- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കും കണ്ടുനിൽക്കാനാവില്ല ഈ കൊടും ക്രൂരത; കൊച്ചുകുട്ടിയെക്കൊണ്ട് തുണി അലക്കിപ്പിച്ചും ക്രൂരമായി തല്ലിയും യുവതിയുടെ പീഡനം; മുഖത്തും കണ്ണിനും അടിയേറ്റ കുഞ്ഞിനെ ചൈൽഡ്‌ലൈൻ പ്രവർത്തകർ മോചിപ്പിച്ചു; കുഞ്ഞിനെ മൃഗീയമായി പീഡിപ്പിച്ച യുവതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന ആഹ്വാനവുമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വീഡിയോയും ചിത്രങ്ങളും
തിരുവനന്തപുരം: കൊച്ചുകുട്ടിയെ കൊണ്ട് വസ്ത്രങ്ങൾ അലക്കിച്ചും ഇടയ്ക്കിടെ അടുത്തെത്തി മർദ്ദിച്ചും യുവതിയുടെ പരാക്രമം. തുണി കഴുകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് മർദ്ദനമെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് യുവതിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തുന്നത്. നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന പെൺ കുഞ്ഞിനെയാണ് യുവതി മർദ്ദിക്കുന്നത്. ടെറസ്സിലെ ടാങ്കിൽ നിന്ന് വെള്ളമെടുത്ത് വസ്ത്രങ്ങൾ കഴുകിക്കുന്നതും വടികൊണ്ടും കൈകൊണ്ടും ഇടയ്ക്കിടെ മർദ്ദിക്കുന്നതും കാണാം. ഇത്തരമൊരു വീഡിയോ പ്രചരിച്ചതോടെ ഈ ക്രൂരയായ സ്ത്രീയ്ക്ക് കടുത്ത ശിക്ഷ നൽകാൻ നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് എത്തുന്നത്. വിവരമറിഞ്ഞ് എത്തിയ ചൈൽഡ്‌ലൈൻ അധികൃതർ കുഞ്ഞിനെ ഏറ്റെടുത്തുവെന്ന് വ്യക്തമാക്കി ചിത്രങ്ങളും വീഡിയോയ്ക്ക് ഒപ്പം നൽകിയിട്ടുണ്ട്. അതേസമയം, എവിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല. വീഡിയോയും ചിത്രങ്ങളും വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്
തിരുവനന്തപുരം: കൊച്ചുകുട്ടിയെ കൊണ്ട് വസ്ത്രങ്ങൾ അലക്കിച്ചും ഇടയ്ക്കിടെ അടുത്തെത്തി മർദ്ദിച്ചും യുവതിയുടെ പരാക്രമം. തുണി കഴുകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് മർദ്ദനമെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് യുവതിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തുന്നത്.
നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന പെൺ കുഞ്ഞിനെയാണ് യുവതി മർദ്ദിക്കുന്നത്. ടെറസ്സിലെ ടാങ്കിൽ നിന്ന് വെള്ളമെടുത്ത് വസ്ത്രങ്ങൾ കഴുകിക്കുന്നതും വടികൊണ്ടും കൈകൊണ്ടും ഇടയ്ക്കിടെ മർദ്ദിക്കുന്നതും കാണാം. ഇത്തരമൊരു വീഡിയോ പ്രചരിച്ചതോടെ ഈ ക്രൂരയായ സ്ത്രീയ്ക്ക് കടുത്ത ശിക്ഷ നൽകാൻ നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് എത്തുന്നത്.
വിവരമറിഞ്ഞ് എത്തിയ ചൈൽഡ്‌ലൈൻ അധികൃതർ കുഞ്ഞിനെ ഏറ്റെടുത്തുവെന്ന് വ്യക്തമാക്കി ചിത്രങ്ങളും വീഡിയോയ്ക്ക് ഒപ്പം നൽകിയിട്ടുണ്ട്. അതേസമയം, എവിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല. വീഡിയോയും ചിത്രങ്ങളും വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ് സോഷ്യൽ മീഡിയയിൽ.