- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണ്ടപ്പെട്ടവർ കേരളം കട്ട് മുടിക്കുമ്പോഴും, നിയമലംഘനങ്ങളും അനാശാസ്യ പ്രവർത്തനങ്ങളും പതിവാക്കുമ്പോൾ കേന്ദ്രം അന്വേഷിക്കട്ടെ എന്നു പറഞ്ഞു ഇനി എത്രനാൾ കേരളസർക്കാരിനും മുഖ്യമന്ത്രിക്കും കൈ കഴുകാനാകും? വിവാദമായ 21 സുപ്രധാന കേസുകൾ കേരള സർക്കാർ അന്വേഷിക്കുന്നില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ
വിവാദമായ 21 സുപ്രധാന കേസുകൾ കേരള സർക്കാർ അന്വേഷിക്കുന്നില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. കേസുകൾ അക്കമിട്ട് നിരത്തിയാണ് ശുരനാട് രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ട്രിപ്പിൾ ലോക് ഡൗൺ ലംഘിച്ച് സ്വപ്ന സുരേഷ് ബാംഗ്ലൂർ എത്തിയത് മുതൽ രാജ്യാന്തര സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം വരെ അക്കമിട്ട് പറഞ്ഞാണ് ശൂരനാട് രാജശേഖരന്റെ പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ഓഫീസും, മന്ത്രിമാരും,സർക്കാരിന് വേണ്ടപ്പെട്ടവരും നടത്തിയ വിവാദ കേസുകളിൽ യാതൊരു അന്വേഷണവും കേരള പൊലീസ് നടത്തില്ല എന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത് എന്ന് അദ്ദേഹം ആരോപിക്കുന്നു. അയൽ സംസ്ഥാനമായ കർണ്ണാടകത്തിലെ സംസ്ഥന ഗവൺമെന്റ് എടുത്ത കേസിൽ മലയാളികൾ ഉൾപ്പെട്ട ലഹരി കേസുകളിൽ വൻകിട സിനിമാ താരങ്ങൾ വരെ അറസ്റ്റിലാകുമ്പോഴാണ് കേരള സർക്കാരിന്റെ ഈ നിസംഗത. വേണ്ടപ്പെട്ടവർ കേരളം കട്ട് മുടിക്കുമ്പോഴും, നിയമലംഘനങ്ങളും അനാശാസ്യ പ്രവർത്തനങ്ങളും പതിവാക്കുമ്പോൾ കേന്ദ്രം അന്വേഷിക്കട്ടെ എന്നു പറഞ്ഞു ഇനി എത്രനാൾ കേരളസർക്കാരിനും മുഖ്യമന്ത്രിക്കും കൈ കഴുകാനാകും എന്നും ശുരനാട് രാജശേഖരൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ശുരനാട് രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..
1) ട്രിപ്പിൾ ലോക് ഡൗൺ ലംഘിച്ച് സ്വപ്ന സുരേഷ് ബാംഗ്ലൂർ എത്തിയത്
2) ശിവശങ്കരന്റെ സ്പ്രിങ്ളർ ഇടപാട്, ബെവ് ക്യൂ ആപ്പ് തിരഞ്ഞെടുപ്പ്
3) സെക്രട്ടേറിയറ്റിലെയും ക്ലിഫ് ഹൗസിലെയും CCTV നശിപ്പിച്ചത്
4) പമ്പ- ത്രിവേണി യിലെ മണൽ കടത്ത്
5) പിണറായി ചെയർമാനായ ലൈഫ് മിഷൻ കമ്മീഷൻ തട്ടിപ്പ്
6) മന്ത്രി ജലീലിന്റെ മാർക്ക് ദാനം, സി-ആപ്റ്റ് എന്ന സർക്കാർ സ്ഥാപനം മന്ത്രി ജലീൽ ദുർവിനിയോഗം ചെയ്തത്
7) പി.എസ്. സി പരീക്ഷ തട്ടിപ്പിൽ SFI ക്കാരായ പ്രതികളെ സംരക്ഷിക്കുന്നത്
8) കെ.എസ്. ഇ .ബി ട്രാൻസ് ഗ്രിസ് പദ്ധതിയിലെ അഴിമതി
9 ) ബ്രൂവറി-ഡിസ്റ്റലറി അഴിമതി
10) ഇ-ബസ് അഴിമതി
11) പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി നടത്തിയ പിൻവാതിൽ നിയമന അഴിമതി
12 ) പ്രളയ ഫണ്ട് തട്ടിപ്പ് അഴിമതി
13 ) കൺസൾട്ടൻസി അഴിമതി
14) പാവങ്ങളുടെ സാമൂഹ്യ പെൻഷൻ തട്ടിപ്പ് അഴിമതി
15) എക്സാ ലോജിക്ക് എന്ന കമ്പനിക്ക് വേണ്ടി ശിവശങ്കരൻ നടത്തിയ ഇടപെടലുകൾ
16) സിപിഎം , ഡി.വൈ.എഫ്. ഐ നേതാക്കളുടെ ബന്ധു നിയമന അഴിമതി
17 ) പ്രതികളായ സിപിഎം പ്രവർത്തകരെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുന്ന അഴിമതി
18) വെഞ്ഞാറമൂട് കൊലപാതകത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പങ്ക്
19 )കോടിയേരിയുടെ മൂത്ത മകനെ കുറിച്ചുള്ള ആരോപണങ്ങൾ
20 ) കോടിയേരിയുടെ ഇളയ മകൻ ബിനീഷ് കോടിയേരിയുടെ ലഹരി മാഫിയകളുമായുള്ള ബന്ധം
21 ) രാജ്യാന്തര സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം
മുഖ്യമന്ത്രിയുടെ ഓഫീസും, മന്ത്രിമാരും,സർക്കാരിന് വേണ്ടപ്പെട്ടവരും നടത്തിയ വിവാദ കേസുകളിൽ യാതൊരു അന്വേഷണവും കേരള പൊലീസ് നടത്തില്ല എന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.
അയൽ സംസ്ഥാനമായ കർണ്ണാടകത്തിലെ സംസ്ഥന ഗവൺമെന്റ് എടുത്ത കേസിൽ മലയാളികൾ ഉൾപ്പെട്ട ലഹരി കേസുകളിൽ വൻകിട സിനിമാ താരങ്ങൾ വരെ അറസ്റ്റിലാകുമ്പോഴാണ് കേരള സർക്കാരിന്റെ ഈ നിസംഗത.
വേണ്ടപ്പെട്ടവർ കേരളം കട്ട് മുടിക്കുമ്പോഴും, നിയമലംഘനങ്ങളും അനാശാസ്യ പ്രവർത്തനങ്ങളും പതിവാക്കുമ്പോൾ കേന്ദ്രം അന്വേഷിക്കട്ടെ എന്നു പറഞ്ഞു ഇനി എത്രനാൾ കേരളസർക്കാരിനും മുഖ്യമന്ത്രിക്കും കൈ കഴുകാനാകും ?
1) ട്രിപ്പിൾ ലോക് ഡൗൺ ലംഘിച്ച് സ്വപ്ന സുരേഷ് ബാംഗ്ലൂർ എത്തിയത് 2) ശിവശങ്കരന്റെ സ്പ്രിങ്ളർ ഇടപാട്, ബെവ് ക്യൂ ആപ്പ്...
Posted by Dr SooranadRajasekharan on Saturday, September 5, 2020
മറുനാടന് ഡെസ്ക്