കോട്ടയം: ജോസ് കെ മാണിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ തള്ളി ഭാര്യ നിഷ ജോസിന്റെ ഫേസ്‌ബുക് പോസ്റ്റ്.

ആ പരിപ്പ് ഇവിടെ വേവില്ലെന്നു പറയുന്ന ഫേസ്‌ബുക് പോസ്റ്റിൽ വിശ്വാസവും ബഹുമാനവും ഒരു പുരുഷനും സ്ത്രീക്കും സൗജന്യമായി ലഭിക്കില്ലെന്നും സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും കൈവരിക്കണമെന്നും നിഷ പറയുന്നു.

തന്റെ ഭർത്താവ് ജോവിന് കുടുംബത്തിന്റെയും മറ്റും സഹകരണവും ബഹുമാനവും ലഭിച്ചിട്ടുണ്ട്. സ്വബോധമുള്ള ആരും അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം വിശ്വസിക്കുകയില്ല. സാഹചര്യത്തിനനുസരിച്ച് കപടത മറച്ചുവെക്കാൻ മറ്റുള്ളവരുടെ മേൽ പഴിചാരുന്നത് നാണക്കേടാണെന്നും നിഷ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇത്തരം ആരോപണം ഉന്നയിക്കുന്നവരെ ഒരു കാര്യം ഓർമ്മിപ്പിക്കുന്നു. ' ഈ പരിപ്പ് ഇവിടെ വേവില്ല'. സരിതയുടെ കത്തിൽ ജോസ് കെ മാണിക്കെതിരെ പരാമർശമുണ്ടെന്ന് ചീഫ് വിപ്പ് പി.സി. ജോർജ് ആരോപിച്ചിരുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രവുമായാണ് ജോസ് കെ മാണിയുടെ ഭാര്യ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.