കൊച്ചി: 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയെ പ്രകീർത്തിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമ കണ്ട് മനസ്സിൽ നിലാവ് പരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമ കഴിഞ്ഞപ്പോൾ കേട്ട കരഘോഷം തെളിയിച്ചത് പ്രേക്ഷകർ ഇപ്പോഴും നല്ല സിനിമയ്ക്കൊപ്പമുണ്ട് എന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയിൽ. 'നന്ദി, ദിലീഷ് പോത്തൻ ! ഒരു മനോഹര സിനിമ കൊണ്ട് മനസ്സുണർത്തിയതിനെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു. ആരൊക്കെ എങ്ങനെയൊക്കെ തളർത്താൻ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടു തന്നെ, എന്ന് പറയാതെ പറഞ്ഞതിനും തന്റെ നന്ദി രേഖപ്പെടുത്തുന്ന'തായും അദ്ദേഹം വ്യക്തമാക്കി.
.