ന്യൂഡൽഹി: ഐഎസ്എല്ലിൽ എഫ്.സി ഗോവയ്ക്ക് വിജയം. ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളിനായിരുന്നു എഫ്.സി ഗോവയുടെ വിജയം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കോറോയിലൂടെ ഗോൾവേട്ടക്ക് തുടക്കം കുറിച്ച ഗോവയ്ക്കായി രണ്ടു മിനിറ്റിനുള്ളിൽ ലാൻസറോട്ട വീണ്ടും വല കുലുക്കി. 62-ാം മിനിറ്റിൽ കാലു ഉചെ ഡൽഹിക്കായി ഒരു ഗോൾ മടക്കി.

പിന്നീട് അഞ്ചു മിനിറ്റിനുള്ളിൽ മൂന്നു ഗോളുകൾ വഴങ്ങിയതോടെ ഡൽഹി പരാജയമുറപ്പിച്ചു. 84-ാം മിനിറ്റിൽ പ്രീതം കോട്ടാൽ സെൽഫ് ഗോളടിച്ചപ്പോൾ തൊട്ടടുത്ത മിനിറ്റിൽ ഡൽഹിയുടെ നെഞ്ചു പിളർത്തി അഡ്രിയാൻ കൊലുങ്ക ഗോവയുടെ നാലാം ഗോൾ നേടി. പിന്നീട് 88-ാം മിനിറ്റിൽ അരാന കൂടി ലക്ഷ്യം കണ്ടതോടെ ഗോവയുടെ ഗോൾ പട്ടിക പൂർത്തിയായി. ടൂർണമെൻിൽ ഇതുവരെ എട്ടു ഗോളടിച്ച ഗോവയുടെ കോറോയാണ് ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ മുന്നിലുള്ളത്.