- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉളുപ്പും ഫിറോസും പിന്നെ.. ഉലക്കേടെ മൂടും; ഹിമാചലിൽ സിപിഎം തിരഞ്ഞെടുപ്പ് സാന്നിധ്യം മാത്രമല്ല; ജനവിരുദ്ധ നയങ്ങൾക്കും വർഗീയതക്കുമെതിരെ തുടർച്ചയായി നടത്തിവന്ന പോരാട്ടങ്ങളാണ് രാകേഷ് സിംഗയെന്ന പോരാളിയെ വിജയത്തിലെത്തിച്ചത്: ഹിമാചലിൽ സിംഗയ്ക്ക് എതിരെ കോൺഗ്രസ് സ്ഥാനാർത്ഥി ഇല്ലായിരുന്നു എന്ന പി കെ ഫിറോസിന്റെ വാദങ്ങളെ പൊളിച്ചടുക്കി എഎ റഹീം
തിരുവനന്തപുരം: ഹിമാചലിലും ഗുജറാത്തിലും തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിന്റെ അലയൊലികൾ ഇങ്ങ് കേരളത്തിൽ തീരുന്നില്ല. സിപിഎം സ്ഥാനാർത്ഥി രാകേഷ് സിംഗയുടെ ചരിത്രവിജയത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി നൽകിയ പോസ്റ്റിനെ പിൻപറ്റി സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ കൊഴുക്കുന്നു. തിയോഗിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇല്ലാതിരുന്നതുകൊണ്ടാണ് സിപിഎം സ്ഥാനാർത്ഥിക്ക് ജയിക്കാനായത് എന്ന നിലയിൽ പ്രതികരിച്ച പികെ ഫിറോസിന്റെ വാദങ്ങളെ തെളിവുസഹിതം ഖണ്ഡിച്ചുകൊണ്ട് എ എ റഹീം നൽകിയ പോസ്റ്റ് ചർച്ചയായിരിക്കുകയാണിപ്പോൾ. കോൺഗ്രസിന് സ്ഥാനാർത്ഥി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കി എഐസിസിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക സഹിതമാണ് റഹീമിന്റെ പോസ്റ്റ്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഉളുപ്പും ഫിറോസും പിന്നെ,ഉലക്കേടെ മൂടും .... ശ്രീ പി കെ ഫിറോസിനോട്, ഹിമാചലിലെ സിപിഐ (എം) സ്ഥാനാർത്ഥി രാകേഷ് സിംഗയുടെ ചരിത്ര വിജയം പരാമർശിച്ചു മുഖ്യമന്ത്രിയുടെ പോസ്റ്റിനു താങ്കളുടെ പ്രതികരണം വായിച്ചു. കോൺഗ്രസിനു തിയോഗിൽ സ്ഥാനാർത്ഥി ഉണ്ടായി
തിരുവനന്തപുരം: ഹിമാചലിലും ഗുജറാത്തിലും തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിന്റെ അലയൊലികൾ ഇങ്ങ് കേരളത്തിൽ തീരുന്നില്ല. സിപിഎം സ്ഥാനാർത്ഥി രാകേഷ് സിംഗയുടെ ചരിത്രവിജയത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി നൽകിയ പോസ്റ്റിനെ പിൻപറ്റി സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ കൊഴുക്കുന്നു.
തിയോഗിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇല്ലാതിരുന്നതുകൊണ്ടാണ് സിപിഎം സ്ഥാനാർത്ഥിക്ക് ജയിക്കാനായത് എന്ന നിലയിൽ പ്രതികരിച്ച പികെ ഫിറോസിന്റെ വാദങ്ങളെ തെളിവുസഹിതം ഖണ്ഡിച്ചുകൊണ്ട് എ എ റഹീം നൽകിയ പോസ്റ്റ് ചർച്ചയായിരിക്കുകയാണിപ്പോൾ. കോൺഗ്രസിന് സ്ഥാനാർത്ഥി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കി എഐസിസിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക സഹിതമാണ് റഹീമിന്റെ പോസ്റ്റ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഉളുപ്പും ഫിറോസും പിന്നെ,ഉലക്കേടെ മൂടും ....
ശ്രീ പി കെ ഫിറോസിനോട്,
ഹിമാചലിലെ സിപിഐ (എം) സ്ഥാനാർത്ഥി രാകേഷ് സിംഗയുടെ ചരിത്ര വിജയം പരാമർശിച്ചു മുഖ്യമന്ത്രിയുടെ പോസ്റ്റിനു താങ്കളുടെ പ്രതികരണം വായിച്ചു. കോൺഗ്രസിനു തിയോഗിൽ സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ലെന്നും അവരുടെ പിന്തുണ കൊണ്ടാണ് സിപിഐ എം സ്ഥാനാർത്ഥി വിജയിച്ചതെന്നുമാണ് താങ്കളുടെ 'വെളിപ്പെടുത്തൽ'. AICC യുടെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക ചുവടെ ചേർക്കുന്നു.
ഒക്ടോബർ 22ന് ,അതായത്, പത്രികാസമർപ്പണം അവസാനിക്കാൻ ഒരുനാൾ മുൻപ് ഇറക്കിയതാണു ഈ സ്ഥാനാർത്ഥി പട്ടിക.തിരഞ്ഞെടുപ്പിൽ ഈ സ്ഥാനാർത്ഥി മത്സര രംഗത്ത് മറ്റെല്ലാ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെയും പോലെ സജീവവുമായിരുന്നു.അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററും, ഇലക്ഷൻ കമീഷന്റെ ഔദ്യോഗിക രേഖയും ചുവടെയുണ്ട്. ത്രികോണ മത്സരത്തിൽ പതിനായിരത്തോളം വോട്ടും നേടി. ഇനി, ഉളുപ്പില്ലായ്മ ആർക്കെന്നറിയാൻ, ഫിറോസ് നിലക്കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നാൽ മതി.
ഹിമാചലിൽ സിപിഐ (എം), തിരഞ്ഞെടുപ്പ് സാന്നിധ്യം മാത്രമല്ല, ജനവിരുദ്ധ നയങ്ങൾക്കും വർഗീയതക്കുമെതിരെ തുടർച്ചയായി ഞങ്ങളവിടെ നടത്തിവന്ന പോരാട്ടങ്ങളാണ് രാകേഷ് സിംഗയെന്ന പോരാളിയെ വിജയത്തിലെത്തിച്ചത് .
ഇനി ഉലക്കേടെ മൂടിനെ കുറിച്ച്...
ബിജെപി യെ ഇല്ലാതാക്കാൻ കോൺഗ്രസിനൊപ്പം നിൽക്കുന്നില്ല എന്നതാണ് ഫിറോസിന്റെ പരിഭവം, ഉലക്കേടെ മൂടിന്റെ പേരിൽ (നവലിബറൽ നയങ്ങളുടെ പേരിൽ) കോൺഗ്രസിനോട് അകലം പാലിക്കുന്ന സി പി എമ്മിനെ ആട്ടിത്തുപ്പുന്നുമുണ്ട് പി കെ ഫിറോസ് .. രാജ്യം ഭരിക്കുന്നവരുടെ നയങ്ങളാണ് ജനതയുടെ ജീവിതം നിർണയിക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും ഇന്നത്തെ ഇന്ത്യയെ വരിഞ്ഞു ചുറ്റുന്നു. ബിജെപി യെ ജനങ്ങൾ പ്രഹരിക്കാൻ തുടങ്ങിയത് ഈ ജനവിരുദ്ധ നയങ്ങളുടെ പേരിലാണ്. ജി എസ് ടി യും നോട്ട് നിരോധനവുമാണ് മോദിയെ പ്രതിരോധത്തിലാക്കുന്നതെന്നു താങ്കളും സമ്മതിക്കുമല്ലോ? ഇപ്പറഞ്ഞ ഉലക്കേടെ മൂട് നിമിത്തമാണ് ജനം ഈ ദുരിതമൊക്കെ പേറേണ്ടിവന്നത്.
സംഘപരിവാറിനെ തകർക്കാൻ കോൺഗ്രസ്സ് ക്യാമ്പാണ് നല്ലതെന്നു ആവർത്തിക്കുന്ന ഫിറോസിനോട് വിനയപൂർവം ചോദിക്കട്ടെ, ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എവിടെയെങ്കിലും സംഘപരിവാറിന്റെ മുസ്ലിം വംശഹത്യയെ കുറിച്ച് ഒരക്ഷരം എന്തേ കോൺഗ്രസ്സ് ഉരിയാടിയില്ല, തൊപ്പിയും താടിയും വച്ചവന് തിരഞ്ഞെടുപ്പ് വേദിയിൽ വിലക്കേർപ്പെടുത്തിയ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിന്റെ നേർക്കാണ് ഫിറോസ് കാർഖിച്ചു തുപ്പേണ്ടത്.
സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വത്തെ പ്രതിരോധിക്കാൻ മൃദുഹിന്ദുത്വ കോൺഗ്രസ്സിന് പുറകേ പോവുകയല്ല വേണ്ടത്,തലയെടുക്കാൻ വരുമ്പോഴും ശിരസ്സുയർത്തി പൊരുതുവാൻ തയാറാകുന്നവർക്ക് കയ്യടിക്കുകയാണ് വേണ്ടത്. അങ്ങനെ സംഘപരിവാറിനോട് പൊരുതി ജീവിക്കുന്ന പോരാളികളിൽ ഒരുവനാണ് ഹിമാചലിലെ രാകേഷ് സിംഗ. അത് പോലെ എത്രയൊ പേർ. സംഘപരിവാറിനെ പൊതുയോഗത്തിലും ഫെയ്സ് ബുക്കിലും മാത്രം പ്രതിരോധിച്ചു സായൂജ്യമടയുന്നവരാണ് നിങ്ങൾ. അതൊരു തരം ആത്മരതി മാത്രമാണ്. യാതാർത്ഥ പോർമുഖങ്ങൾ താങ്കൾ അനുഭവിച്ചറിഞ്ഞിട്ടില്ല,
രാജ്യത്തിന്റെവിവിധ കോണുകളിൽ സംഘ്പരിവാറിനെതിരേ പടപൊരുതി വീണ,ഇന്നും പൊരുതി മുന്നേറുന്ന സഖാക്കളുടെ ധീരതക്ക് മുന്നിൽ ഇന്നല്ലെങ്കിൽ നാളെ അവർ പരാചിതരാകും ,എല്ലാ ശരികളും എല്ലായിപ്പോഴും വിജയിക്കണമെന്നില്ല, ഫിറോസ് സ്പാർട്ടക്കസിനെ വായിച്ചിട്ടില്ലേ ?
സ്പാർട്ടക്കസും അടിമകളും പറഞ്ഞതായിരുന്നു, അതു മാത്രമായിരുന്നു ശരി. പക്ഷേ അവർ അന്നൊരിക്കൽപ്പോലും വിജയിച്ചില്ല. ഒടുവിലത്തെ അടിമയും പിടഞ്ഞു വീഴുന്നതിനു മുൻപ് സ്പാർട്ടക്കസിനോട് അതിലൊരു അടിമ ചോദിച്ചു, 'അല്ലയോ സ്പാർട്ടക്കസ്,നമ്മളായിരുന്നില്ലേ ശരി.... എന്നിട്ടുമെന്തേ നമ്മൾ പരാജിതരായി ..??' സ്പാർട്ടക്കസ് ഉൾപ്പെടെ പൊരുതി വീണിടത്താണ് പിൽക്കാലത്തു വിമോചനം സാധ്യമായത്. ആട്ടിത്തുപ്പി മാറിനിൽക്കുന്നവരുടേതല്ല, ഗ്യാലറിയിലിരുന്നു അഭfപ്രായം പറയുന്നവരുടേതുമല്ല ചരിത്രം, പൊള്ളുമെന്നറിഞ്ഞിട്ടും പൊരുതുവാനിറങ്ങുന്നവരുടേതാണ് ചരിത്രം.