തിരുവനന്തപുരം: മഞ്ജു വാര്യർക്കെതിരെ കഴിഞ്ഞ ദിവസം രംഗത്ത് വന്ന ഒടിയൻ എന്ന സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോന് മഞ്ജു വാര്യർ ആരാധകന്‌റെ മറുപടി. വിവാദങ്ങൾ പുതിയ തലത്തിലേക്ക് കടക്കവെയാണ് മറുപടിയുമായി ഇപ്പോൾ ഇആരാധകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറവലാകുന്നത്. എടോ ശ്രീകുമാർ മേനോൻ എന്ന് പേരുള്ള സംവിധായകോ.താനാരോടോ മലയാള സിനിമ കണ്ടു പിടിച്ച മഹാനോ ! ഒടിയൻ സിനിമയെ ജനം വിധി എഴുതുമ്‌ബോൾ ബോക്സ് ഓഫീസിൽ ഹിറ്റാകാൻ താൻ കുറച്ച് വില കുറഞ്ഞ കാർഡ് ഇറക്കി അല്ലെ എന്നുൾപ്പടെയുള്ള പരാമർശങ്ങളാണ് പോസ്റ്റിൽ ഉള്ളത്.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..

എടോ ശ്രീകുമാർ മേനോൻ എന്ന് പേരുള്ള സംവിധായകോ.താനാരോടോ മലയാള സിനിമ കണ്ടു പിടിച്ച മഹാനോ ! ഒടിയൻ സിനിമയെ ജനം വിധി എഴുതുമ്‌ബോൾ ബോക്സ് ഓഫീസിൽ ഹിറ്റാകാൻ താൻ കുറച്ച് വില കുറഞ്ഞ കാർഡ് ഇറക്കി അല്ലെ.

മഞ്ജു വാര്യരെ സ്റ്റാർ ആക്കിയത് ശ്രീകുമാർ മേനോൻ ആണ് പോലും, എടോ വിവരദോഷി നിങ്ങളുടെ ജൽപനങ്ങൾക്ക് മറുപടി പറയരുതാത്തതാണ് എങ്കിലും പറയുന്നു.അവർ സിനിമയിൽ ഉണ്ടായിരുന്ന കാലത്തും തിരിച്ച് വരവിലും അവർ സ്റ്റാർ തന്നെയാണ് .അതുകൊണ്ടാണ് അവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്. അങ്ങനെ താങ്കളാണ് അവരെ സ്റ്റാർ ആക്കിയതെക്കിൽ കേരളത്തിൽ ഒരു പാട് നടിമാർ അഭിനയരംഗത്ത് നിന്ന് മാറി നിൽപ്പുണ്ട്. ശോഭന, നവ്യാനായർ തുടങ്ങിയവർ. ഇവരൊക്കെ മുഖ്യധാരയിൽ നിന്ന് മാറിനിൽക്കയാ. ഇവരെ ഒക്കെ കൂടെ സ്റ്റാർ ആക്ക്. എന്നിട്ട് തെളിയിക്ക് .
2) മഞ്ജുവാര്യരുടെ കാര്യങ്ങൾ എല്ലാം മേനോൻ ആയിരുന്നു നോക്കുന്നത് എന്നായിരുന്നു അടുത്ത തള്ള്.എന്നാൽ മഞ്ജു വാരിയരുടെ കാര്യങ്ങൾ നോക്കുന്ന മാനേജർ മാത്രമായിരുന്നു ശ്രീകുമാർ മേനോനും പുള്ളിടെ ടീമായ പുഷും.കഴിഞ്ഞ ഒന്നരവർഷമായിട്ട് അതും അല്ല താനും. താങ്കളുടെ അക്കൗണ്ടിൽ കൂടെ സ്റ്റാറാവണ്ട ഗതികേടൊന്നും ആ പാവത്തിന് വന്നിട്ടില്ല ഹേ.

3). ഒരു കാര്യം താൻ മനസ്സിലാക്കണം ഒടിയൻ എന്ന പടത്തിൽ മേക്കിങ്ങിലേ പോരായ്മകൾ കൊണ്ടാണ് ജനങ്ങൾ തിരിഞ്ഞത് .അല്ലാതെ മഞ്ജു വാര്യർ ഉള്ളതുകൊണ്ടല്ല.

4) .അങ്ങനെ മഞ്ജു വാര്യർ കാരണമാണ് എങ്കിൽ അവർ അവർ കേന്ദ്രകഥാപാത്രമായ ഉദാഹരണം സുജാതയും, (100 ദിവസം) മോഹൻലാലും (75 ദിവസം) എങ്ങനെ ഓടി.സജിദ് യാഹിയ, ഫാന്റം പ്രവീൺ തുടങ്ങിയവർ എന്തേ ഈ കുറ്റം പറയുന്നില്ല.
ഇനി താങ്കളോടായിട്ട് മാത്രം .രഹസ്യം.
സത്യത്തിൽ മിസ്റ്റർ നിങ്ങളുടെ തള്ളു കൊണ്ടും, രോമം എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ചു ബാഹുബലിയെ കടത്തിവെട്ടും എന്നൊക്കെ ഉള്ള ഡയലോഗുകൾ കൊണ്ടുമാണ് പടം ഡീഗ്രേഡ് ചെയ്യപ്പെട്ടത്.

നിങ്ങളുടെ മേക്കിങ്ങ് ശൈലി ആണ് പ്രശ്നം. നല്ല നല്ല പടങ്ങൾ സി ഡി ഇട്ട് കാണ് എന്നിട്ട് പടം ചെയ്യ്.ചൊറിച്ചിൽ ഒരു ചെറിയ അസുഖമാണ് അത് ചൊറിഞ്ഞ് തന്നെ മാറ്റണമെന്നില്ല. മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങിയാ മതി.Mind it. ഞങ്ങൾക്ക് ശരിക്കും അറിയാം ചേച്ചി ആണ് ശരി എന്ന്. വീണ്ടും വീണ്ടും ഞങ്ങളെ കൊണ്ട് അത് പറയിക്കരുത്.