- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതോ ഹിറ്റ്ലറോ?വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തി സംസ്ഥാന സർക്കാർ; യഥാർത്ഥത്തിൽ ഇവിടെ ആരാണ് ഭരിക്കുന്നത് എന്ന ചോദ്യമുയർത്തി വി ഡി സതീശൻ
സംസ്ഥാന സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. യഥാർത്ഥത്തിൽ കേരളം ആരാണ് ഭരിക്കുന്നത് എന്ന ചോദ്യമുയർത്തിയാണ് ഹിറ്റ്ലറുടെ ചിത്രം സഹിതം വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിമർശനങ്ങളോട് സർക്കാർ സംവിധാനങ്ങൾ കാട്ടുന്ന അസഹിഷ്ണുതയാണ് വി ഡി സതീശൻ ചർച്ചയാക്കുന്നത്.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്ഷനിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചിലത് മാത്രം വാർത്തയാക്കുകയാണ് എന്നും നേതാക്കളുടെ ആക്ഷേപം പരിശോധിക്കാത വാർത്ത നൽകിയാൽ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതി നൽകുമെന്നും മന്ത്രി എ.കെ ബാലൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേപോലെ സർക്കാർ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും പി.എസ്.സി അവ പൂഴ്ത്തിവെയ്ക്കുകയാണ് എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിലക്കാനും ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും തീരുമാനിച്ചു കൊണ്ട് കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന് പി.എസ് സി വിജിലൻസിനെയും ചുമതലപ്പെടുത്തിയിരുന്നു. കാസർഗോഡ് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് തസ്തികയുടെ 38 ഒഴിവുകൾ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മാറ്റി വെച്ചിരിക്കുകയാണ് എന്നാണ് പി.എസ്.സി പറയുന്ന ന്യായം.
വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
മാധ്യമ പ്രവർത്തകർ സൂക്ഷിക്കുക. സർക്കാർ പ്രസ്സ് കൗൺസിലിനെ സമീപിക്കും !!
ഉദ്യോഗാർത്ഥികൾ ജാഗ്രതൈ !! ആരോടും ഒരു പരാതിയും പറയരുത്. PSC ചെയർമാൻ നിങ്ങളെ തട്ടും. പിന്നെ ഒരു ജോലി പോലും കിട്ടില്ല !!
യഥാർത്ഥത്തിൽ ഇവിടെ ആരാണ് ഭരിക്കുന്നത്?
മാധ്യമ പ്രവർത്തകർ സൂക്ഷിക്കുക. സർക്കാർ പ്രസ്സ് കൗൺസിലിനെ സമീപിക്കും !! ഉദ്യോഗാർത്ഥികൾ ജാഗ്രതൈ !! ആരോടും ഒരു പരാതിയും...
Posted by V D Satheesan on Saturday, August 29, 2020
മറുനാടന് ഡെസ്ക്