- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളി എനിക്ക് സ്വന്തം വീട്; അവിടെയുള്ളവർ എന്റെ ബന്ധുക്കളും; അവിടം വിട്ടുപോകുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല; ഇനിയുള്ള ഞായറാഴ്ചകൾ തന്റെ മണ്ഡലത്തിലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്
കോട്ടയം: ഇനി ഞായറാഴ്ചകളിൽ പുതുപ്പള്ളിക്ക് പുറത്തൊരു പരിപാടിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കിട്ടാനിടയില്ല. എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെ പള്ളിയിൽ പോക്കും നാട്ടുകാരുമായുള്ള സംവാദവുമൊക്കെ ഉമ്മൻ ചാണ്ടിക്ക് പതിവായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായുള്ള ഓട്ടത്തിനിടെയിൽ ഇത് തെറ്റി. പലപ്പോഴും പലയിടത്തായിരിക്കും. പുതുപ്പള്ളിയി
കോട്ടയം: ഇനി ഞായറാഴ്ചകളിൽ പുതുപ്പള്ളിക്ക് പുറത്തൊരു പരിപാടിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കിട്ടാനിടയില്ല. എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെ പള്ളിയിൽ പോക്കും നാട്ടുകാരുമായുള്ള സംവാദവുമൊക്കെ ഉമ്മൻ ചാണ്ടിക്ക് പതിവായിരുന്നു.
എന്നാൽ മുഖ്യമന്ത്രിയായുള്ള ഓട്ടത്തിനിടെയിൽ ഇത് തെറ്റി. പലപ്പോഴും പലയിടത്തായിരിക്കും. പുതുപ്പള്ളിയിൽ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമ്പോഴും അതിന് വ്യവസ്ഥകൾ ഇല്ലാതായി. ഇത് മടക്കി കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഉമ്മൻ ചാണ്ടി. ഇനി തന്റെ നിയോജക മണ്ഡലത്തിന് പുറത്ത് ഒരു പരിപാടിയും ഞായറാഴ്ച ഏൽ്ക്കില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. അത്യാവശ്യ ഘട്ടത്തിൽ മാത്രമേ പുതുപ്പള്ളിയിൽ നിന്ന് ഞായറാഴ്ച ഉമ്മൻ ചാണ്ടി മാറി നിൽക്കൂ.
ഈ പോസ്റ്റിട്ട് മിനിറ്റുകൾക്കകം തന്നെ ഫേസ്‌ബുക്കിൽ മെസേജുകൾ നിറഞ്ഞു. അതിൽ പലതും പരിഹാസമായിരുന്നുവെന്നതാണ് വസ്തുത. അടുത്ത തിരഞ്ഞെടുപ്പോടുകൂടി നമുക്ക് സ്ഥിരമായി പുതുപ്പള്ളിയിൽ തന്നെ അങ്ങു കൂടാം.. ല്ലേ?, കോൺഗ്രസ് മതേതര പാർട്ടി ആക്കി ക്കുടെ ....ലീഗും കേരള കോൺഗ്രസ്സും എല്ലാം ഒഴിവാക്കിയാൽ ഞങ്ങളും കൂടാം.., അതായിരികും നഴ്‌സ്മാരെ പറ്റിച്ച ഒരു പുതുപ്പള്ളിക്കാരന്റെ നിയമത്തിന് വഴങ്ങാതെ ഒരു ഉരുണ്ടു കളി.., മച്ചി പശുവിനെ ആല മാറ്റി കെട്ടിയിട്ട് ഒരു കാര്യവുമില്ല... ഇങ്ങനെ പോകുന്ന സന്ദേശങ്ങൾ.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം
എല്ലാ ഞായറാഴ്ചയും ഞാൻ പുതുപ്പള്ളിയിൽ ഉണ്ടാകും. എന്റെ നിയോജക മണ്ഡലമായ പുതുപ്പള്ളിയുമായി അത്രെയേറെ വൈകാരിക ബന്ധമാണുള്ളത്. പുതുപ്പള്ളി എനിക്ക് സ്വന്തം വീടാണ്, പുതുപ്പള്ളിക്കാർ വളരെയടുത്ത ബന്ധുക്കളും. അവിടം വിട്ടു പോവുന്നതിനെ കുറിച്ചു എനിക്ക് ചിന്തിക്കുവാൻ പോലും സാധിക്കില്ല. ഡൽഹിയിൽ പോയാൽ പോലും രാവിലെ പോയി വൈകിട്ട് വരാനാണ് ഇഷ്ടം.
തിരുവനന്തപുരത്തെ എന്റെ ജഗതിയിലെ വീട്ടിനും പുതുപ്പള്ളി എന്നാണ് പേരിട്ടിരിക്കുന്നത്.
എല്ലാ ഞായറാഴ്ചയും ഞാൻ പുതുപ്പള്ളിയിൽ ഉണ്ടാകും. എന്റെ നിയോജക മണ്ഡലമായ പുതുപ്പള്ളിയുമായി അത്രെയേറെ വൈകാരിക ബന്ധമാണുള്ളത്. പുതു...
Posted by Oommen Chandy on Saturday, May 2, 2015