- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിച്ചത് ഡൽഹിയും ജയിച്ചത് ഗോവയും; രണ്ടു തവണ പിന്നിട്ട് നിന്നിട്ടും ഡൽഹിക്കെതിരെ വിജയം പിടിച്ചെടുത്തത് മൂന്നു തവണ വല കുലുക്കി; അവസരം പാഴാക്കുന്നതിൽ മത്സരിച്ച ഡൽഹി നഷ്ടപ്പെടുത്തിയത് അർഹിച്ച വിജയം; പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി ഗോവയുടെ കുതിപ്പ്
ഫറ്റോർഡ: രണ്ടു തവണ പിന്നിൽപോയ ഗോവ മൂന്നു ഗോൾ തിരിച്ചടിച്ച് ഡൽഹിയെ വീഴ്‌ത്തി.എഡു ബെഡിയയുടെ ഇരട്ട ഗോളുകളാണ് ഗോവയെ രക്ഷിച്ചത്. ബ്രൻഡൻ ഫെർണാണ്ടസ് ഒരു ഗോൾ നേടി. ബിക്രംജിത്ത് സിങ്, ലാലിയൻസ്വാല ചാങ്തെ എന്നിവരാണ് ഡൽഹിയുടെ ഗോളുൾ നേടിയത്. ജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഡൽഹി ഒമ്പതാം സ്ഥാനത്താണ്. ആറാം മിനിറ്റിൽ തന്നെ ഗോവയെ ഞെട്ടിച്ച് ബിക്രംജിത് സിങ് ഡൽഹിക്കായി വല കുലുക്കിയത്. കാർമോണയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ഗോവയുടെ മൈതാനമായ ഫത്തോർഡ സ്റ്റേഡിയത്തിൽ കളിച്ചത് ഡൽഹിയും ജയിച്ചത് ഗോവയുമായിരുന്നു.കുറഞ്ഞത് ആറു ഗോളിനെങ്കിലും വിജയിക്കാമായിരുന്ന മത്സരമാണ് ഫിനീഷിംഗിലെ പാളിച്ചമൂലം ഡൽഹി കളഞ്ഞുകുളിച്ചത്. ഗോളി മാത്രം മുന്നിൽനിൽക്കെ ഗോളെന്നുറച്ച നാല് അവസരങ്ങളെങ്കിലും ഡൽഹി പാഴാക്കി. 54 ാം മിനിറ്റിൽ എഡു ബേഡിയ ഗോവയെ ഒപ്പമെത്തിച്ചു. 70ാം മിനിറ്റിൽ ചാംഗ്‌തെയിലൂടെ വീണ്ടും ഡൽഹി മുന്നിലെത്തി. എന്നാൽ അവസാന വിസിലിന് എട്ട് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ രണ്ടു ഗോളുകൾ കൂടി ഡൽഹിയുടെ വലയിൽ നിക്ഷേപിച്ച് ഗോവ വിജയ
ഫറ്റോർഡ: രണ്ടു തവണ പിന്നിൽപോയ ഗോവ മൂന്നു ഗോൾ തിരിച്ചടിച്ച് ഡൽഹിയെ വീഴ്‌ത്തി.എഡു ബെഡിയയുടെ ഇരട്ട ഗോളുകളാണ് ഗോവയെ രക്ഷിച്ചത്. ബ്രൻഡൻ ഫെർണാണ്ടസ് ഒരു ഗോൾ നേടി. ബിക്രംജിത്ത് സിങ്, ലാലിയൻസ്വാല ചാങ്തെ എന്നിവരാണ് ഡൽഹിയുടെ ഗോളുൾ നേടിയത്. ജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഡൽഹി ഒമ്പതാം സ്ഥാനത്താണ്.
ആറാം മിനിറ്റിൽ തന്നെ ഗോവയെ ഞെട്ടിച്ച് ബിക്രംജിത് സിങ് ഡൽഹിക്കായി വല കുലുക്കിയത്. കാർമോണയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ഗോവയുടെ മൈതാനമായ ഫത്തോർഡ സ്റ്റേഡിയത്തിൽ കളിച്ചത് ഡൽഹിയും ജയിച്ചത് ഗോവയുമായിരുന്നു.കുറഞ്ഞത് ആറു ഗോളിനെങ്കിലും വിജയിക്കാമായിരുന്ന മത്സരമാണ് ഫിനീഷിംഗിലെ പാളിച്ചമൂലം ഡൽഹി കളഞ്ഞുകുളിച്ചത്. ഗോളി മാത്രം മുന്നിൽനിൽക്കെ ഗോളെന്നുറച്ച നാല് അവസരങ്ങളെങ്കിലും ഡൽഹി പാഴാക്കി.
54 ാം മിനിറ്റിൽ എഡു ബേഡിയ ഗോവയെ ഒപ്പമെത്തിച്ചു. 70ാം മിനിറ്റിൽ ചാംഗ്‌തെയിലൂടെ വീണ്ടും ഡൽഹി മുന്നിലെത്തി. എന്നാൽ അവസാന വിസിലിന് എട്ട് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ രണ്ടു ഗോളുകൾ കൂടി ഡൽഹിയുടെ വലയിൽ നിക്ഷേപിച്ച് ഗോവ വിജയം പിടിച്ചെടുത്തു. നന്ദകുമാറിന്റെ പാസിൽ നിന്നായിരുന്നു ഇന്ത്യൻ യുവതാരത്തിന്റെ ഗോൾ. 82ാം മിനിറ്റിൽ ഫെർണാണ്ടസിന്റെ ഒരു ലോങ് റേഞ്ച് ഗോവയ്ക്ക് സമനില സമ്മാനിച്ചു. 89ആം മിനുട്ടിൽ എഡു ബേഡിയയുടെ ഗോളിലൂടെ ഗോവ ജയവും ഒന്നാം സ്ഥാവും ഉറപ്പിച്ചു.