- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എഫ്സിഎംസി വാർഷികം ആഘോഷിച്ചു
ഫുജൈറ: ഫുജൈറ നിത്യസഹായമാതാവിന്റെ ദേവാലയത്തിലെ കത്തോലിക്ക മലയാളി സമൂഹം (FCMC) ഏപ്രിൽ 29നു വാർഷികം ആഘോഷിച്ചു. സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ. വർഗീസ് ചെമ്പോളി ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. സഗായ്‌രാജ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്പിരിച്വൽ ഡയറക്ടർ ഫാ. ജോയ് വാതല്ലൂർ, ഫാ. ബിജു പണിക്കർ പറമ്പിൽ, മെൽവിൻ വാസ് എന്നിവർ ആശംസകൾ നേർന്നു. ഫാ. ഫിലിപ്പ് പയ്യമ്പള്ളിൽ, ജോസഫ് ഗോഡ്വിൻ എന്നിവർ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ചു ഏപ്രിൽ 15, 22 തീയതികളിൽ നടന്ന കാത്തലിക് ടാലന്റ് ഫെസ്‌റിൽ വിജയികളായർവർക്കുള്ള സമ്മാനദാനവും ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ടാലന്റ് ഫെസ്‌റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സെന്റ് ജോർജ് യൂണിറ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിയും സെന്റ് സ്‌റീഫൻ, സെന്റ് ജോർജ് യൂണിറ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിയും സെന്റ് സ്‌റീഫൻ, സെന്റ് ഫ്രാൻസിസ് അസിസി യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള ട്രോഫിയും സ്പിരിച്വൽ ഡയറക്ടർ ഫാ. ജോയ് വാതല്ലൂരിൽനിന്നു ഏറ്റുവ
ഫുജൈറ: ഫുജൈറ നിത്യസഹായമാതാവിന്റെ ദേവാലയത്തിലെ കത്തോലിക്ക മലയാളി സമൂഹം (FCMC) ഏപ്രിൽ 29നു വാർഷികം ആഘോഷിച്ചു. സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ. വർഗീസ് ചെമ്പോളി ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. സഗായ്‌രാജ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്പിരിച്വൽ ഡയറക്ടർ ഫാ. ജോയ് വാതല്ലൂർ, ഫാ. ബിജു പണിക്കർ പറമ്പിൽ, മെൽവിൻ വാസ് എന്നിവർ ആശംസകൾ നേർന്നു. ഫാ. ഫിലിപ്പ് പയ്യമ്പള്ളിൽ, ജോസഫ് ഗോഡ്വിൻ എന്നിവർ പങ്കെടുത്തു.
വാർഷികത്തോടനുബന്ധിച്ചു ഏപ്രിൽ 15, 22 തീയതികളിൽ നടന്ന കാത്തലിക് ടാലന്റ് ഫെസ്‌റിൽ വിജയികളായർവർക്കുള്ള സമ്മാനദാനവും ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ടാലന്റ് ഫെസ്‌റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സെന്റ് ജോർജ് യൂണിറ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിയും സെന്റ് സ്‌റീഫൻ, സെന്റ് ജോർജ് യൂണിറ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിയും സെന്റ് സ്‌റീഫൻ, സെന്റ് ഫ്രാൻസിസ് അസിസി യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള ട്രോഫിയും സ്പിരിച്വൽ ഡയറക്ടർ ഫാ. ജോയ് വാതല്ലൂരിൽനിന്നു ഏറ്റുവാങ്ങി. ഫുജൈറ ഇടവകയിലെ ഏറ്റവും മികച്ച യൂണിറ്റിനുള്ള പുരസ്‌കാരത്തിന് സെന്റ് പാദ്രെ പിയോ യൂണിറ്റും അർഹരായി. ഫുജൈറ കത്തോലിക്കാ സമൂഹത്തിന്റെ ന്യൂസ്ലെറ്റർ സ്‌നേഹദൂതിന്റെ മൂന്നാം ലക്കവും വാർഷികാഘോഷത്തോടനുബന്ധിച്ചു പുറത്തിറക്കി.
സെക്രട്ടറി സി.എക്‌സ്. ആന്റണി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിജിമോൻ മാത്യു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ കൺവീനർ രാജു ജേക്കബ്, ജോ. കോഓർഡിനേറ്റർ ഗീവർഗീസ് ഡാനിയേൽ എന്നിവർ സംസാരിച്ചു. മോണിക്ക ഫെർണാണ്ടസ്, സിബി തോമസ്, ലിസ ഐസക്, ബിനു മാത്യു, റോളണ്ട് പെരേര, ബിജോയി ഖോർഫക്കാൻ, സാലു ചെറിയാൻ, മീന ബാബു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.