- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തത്വ ചിന്തയുടെയും സാഹിത്യത്തിന്റെയും കളിത്തൊട്ടിലായ റഷ്യൻ സാഹിത്യത്തിലെ അപചയം; കംബോഡിയയിൽ എഴുത്തുകാരനെ പോത്തിന്റെ കൂടെ നിലമുഴാൻ വിട്ടത്; വിപ്ലവകാലത്തിനു ശേഷം നോബൽ ജേതാക്കൾപോലും മറ്റു രാജ്യത്തേക്ക് താമസം മാറ്റിയത്; ഇതെല്ലാം മാർക്‌സിസത്തിന്റെ പൊളിറ്റിക്കൽ ആമിന്റെ സമഗ്രമായ അടിച്ചൊതുക്കൽ മൂലമാണ്: വേറിട്ടൊരു ചിന്ത പങ്കുവച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെയും മിനിയാന്നും ഒരു 'കമ്യൂണിസ്റ്റ് വിരുദ്ധൻ' ആയ സുഹൃത്തിന്റെ കൂടെ നീണ്ട യാത്രകൾ ആയിരുന്നു. ഞാൻ ഇടതു ആശയഗതിയോടു അടുപ്പം പുലർത്തുന്നയാളായതു മൂലം എപ്പോളൊക്കെ ഒന്നിച്ചു യാത്ര ചെയ്യുക, സമയം പങ്കിടുക ഒക്കെ ചെയ്തിട്ടുണ്ടോ അന്നൊക്കെ ഇൻവിറ്റേബിൾ ആയി ചർച്ചകൾ മാർക്‌സിസം എന്ന ആശയ സംഹിതയെ കുറിച്ചാകാറുണ്ട്. ഞങ്ങൾ രണ്ടു പേരും ഒരേ വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ഏകദേശം ഒരേ പോലെ വായിക്കുന്നവരും ആയതു കൊണ്ട് ചർച്ചകൾ പലപ്പോളും ഫ്രണ്ട്‌ലി ആയ വാക്‌പോരിൽ എത്താറുണ്ട്. പിരിഞ്ഞതിന് ശേഷവും ചർച്ചയുടെ ശേഷിപ്പ് തലച്ചോറിനുള്ളിൽ കുറെ ദിവസം മിച്ചം കാണും. അത് വീണ്ടും വിമർശന ബുദ്ധ്യാ ഞാൻ ആലോചിക്കും. പിന്നെ സുഹൃത്തിനെ വിളിച്ചു എന്റെ തെറ്റോ അയാളുടെ തെറ്റോ എന്ന് കാര്യകാരണ സഹിതം സമർത്ഥിക്കും. ഇന്നലെ വൈകുന്നേരം ഞങ്ങൾ പിരിഞ്ഞപ്പോൾ ഉണ്ടായ ചർച്ചയുടെ രത്‌ന ചുരുക്കം തന്നെ കമ്യൂണിസ്‌റ് ഭരണകൂടങ്ങൾ കല, പ്രതിഭയെ എങ്ങനെ സ്വാധീനിക്കുമെന്നാണ്. പതിവ് പോലെ പുള്ളി കമ്യൂണിസ്‌റ് വിരുദ്ധ ലൈനും,ഞാൻ യെതാർത്ഥ കലാകാരൻ സാമൂഹ്യ ബോധവും ഇടതു വശം ചേർന
ഇന്നലെയും മിനിയാന്നും ഒരു 'കമ്യൂണിസ്റ്റ് വിരുദ്ധൻ' ആയ സുഹൃത്തിന്റെ കൂടെ നീണ്ട യാത്രകൾ ആയിരുന്നു. ഞാൻ ഇടതു ആശയഗതിയോടു അടുപ്പം പുലർത്തുന്നയാളായതു മൂലം എപ്പോളൊക്കെ ഒന്നിച്ചു യാത്ര ചെയ്യുക, സമയം പങ്കിടുക ഒക്കെ ചെയ്തിട്ടുണ്ടോ അന്നൊക്കെ ഇൻവിറ്റേബിൾ ആയി ചർച്ചകൾ മാർക്‌സിസം എന്ന ആശയ സംഹിതയെ കുറിച്ചാകാറുണ്ട്. ഞങ്ങൾ രണ്ടു പേരും ഒരേ വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ഏകദേശം ഒരേ പോലെ വായിക്കുന്നവരും ആയതു കൊണ്ട് ചർച്ചകൾ പലപ്പോളും ഫ്രണ്ട്‌ലി ആയ വാക്‌പോരിൽ എത്താറുണ്ട്.
പിരിഞ്ഞതിന് ശേഷവും ചർച്ചയുടെ ശേഷിപ്പ് തലച്ചോറിനുള്ളിൽ കുറെ ദിവസം മിച്ചം കാണും. അത് വീണ്ടും വിമർശന ബുദ്ധ്യാ ഞാൻ ആലോചിക്കും. പിന്നെ സുഹൃത്തിനെ വിളിച്ചു എന്റെ തെറ്റോ അയാളുടെ തെറ്റോ എന്ന് കാര്യകാരണ സഹിതം സമർത്ഥിക്കും.
ഇന്നലെ വൈകുന്നേരം ഞങ്ങൾ പിരിഞ്ഞപ്പോൾ ഉണ്ടായ ചർച്ചയുടെ രത്‌ന ചുരുക്കം തന്നെ കമ്യൂണിസ്‌റ് ഭരണകൂടങ്ങൾ കല, പ്രതിഭയെ എങ്ങനെ സ്വാധീനിക്കുമെന്നാണ്. പതിവ് പോലെ പുള്ളി കമ്യൂണിസ്‌റ് വിരുദ്ധ ലൈനും,ഞാൻ യെതാർത്ഥ കലാകാരൻ സാമൂഹ്യ ബോധവും ഇടതു വശം ചേർന്നു പോകുന്നവനും ആവും അല്ലാതെ ഉള്ളവ ഭക്തി,ഭരണകൂട വിധേയത്വം ഒക്കെ ഉള്ള വയറ്റിപ്പിഴപ്പു മാത്രമെന്നും ഉള്ള ലൈൻ. പൊരിഞ്ഞ തർക്കം മൂലം ലഞ്ചിന് റെസ്റ്റോറന്റിൽ വെയ്റ്റർ 'സാർ പ്ലീസ് ,നോയ്സ് ഈസ് ടൂ മച്ച്' എന്ന് പോലും പറയാനിടയാക്കി.
ഇന്നും അതാലോചിച്ചപ്പോൾ എനിക്ക് മനസിലായി പുള്ളിയാണ് ശരി. തത്വ ചിന്തയുടെയും സാഹിത്യത്തിന്റെയും കളിത്തൊട്ടിലായ റഷ്യൻ സാഹിത്യത്തിലുണ്ടായ അപചയം, കംബോഡിയയിൽ എഴുത്തുകാരനെ പോത്തിന്റെ കൂടെ നിലമുഴാൻ വിട്ടതും, വിപ്ലവ കാലഘട്ടത്തിനു ശേഷം സെലിബറേറ്റഡ് ആയ നോബൽ വിന്നേഴ്‌സ് പോലും മറ്റു രാജ്യത്തേക്ക് താമസം മാറ്റുന്നതും ഒക്കെ മാർക്‌സിസത്തിന്റെ പൊളിറ്റിക്കൽ ആമിന്റെ സമഗ്രമായ അടിച്ചൊതുക്കൽ മൂലമാണ്.
കലാകാരന്മാർ എല്ലാം പൊളിറ്റിക്കൽ മാർക്‌സിസത്തെ അടിസ്ഥാനപ്പെടുത്തി എഴുതണം ,ചിന്തിക്കണം എന്നൊക്കെ ഉള്ള ഭരണ കൂട തിട്ടൂരം, യഥാർത്ഥ കലാകാരനെ കൈവിലങ്ങു വയ്ക്കുന്നതിനും ജെയിലിൽ ആക്കുന്നതിനും തുല്യമാണ്. അതാണ് റഷ്യയിൽ വിപ്ലവാനന്തരം ടോൾസ്‌റോയിയോ ഡോസ്റ്റോവ്‌സ്‌കിയോ ഉണ്ടാകാത്തത്. അത് മൂലം ആവണം ഇന്ത്യയിൽ സാഹിത്യം,കല ,സംഗീതം,തത്വ ചിന്ത എന്നിവയിൽ ഒക്കെ മറ്റു പ്രദേശങ്ങൾക്ക് അസൂയ തോന്നുന്ന നിലവാരത്തിൽ ആയിരുന്ന ബംഗാൾ ഇപ്പോൾ ജീവിക്കാൻ വേണ്ടി കൂലി പണി തപ്പി കള്ളവണ്ടി കയറുന്ന ആളുകളുടെ പ്രദേശമായി മാറിയത്.
പൗരാവകാശവും ജനാധിപത്യവും സുരക്ഷയും ഉള്ളയിടത്തെ ഒരാൾക്ക് ചിന്തിക്കാനും കലാ സൃഷ്ടി ഉണ്ടാക്കാനും സാധിക്കൂ. അതൊരു പ്രപഞ്ച സത്യമാണ്. ആശയ സംഹിത കുറ്റമറ്റതാണെങ്കിലും പൊളിറ്റിക്കൽ കമ്യൂണിസം അതിനെതിരാണ്. അത് പ്രയോഗത്തിൽ വരുമ്പോൾ ഏകാധിപതികൾ ഉണ്ടാവുന്നത് മൂലമാണ് എന്നാണെന്റെ തോന്നൽ . ചരിത്രം അതല്ലേ സൂചിപ്പിക്കുന്നത് ?
സുഹൃത്തിനെ വിളിച്ചു അവനാണ് ശരി എന്ന് പറയട്ടെ. അതല്ലേ ജനാധിപത്യം.
(ബൈജു സ്വാമി ഫേസ്‌ബുക്കിൽ കുറിച്ചത്)