- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''പടച്ചവൻ വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു''; എംസി കമറുദ്ദീന്റെ അറസ്റ്റിൽ പരിഹാസവുമായി മന്ത്രി കെ.ടി ജലീൽ
ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. ''പടച്ചവൻ വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു''- ജലീൽ ഫേസ്ബുകിൽ കുറിച്ചു. സ്വർണക്കടത്തും അതിനെ തുടർന്നുള്ള പ്രോട്ടോക്കോൾ ലംഘനക്കേസിലും മന്ത്രി ജലീലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തി മുസ്ലിം ലീഗ് മന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതികരണവുമായി മന്ത്രി എത്തിയത്.
ഏതാനും മണിക്കീറുകൾക്ക് മുമ്പാണ് എം.സി. കമറുദ്ദീന്റെ അറസ്റ്റ് ചെയ്തത്. ചന്ദേര പൊലീസ് സ്റ്റേഷനിലെ നാല് കേസിലാണ് അറസ്റ്റ്. രാവിലെ മുതലുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 420, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. എംഎൽഎ തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം എഎസ്പി വിവേക് കുമാർ പറഞ്ഞു.
ഇന്നു രാവിലെ 10 മണിമുതൽ എംസി കമറുദ്ദീനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. കേസിൽ കമറുദ്ദീന്റെ കൂട്ടുപ്രതിയും ഫാഷൻ ഗോൾഡ് എംഡിയുമായ പൂക്കോയ തങ്ങളേയും പൊലീസ് ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. കമറൂദ്ദിനൊപ്പം ഇദ്ദേഹത്തേയും അറസ്റ്റ് ചെയ്തുവെന്നാണ് സൂചന. ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത്.
800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഖമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്.
പടച്ചവൻ വലിയവനാണ്. "ചക്കിന് വെച്ചതുകൊക്കിന് കൊണ്ടു"
Posted by Dr KT Jaleel on Saturday, November 7, 2020
മറുനാടന് ഡെസ്ക്