഴാണ് അയാൾഎന്നെ ശ്രദ്ധിക്കുന്നത്.

'ആഹാ.. മലയാളി ഉണ്ടായിരുന്നോ....'

അയാളുടെ ചോദ്യം.

'ആഹ് ഉണ്ടായിരുന്നു.. ഞാൻകസ്റ്റംസിൽപോയിരിക്ക്യാർന്നു'

എന്റെ മറുപടിയും കേട്ടപ്പോൾഅയാൾചോദിച്ചു

'എത്രയായി എന്റെ പൈസ'

'നിങ്ങടെ നാനൂറ്റി മുപ്പത് ദിർഹംസ്'

കാഷ് എടുത്ത് എനിക്ക് നേരെ നീട്ടുമ്പോൾഞാൻഅയാളോട് ചോദിച്ചു...

'കണക്കിലാണോ മോൻതോറ്റത്... കണക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് എല്ലാരും പറയുന്നുണ്ട്'....

'ആഹ്... കണക്കില് തോറ്റു... അതൊന്നും അത്ര പ്രശ്‌നമില്ല.. ഭാര്യയുടെ വഴക്ക് പറച്ചിലാ എനിക്ക് പേടി... ഓരോ ന്യൂസ് കേൾക്കാറില്ലേ... മാർക്ക് കുറഞ്ഞതിന് കുട്ടികൾആത്മഹത്യ ചെയ്തു എന്നും ഞരമ്പ് മുറിച്ചു എന്നൊക്കെ പറഞ്ഞ്... അതൊക്കെ ഓർക്കുമ്പോൾനെഞ്ചില് തീയാ... '

അയാൾഅത്രയും പറഞ്ഞപ്പോൾഎനിക്കത് വരെ തോന്നാത്ത ഒരു കൗതുകമായി അയാൾപറയുന്ന കാര്യങ്ങളോട്.... ഞങ്ങൾവീണ്ടും സംസാരിച്ചു... ചെറിയ രീതിയിൽഞങ്ങൾകമ്പനിയായി..

അന്നേരം അയാൾപറഞ്ഞ ചില കാര്യങ്ങൾഞാനറിയാതെ എന്റെ കണ്ണ് നിറക്കുന്നുണ്ടായിരുന്നു.

അങ്ങേർക്കും അങ്ങേരുടെ ഭാര്യക്കും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽകിട്ടിയതാണ് സന്തോഷിനെ.... അവനെ അവന്റെ അമ്മ പ്രസവിക്കുമ്പോൾചെറിയ ബുദ്ധിമാന്ദ്യവും അംഗവൈകല്യവുമുള്ള ഒരു കുഞ്ഞായിരുന്നു അവൻ. അവന്റെ കാലുകൾക്ക് നടക്കാനുള്ള ശേഷി ഇല്ലായിരുന്നു... ബുദ്ധി വികാസവും കുറവായിരുന്നു. അന്ന് ഡോക്ടർമാർഅതിനൊരു ഇംഗ്ലീഷ് പേരും കൊടുത്തിരുന്നു.

സാധാരണ ജീവിതത്തിലേക്ക് അത്ര പെട്ടന്നൊന്നും മടങ്ങി വരാൻസാധ്യതയില്ലാത്ത ഒരു അസുഖത്തെ അഞ്ച് വർഷം കൊണ്ടാണ് ആ കുഞ്ഞ് അതിജീവനത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് വഴി തിരിച്ചത്.

അയാൾതന്റെ മകനെക്കുറിച്ച് പറഞ്ഞൊകാര്യമുണ്ട്.... വല്ലാത്ത മൂർച്ചയുള്ള വാക്കുകൾ... സ്‌നേഹവും അഭിമാനവും ചേർത്ത് വെച്ച വാക്കുകൾ....

'കണക്കില് മാത്രമേ അവൻതോറ്റുള്ളൂ എന്ന് കേട്ടപ്പോൾഏറ്റവും സന്തോഷിച്ചത് ഞാനാണ്.. കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവൻജയിച്ചല്ലോ.... ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾപഠിക്കേണ്ടിയിരുന്ന സ്‌കൂളിൽനിന്നും സാധാരണ കുട്ടികൾപഠിക്കുന്ന സ്‌കൂളിൽപഠിച്ച്... കാല് കൊണ്ട് അനക്കാൻപോലും കഴിയാത്ത അവസ്ഥയിൽനിന്നും നടന്നും.. ഓടിയും നന്നായി ഫുട്‌ബോൾകളിച്ചും ഇന്നിപ്പോൾപത്താംക്ലാസ് പരീക്ഷയിൽകണക്കിനൊഴികെ ബാക്കിയെല്ലാ വിഷയങ്ങളിലും ജയിച്ചു എന്നുകൂടി കേട്ടപ്പോൾപത്ത് A+ കിട്ടിയ ഒരു മകന്റെ അച്ഛന് ഉണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോൾ... അവൻഇനിയും ഉയരങ്ങളിൽഎത്തും... എനിക്കുറപ്പാ... ഐ.എം വിജയനെപ്പോലെ നല്ലൊരു ഫുട്‌ബോൾകളിക്കാരനാകും എന്റെ മോൻ...'

അത്രയും കേട്ടപ്പോൾആ മനുഷ്യനോട് എന്തെന്നില്ലാത്ത ബഹുമാനവും സ്‌നേഹവും കൂടി എന്റെ കണ്ണ് നനവറിഞ്ഞു... കണ്ണടയുടെ ഫ്രെയിമിനിടയിൽകയ്യിട്ട് ഞാനത് തുടച്ചു...

അതുവരെ ലഭിക്കാത്ത ഒരു പോസിറ്റീവ് വൈബ്രേഷൻഅയാളുടെ വാക്കുകളിൽനിന്നും എനിക്ക് കിട്ടി.

സ്വന്തം മകന്റെ തോൽവി മറ്റൊരുപാട് വിജയങ്ങളിലൂടെ ആഘോഷിക്കുന്ന ധീരമായ നിലപാടുകളുള്ള അച്ഛൻ... ചങ്ക് പൊളിയുന്ന ശകാരങ്ങൾകൊണ്ട് മകന്റെ കണ്ണ് നിറക്കുന്നതിന് പകരം,.. ഉള്ള് തൊടുന്ന വാക്കുകൾകൊണ്ട് മകനെ സ്‌നേഹം കൊണ്ട് പൊതിയുന്ന അച്ഛൻ...

സ്വന്തം കുഞ്ഞിന് ഒരു A+ കുറഞ്ഞതിന്റെ പേരിൽഅവനെ/അവളെ ടോർച്ചർചെയ്ത് ഒരു മുഴം കയറിലേക്ക് അവരെ എത്തിക്കുന്ന ഒരുപാട് മാതാ-പിതാക്കൾക്ക് ഒരു പാഠശാലയാണ് ആ മനുഷ്യൻ....

മകന്റെ അഭിരുചി ഫുട്‌ബോൾകളിയിലാണ് എന്ന് മനസ്സിലാക്കി കണക്കിൽതോറ്റ് നിൽക്കുന്നവന്റെ കാലിൽബൂട്ടും പന്തും വെച്ച് കൊടുക്കുന്ന ധീരനായ അച്ഛൻ....

എനിക്കയാളോട് തോന്നിയ ബഹുമാനമാകാം എന്റെ രണ്ടുതുള്ളി കണ്ണുനീർ...

തന്ന അഞ്ഞൂറ് ദിർഹംസിന് ബാക്കി എഴുപത് തിരിച്ച് കൊടുക്കുമ്പോൾഞാൻഅയാളുടെ മുൽക്കിയയിൽ(RC ബുക്കിൽ) അയാളുടെ പേര് നോക്കി...

'രാജൻഅബ്രഹാം'....

ആ പേരിന് 'ധീരനായ അച്ഛൻ' എന്നുകൂടി അർത്ഥമുണ്ട് എന്ന് ഞാനറിഞ്ഞു.

ബാക്കി വാങ്ങി ഗേറ്റ്പാസ്സും ബയാനും കൊണ്ട് അയാൾഒഫീസിൽനിന്നും പോകുമ്പോൾഎനിക്കയാളെ ഒന്ന് സല്യൂട്ട് ചെയ്യണമെന്ന് തോന്നി.... എന്തൊരു വലിയ പാഠമാണ് ആ മനുഷ്യൻപഠിപ്പിച്ചത്... എത്ര വലിയ സഹനത്തിന്റെ,ധീരതയുടെ ആശയമാണ് ആ മനുഷ്യൻപകർന്നത്....

അച്ഛനാവുക എന്നത് ഒരു കുഞ്ഞിന് ജന്മം നൽകാൻകാരണക്കാരനാകുന്നവനല്ല....!

ആ കുഞ്ഞിനെ ജീവിതം കൊണ്ട് ചങ്കിൽഏറ്റി,.. ഹൃദയത്തിൽതാലോലിച്ച് അവരുടെ ഓരോ വളർച്ചയിലും സന്തോഷവും ആഹ്ലാദവും ചേർത്ത് വളർത്തി വലുതാക്കുന്ന ഉത്തമനായ മനുഷ്യന്റെ പേരാണ് 'അച്ഛൻ'.......

സന്തോഷ് എന്ന ആ മകനെ ഞാൻകണ്ടിട്ടുപോലുമില്ല.... പക്ഷെ ഒന്നുറപ്പാണ്.. നാളെ ഒരു നാൾകേരളത്തിൽനിന്ന് അങ്ങനെയൊരു ഫുട്‌ബോൾകളിക്കാരൻനമ്മെ ഐ.എം വിജയനെപ്പോലെ അത്ഭുതപ്പെടുത്തും.. അവന്റെ ജേർസിക്ക് പിറകിൽ'സന്തോഷ് രാജൻ' എന്ന പേരും കാണാൻകഴിയും....

കാരണം അവന്റെ വിജയങ്ങളുടെ ഘോഷയാത്ര ഞാനാ അച്ഛന്റെ കണ്ണിലും വാക്കിലും കണ്ടിരുന്നു....

അവനെക്കുറിച്ച് പറയുമ്പോൾആ അച്ഛന്റെ കണ്ണിലെ പ്രകാശം എനിക്ക് കാണാമായിരുന്നു....