തിരുവനന്തപുരം: കസബ സിനിമയിലെ സ്്ത്രീവിരുദ്ധതയെ വിമർശിച്ചതിന് പാർവതിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചവർക്കെതിരെ പൊലീസ് നടപടി തുടരുകയാണ്. പാർവതി നൽകിയ പരാതിയിൽ എത്ര പേരുണ്ടെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം പറഞ്ഞു.

അന്വേഷണ പരിധിയിൽ വരുന്ന എല്ലാ പോസ്റ്റുകളും പരിശോധിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവരെയും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഇന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിനിടെ പാർവതിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകൾ സമാഹരിച്ച് അതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ഹിരൺ വേണുഗോപാലൻ. എഫ്എക്യു മാതൃകയിലുള്ള പോസ്റ്റ് വൈറലായിരിക്കുകയാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വീണ്ടും പാർവ്വതി. ഒരു എഫ്എക്യു
1. ഓൾക്ക് എന്തും പറയാം, പക്ഷെ പാർവതിക്കെതിരെ പറഞ്ഞാൽ അത് പൊലീസ് കേസാക്കും!

ഉ. പാർവ്വതി ഒരു അഭിപ്രായമാണ് പറഞ്ഞത്. അതിലെ ഒരു ഉദാഹരണമായിരുന്നു കസബ. പാർവ്വതിക്ക് നേരെ വന്ന റേപ്പ് ത്രറ്റുകൾ, ഭീഷണികൾ, മോശം വാക്കുകൾക്കെതിരെ ആണ് കേസ്. രണ്ടും രണ്ടാണ്.

2. അയ്യേ, വലിയ ധൈര്യം, ഡയലോഗ് അടി, തിരിച്ച് ചോദ്യം ചോദിച്ചപ്പോൾ പൊലീസ് കേസും! ദയനീയം

ഉ. പൊലീസിൽ കേസ് കൊടുക്കുന്നത് ഭീരുത്വമല്ല. ചോദ്യത്തിനെതിരെയല്ല കേസ്, ഭീഷണിക്കും അധിക്ഷേപത്തിനും എതിരെയാണ്. നിയമം വഴി തന്നെയാണ് പോകേണ്ടത്.

3. പാർവതിക്ക് കസബയെ നിരോധിക്കാൻ ആവശ്യപ്പെടാം. പക്ഷെ മായാനദിയെ പറഞ്ഞാൽ അത് ആവഷ്്കാരസ്വാതന്ത്ര്യ പ്രശ്‌നം.കഞ്ചാവബു ഫാൻസിന്റെ രോധനം. ത്ഫു.

ഉ. കസബ നിരോധിക്കണമെന്നൊ, ആ സീൻ ഉള്ള സിനിമ നിരോധിക്കണമെന്നൊ പാർവതി പറഞ്ഞിട്ടില്ല. അണ്ണാക്കിലേക്ക് വാക്കുകൾ തിരുകി കേറ്റരുത്.

4. ദിലീപിനെ ഇഷ്ടമല്ലാത്തവർക്ക് രാമലീല നിരോധിക്കാം, ആഷിക്കിനെ ഇഷ്ടമല്ലാത്തവർക്ക് മായനദിക്കെതിരെ സംസാരിച്ചൂടേ?

ഉ. ആർക്കും ആരേയും എതിർത്ത് 'മാന്യമായി' സംസാരിക്കാം. നിരോധനവും പ്രതിഷേധവും ഒക്കെ ആവശ്യപ്പെടാം. ഒരു സംഘടനയും രാമലീല 'നിരോധിക്കണം' എന്ന് പറഞ്ഞില്ല. കാണില്ലന്നെ പറഞ്ഞിരുന്നുള്ളു. പിന്നെ, ആഷിക്കിനോടല്ലല്ലോ, മമ്മുട്ടിയുടെ സിനിമയെ ഉദാഹരണമായി പറഞ്ഞ പാർവതിയുടെ അടുത്തിരുന്ന റീമയുടെ ഭർത്താവ് നിർമ്മിച്ച സിനിമയോടല്ലേ പ്രശ്‌നം. രണ്ടും രണ്ടവസ്ഥയല്ലേ!

5. നിങ്ങൾക്ക് മോദിയേയും കുമ്മനത്തേയും പിണറായേയും ട്രോളാം. പക്ഷെ പെണ്ണിനെ ട്രോളിയാൽ കേസ്!

ഉ. ട്രോളും അധിക്ഷേപവും രണ്ടും രണ്ടാണ്. അബ്യൂസീവായ, വൃത്തികേട് പറയുന്ന പോസ്റ്റുകളെ ട്രോൾ ആയി പരിഗണിക്കേണ്ട ആവശ്യം ഇല്ല. അത് വൃത്തികേട് മാത്രമാണ്.

6. വലിയ ഫെമിനിസം പറയും. എന്നിട്ട് പടത്തിൽ അവൾക്ക് കിസ്സ് ചെയ്യാം, സിഗററ്റ് വലിക്കാം, കുളി സീൻ കാണിക്കാം

ഉ. പിന്നേ സിഗററ്റ് വലിക്കാതെ കിസ്സില്ലാതെ ഇരിക്കുന്നതല്ലേ ഫെമിനിസം.. പോടാ മരപ്പട്ടി കണ്ടം വഴി !