- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഇന്നലെ ആലുവ സബ്ജയിലിനു മുന്നിൽ നടന്നത് മാധ്യമങ്ങൾ ഒരുക്കിയ തിരക്കഥ മാത്രം; ലൈവ് ടെലിക്കാസ്റ്റ് വാർത്ത കച്ചവടം നടത്താൻ മാധ്യമ തൊഴിലാളികൾ ഒപ്പിച്ച തറവേല; ദിലീപിന്റെ ജാമ്യാനന്തര സംഭവങ്ങളെ കുറിച്ച് ഒരു ദൃക്സാക്ഷിക്ക് പറയാനുള്ളത്
കേരളത്തിലെ മാധ്യമതൊഴിലാളികൾക്ക് ഇനിയെങ്കിലും പണി എടുത്ത് ജീവിചുകൂടെ ? ഇന്നലെ ആലുവ സബ്ജയിലിനു മുന്നിൽ നടന്നത് മാധ്യമങ്ങൾ ഒരുക്കിയ തിരക്കഥ മാത്രമാണ്. ദിലീപിനു ജാമ്യം കിട്ടി എന്നറിഞ്ഞ ഉടൻ ഏഷ്യാനെറ്റ് ന്യൂസ് ആലുവ സബ് ജയിലിനു മുന്നിൽ എത്തുമ്പോൾ അവിടെ തടവുകാരെ സന്ദർശ്ശിക്കാൻ വന്ന കുറച് ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവരെ കുറച് പേരെ ഏഷ്യാനെറ്റ്കാർ തടുത്തുകൂട്ടി മൈക്ക് നീട്ടി അഭിപ്രായം ചോദിചു തുടങ്ങി . ആലുവ കോടതിയും പൊലീസ് സ്റ്റേഷനും എല്ലാം നിൽക്കുന്ന സ്ഥലത്ത് ഓരോ ആവശ്യങ്ങളുമായി വന്നവർ ചാനൽ ക്യാമറയും മൈക്കും. കണ്ട് ആകാംഷയിൽ ചുറ്റും കുടി .അൽപം കഴിഞ്ഞ് ന്യൂസ് 18 , മാതൃഭൂമി ഉൾപ്പെടെ ഉള്ളവരെല്ലാം ലൈവ് നൽകാനുള്ള സന്നാഹത്തോടെ അവിടെ എത്തി . ചാനൽ ക്യാമറകൾ കൂടിയതോടെ അവിടെ പരിസരത്തുണ്ടായിരുന്ന ആളുകളൊക്കെ അവിടെ തടിച് കൂടി . അവിടന്നുള്ള പൈവ് വിഷൽസ് പോയി തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിൽ നിന്നൊക്കെ ആളുകൾ ' ഒരു കാഴ്ച കാണുന്ന ആകാംഷയിൽ അങ്ങോട് എത്തിത്തുടങ്ങി. തൊട്ടടുത്ത് തന്നെയുള്ള ' സീനത്ത് ' ടീയറ്ററിനു മുന്നിൽ
കേരളത്തിലെ മാധ്യമതൊഴിലാളികൾക്ക് ഇനിയെങ്കിലും പണി എടുത്ത് ജീവിചുകൂടെ ?
ഇന്നലെ ആലുവ സബ്ജയിലിനു മുന്നിൽ നടന്നത് മാധ്യമങ്ങൾ ഒരുക്കിയ തിരക്കഥ മാത്രമാണ്. ദിലീപിനു ജാമ്യം കിട്ടി എന്നറിഞ്ഞ ഉടൻ ഏഷ്യാനെറ്റ് ന്യൂസ് ആലുവ സബ് ജയിലിനു മുന്നിൽ എത്തുമ്പോൾ അവിടെ തടവുകാരെ സന്ദർശ്ശിക്കാൻ വന്ന കുറച് ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
അവരെ കുറച് പേരെ ഏഷ്യാനെറ്റ്കാർ തടുത്തുകൂട്ടി മൈക്ക് നീട്ടി അഭിപ്രായം ചോദിചു തുടങ്ങി . ആലുവ കോടതിയും പൊലീസ് സ്റ്റേഷനും എല്ലാം നിൽക്കുന്ന സ്ഥലത്ത് ഓരോ ആവശ്യങ്ങളുമായി വന്നവർ ചാനൽ ക്യാമറയും മൈക്കും. കണ്ട് ആകാംഷയിൽ ചുറ്റും കുടി .
അൽപം കഴിഞ്ഞ് ന്യൂസ് 18 , മാതൃഭൂമി ഉൾപ്പെടെ ഉള്ളവരെല്ലാം ലൈവ് നൽകാനുള്ള സന്നാഹത്തോടെ അവിടെ എത്തി . ചാനൽ ക്യാമറകൾ കൂടിയതോടെ അവിടെ പരിസരത്തുണ്ടായിരുന്ന ആളുകളൊക്കെ അവിടെ തടിച് കൂടി . അവിടന്നുള്ള പൈവ് വിഷൽസ് പോയി തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിൽ നിന്നൊക്കെ ആളുകൾ ' ഒരു കാഴ്ച കാണുന്ന ആകാംഷയിൽ അങ്ങോട് എത്തിത്തുടങ്ങി.
തൊട്ടടുത്ത് തന്നെയുള്ള ' സീനത്ത് ' ടീയറ്ററിനു മുന്നിൽ കെട്ടിയിരുന്ന ' രാം ലീലയുടെ ' വലിയ പോസ്റ്റർ ആരോ അഴിചു കൊണ്ട് വന്ന് അവിടെ കെട്ടി . സ്‌കൂളും കോളേജും എല്ലാം വിട്ടു പോകുകയായിരുന്ന കുട്ടികളും തിരക്ക് കണ്ട് അവിടെ കൂടി . ഇതാണ് ഇന്നലെ അവിടെ സംഭവിച്ചത് .
ദിലീപ് ഫാൻസ് അസോസിയേഷന്റെ പേരിൽ അവിടെ ഉണ്ടായിരുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു . ബാക്കിയെല്ലാം മാധ്യമ തൊഴിലാളികൾ 'വരുത്തിയ' ആളുകൾ മാത്രമായിരുന്നു .
മാധ്യമങ്ങൾ ലൈവ് ടെലിക്കാസ്റ്റ് നടത്തിയില്ലായിരുന്നെങ്കിൽ വിരലിൽ എണ്ണാവുന്ന കുറച് പേർ മാത്രം അവിടെ എത്തുമായിരുന്നൊള്ളു . നിങ്ങളുടെ ആവശ്യം എല്ലാം നടത്തിക്കഴിഞ്ഞ് ' മലയാളിയുടെ പ്രബുദ്ധതയെ ചോദ്യം ചെയ്ത് അന്തി ചർച്ച നടത്തുന്നത് നാലാംകിട പരിപാടി മാത്രമാണു.
ഇന്നലെ ദിലീപിനു ജാമ്യം കിട്ടുന്നത് 1 മണിക്കാണു . ആദ്യ രണ്ട് ഫോട്ടോ 3 മണിക്ക് എടുത്ത ഫോട്ടോയാണു . 5 മണി ആയപ്പോൾ അവിടെ ഇത്രയും ആളുകളെ എത്തിചത് നിങ്ങൾ മാത്രമാണു , നിങ്ങളുടെ ലൈവ് ടെലിക്കാസ്റ്റിങ് വഴി
ഇനിയെങ്കിലും കൃതൃമ വാർത്തകൾ നിങ്ങൾ തന്നെ നിർമ്മിച്ച് അത് ചർച്ചയാക്കി റേറ്റിങ് കൂട്ടാതെ പണിയെടുത്ത് തിന്ന് കൂട്ടുകാരെ..
(മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ അനീഷ് ഷംസുദ്ദീൻ ഫേസ്‌ബുക്കിൽ കുറിച്ചത്.)
അനീഷ് നൽകിയ ചിത്രങ്ങൾ ചുവടെ: