തിരുവനന്തപുരം: നരേന്ദ്ര മോദിയേയും കേന്ദ്രമന്ത്രിയേയും വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ നൽകിയ പോസ്റ്റിനോട് ശക്തമായ എതിർപ്പുമായി ബിജെപി. ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞതിനെ വിമർശിച്ചായിരുന്നു ഹരീഷിന്റെ പോസ്റ്റ്.

എന്നാൽ ഇതിൽ പ്രധാനമന്ത്രിക്കെതിരെ മോശം വാക്ക് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ ഹരീഷിനെതിരെ വിമർശനവുമായി എത്തുന്നത്. അമ്പത്താറിഞ്ച് മരപ്പൊട്ടന് ഇതുപോലുള്ള ഊളകൾ തന്നെ കൂട്ടുകിട്ടുന്നതിൽ അത്ഭുതമില്ലെന്ന് ഹരീഷിന്റെ പരാമർശത്തോടാണ് എതിർപ്പ്. കോടിക്കണക്കിന് ജനങ്ങൾ ആരാധിക്കുന്ന പ്രധാനമന്ത്രിയെ ഹരീഷ് വാസുദേവന് മരപ്പൊട്ടൻ എന്ന് വിളിക്കാമെങ്കിൽ ഹരീഷ് മാത്രം ആരാധിക്കുന്ന വാസുദേവനെ ആർക്കും മരപ്പട്ടിയെന്നു വിളിക്കാമെന്ന് തിരിച്ചടിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിജെപിക്കുവേണ്ടി പ്രതികരിച്ചുകൊണ്ട് സന്ദീപ് ആർ വാചസ്പതി.

ഹരീഷ് വാസുദേവൻ നൽകിയ പോസ്റ്റ് ഇപ്രകാരം:

ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി. ആഗോള താപനം ഒരു തോന്നൽ ആണെന്ന് പറഞ്ഞ 56 ഇഞ്ച് മരപ്പൊട്ടന് ഇതുപോലുള്ള ഊളകൾ തന്നെ കൂട്ട് കിട്ടുന്നതിൽ അത്ഭുതമില്ല. എന്നാൽ അത്, ശാസ്ത്രത്തെ ബഹുമാനിക്കുന്ന ഭരണഘടനയുടെയോ ജനതയുടെയോ ചെലവിൽ വേണ്ട. ഊളകളെ മന്ത്രിമാരാക്കാൻ ബിജെപിക്കാർക്ക് ഉളുപ്പുണ്ടോ? സത്യപാലിനെ മാനവവിഭവശേഷി വകുപ്പിൽ നിന്ന് പുറത്താക്കണം. - ഇതായിരുന്നു ഹരീഷിന്റെ പോസ്റ്റ്.

സന്ദീപ് നൽകിയ മറുപടി ഇങ്ങനെ:
കോടിക്കണക്കിന് ജനങ്ങൾ ആരാധിക്കുന്ന പ്രധാനമന്ത്രിയെ ഹരീഷ് വാസുദേവന് മരപ്പൊട്ടൻ എന്ന് വിളിക്കാമെങ്കിൽ ഹരീഷ് മാത്രം ആരാധിക്കുന്ന വാസുദേവനെ ആർക്കും മരപ്പട്ടി എന്നും വിളിക്കാം. അതല്ലേ അതിന്റെ ഒരിത്...