- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കാലത്തു എറണാകുളം ചേരാനെലൂർ ആർഎസ്എസ് ശാഖാ അംഗം; വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഇ.എം.എസ് പഠിച്ച തൃശ്ശൂർ സെന്റ്തോമസ് കോളേജിൽ എ.ബി.വി.പി ചെയർമാൻ സ്ഥാനാർത്ഥി; ഇനി എത്ര കാണാനിരിക്കുന്നു? വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾ ചർച്ചയാകുന്നതിനിടെ ചരിത്രം ചികഞ്ഞ് അനിൽ അക്കര
തൃശൂർ: സംഘപരിവാർ നിലപാടുകളോട് യോജിച്ചു പോകുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പരാമർശങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങളും ചർച്ചയാകുന്നതിനിടെ മന്ത്രി മുമ്പ് ആർഎസ്എസ്സുകാരൻ ആയിരുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ് എംഎൽഎ അനിൽ അക്കര . ആർഎസ്എസ് ചേരാനെല്ലൂർ ശാഖയിൽ അംഗമായിരുന്നു രവീന്ദ്രനാഥെന്നും ഇഎംഎസ് പഠിച്ച തൃശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന കാലത്ത് രവീന്ദ്രനാഥ് എബിവിപി ചെയർമാൻ സ്ഥാനാർത്ഥി ആയിരുന്നെന്നും വ്യക്തമാക്കിയാണ് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര എത്തുന്നത്. ആർഎസ്എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളുകൾക്ക് ഡിപിഐ സർക്കുലർ അയച്ചത് ചർച്ചയാവുന്നതിനിടെ ആണ് അനിൽ അക്കര ഫേസ്‌ബുക്കിൽ പുതിയ വെളിപ്പെടുത്തലുമായി എത്തുന്നത്. പോസ്റ്റിന്റെ പൂർണ രൂപം:കുട്ടിക്കാലത്തു എറണാകുളം ചേരാനെലൂർ ആർഎസ്എസ് ശാഖാ അംഗം, വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഇ.എം.എസ് പഠിച്ച തൃശ്ശൂർ സെന്റ്തോമസ് കോളേജിൽ എ.ബി.വി.പിയുടെ ചെയർമാൻ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകി... ഇതെല്ല
തൃശൂർ: സംഘപരിവാർ നിലപാടുകളോട് യോജിച്ചു പോകുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പരാമർശങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങളും ചർച്ചയാകുന്നതിനിടെ മന്ത്രി മുമ്പ് ആർഎസ്എസ്സുകാരൻ ആയിരുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ് എംഎൽഎ അനിൽ അക്കര .
ആർഎസ്എസ് ചേരാനെല്ലൂർ ശാഖയിൽ അംഗമായിരുന്നു രവീന്ദ്രനാഥെന്നും ഇഎംഎസ് പഠിച്ച തൃശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന കാലത്ത് രവീന്ദ്രനാഥ് എബിവിപി ചെയർമാൻ സ്ഥാനാർത്ഥി ആയിരുന്നെന്നും വ്യക്തമാക്കിയാണ് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര എത്തുന്നത്. ആർഎസ്എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളുകൾക്ക് ഡിപിഐ സർക്കുലർ അയച്ചത് ചർച്ചയാവുന്നതിനിടെ ആണ് അനിൽ അക്കര ഫേസ്‌ബുക്കിൽ പുതിയ വെളിപ്പെടുത്തലുമായി എത്തുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം:
കുട്ടിക്കാലത്തു എറണാകുളം ചേരാനെലൂർ ആർഎസ്എസ് ശാഖാ അംഗം, വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഇ.എം.എസ് പഠിച്ച തൃശ്ശൂർ സെന്റ്തോമസ് കോളേജിൽ എ.ബി.വി.പിയുടെ ചെയർമാൻ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകി... ഇതെല്ലാം ശരിയെങ്കിൽ ഇനി എത്ര കാണാനിരിക്കുന്നു? - ഇങ്ങനെയാണ് അനിൽ അക്കരയുടെ കുറിപ്പ്. ഇതോടെ വിഷയം സജീവ ചർച്ചയായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
സി. രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചപ്പോൾ 'ഹിന്ദു പ്രതിനിധി വിദ്യാഭ്യാസ മന്ത്രിയായത് ബിജെപിയുടെ നേട്ടമാണെ'ന്ന് സംഘപരിവാർ സഹയാത്രികൻ രാഹുൽ ഈശ്വർ പ്രസ്താവിച്ചത് വലിയ ചർച്ചയായിരുന്നു. ആരു ഭരിച്ചാലും ഏറെക്കാലമായി ക്രൈസ്തവ, മുസ്‌ളീം പ്രതിനിധികളാണ് വിദ്യാഭ്യാസ മന്ത്രി പദവി കയ്യാളിയിരുന്നതെന്നും ഇക്കുറി അതിന് മാറ്റം വന്നു എന്ന നിലയിൽ രവീന്ദ്രനാഥിന്റെ മന്ത്രിസ്ഥാനം ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പലപ്പോഴും മന്ത്രി സംഘപരിവാര സംഘ് പരിവാരത്തെ തൃപ്തിപ്പെടുത്തുന്ന നിലപാടുകൾ സ്വീകരിക്കുന്നുവെന്നത് സിപിഎമ്മിലും ചർച്ചയായിരുന്നു.
മാംസാഹാരം കഴിച്ചുവെന്നാരോപിച്ച് യു.പിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അടിച്ചു കൊന്നതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധമുയർന്നിരുന്നു. ഇടതുസംഘടനകൾ ഉൾപ്പെടെ ഇതിനെതിരെ നിലപാടുമായി എത്തിയപ്പോൾ മാംസാഹാരം കഴിക്കുന്നത് നല്ലതല്ല എന്ന് രവീന്ദ്രനാഥ് പ്രസ്താവന നടത്തിയത് ചർച്ചയായി. സംഘപരിവാർ നയങ്ങളോട് പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റിവൽ നടത്തുന്നതിനിടെയായിരുന്നു മത്സ്യം, മാംസം, മുട്ട തുടങ്ങിയവയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ചു കൊണ്ട് രവീന്ദ്രനാഥ് പ്രസംഗിച്ചത്. ഇത് ഡിവൈഎഫ്‌ഐയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എൻ.എസ് മാധവൻ, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്. ഫെയ്സി തുടങ്ങി നിരവധിപേർ മന്ത്രിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
സ്‌കൂളുകളിലെ ഭക്ഷണ മെനുവിൽ നിന്ന് നോൺ വെജ് വിഭവങ്ങൾ പൂർണമായി എടുത്തു കളയാൻ രവീന്ദ്രനാഥ് ശ്രമിക്കുന്നു എന്ന ആക്ഷേപവും ഉയർന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭക്ഷണ മെനു സർക്കുലറിൽ മാംസ വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് വിവാദമായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് പിന്നീട് രംഗത്തെത്തി. സ്‌കോളർഷിപ്പ് പരീക്ഷയുടെ മറവിൽ സംഘ് പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തതും പിന്നീട് വിവാദമായി വിവാദമായി.
ഇതിനു പിന്നാലെയാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് ആർഎസ്എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാൻ നിർദ്ദേശിച്ച് സ്‌കൂളുകൾക്ക് സർക്കുലർ അയച്ചത്. കേന്ദ്രസർക്കാർ നിർദ്ദേശം പാലിക്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു ഈ നീക്കം. ഈ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിന് ഇഷ്ടമുള്ള തീരുമാനം കൈക്കൊള്ളാം എന്നിരിക്കെ ഇടതു നയം നോക്കാതെ ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയത് ചർച്ചയാവുകയായിരുന്നു. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തള്ളിക്കളഞ്ഞ കേന്ദ്ര നിർദ്ദേശമാണ് രവീന്ദ്രനാഥിന്റെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പ് ആവേശത്തോടെ ഏറ്റെടുത്തതെന്ന വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് മുൻകാല സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റും ചർച്ചയാവുന്നത്.
കുന്നംകുളം എംഎൽഎ ആയിരുന്ന ബാബു എം പാലിശ്ശേരിക്ക് എതിരെയും സമാനമായ രീതിയിൽ ആർഎസ്എസ് ബന്ധം ചൂണ്ടിക്കാട്ടി മുമ്പ് വിമർശനം ഉയർന്നിരന്നു. കേരളത്തിലെ ആദ്യ കാമ്പസ് രാഷ്ട്രീയ കൊലപാതകമായ, പട്ടാമ്പി കോളേജിലെ സെയ്താലി വധക്കേസിലെ പ്രതിയാണ് ബാബു എം പാലിശ്ശേരി എന്നാണ് ആരോപണം ഉയർന്നത്. സെയ്താലി കൊലപാതക കേസിൽ എട്ടാം പ്രതിയായ ആർഎസ്എസ് അംഗം ശങ്കര നാരായണൻ ആണ് പിന്നീട് സി.പി.എം അംഗമായ ബാബു എം പാലിശ്ശേരിയെന്ന് ബെർലിൻ കുഞ്ഞനനന്തൻ നായർ സാക്ഷ്യപ്പെടുത്തുക കൂടി ചെയ്തതോടെ ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തു.