ടിഞ്ഞാറൻ യൂറോപ്പിലും മധ്യ യൂറോപ്പിലും റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയതായി ജർമൻ ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നു. പ്രധാനമായും അഞ്ച് നഗരങ്ങളിലാണ് റേഡിയോ ആക്ടീവ് പാർട്ടിക്കിൾസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അനുവികരണവാഹിനികൾ എവിടെ നിന്നെത്തിയെന്നറിയാതെ രാജ്യങ്ങൾ ഉഴലുകയാണ്. ഇവയുടെ പ്രസരണം ചെറിയ അളവിൽ ആണെങ്കിലും കാരണം കണ്ടെത്താനാവാതെ ആശങ്കപ്പെട്ടാണ് യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബർ 29 മുതൽ ജർമനി, ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്‌സർലണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിലെ നഗരങ്ങളിലാണ് ഐസോടോപ്പ് റുത്തെനിയം 106ന്റെ വർധിച്ച സാന്നിധ്യം അനുഭവിക്കാൻ സാധിക്കുന്നത്.

ജർമനിയുടെ ഫെഡറൽ ഓഫീസ് ഫോർ റേഡിയേഷൻ പ്രൊട്ടക്ഷനിലെ (എഫ്ഒആർപി) വിദഗ്ധരാണ് ഇത് സംബന്ധിച്ച ആശങ്ക വ്യാഴാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമെ അഞ്ച് വെതർ‌സ്റ്റേഷനുകൾ പാർട്ടിക്കിൾസിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. യൂറോപ്പിലുടനീളമുള്ള എയർ മോണിറ്ററിങ് സ്‌റ്റേഷനുകൾ ഈ ഐസോടോപ്പിന്റെ വർധനവ് റെക്കോർഡ് ചെയ്തതിനെ തുടർന്നാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തലും പുറത്ത് വന്നിരിക്കുന്നത്. പാർട്ടിക്കിൾസിന് നിശ്ചയിച്ചിരിക്കുന്ന പരിധിയേക്കാൾ 17,000 ഇരട്ടി കുറവിലുള്ള പ്രസരണമാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്.

അതിനാൽ ഇതിന്റെ പേരിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ദ്ധർ ആശ്വസിപ്പിക്കുന്നുണ്ട്. അതിനാൽ ഇത് മനുഷ്യരുടെ ആരോഗ്യത്തിന് ഭീഷണിയായി ഇതുവരെ മാറിയിട്ടില്ലെന്നും സൂചനയുണ്ട്. ഒരു ന്യൂക്ലിയർ പവർ പ്ലാന്റിലുണ്ടായ അപകടത്തെ തുടർന്നല്ല ഈ പ്രസരണം തുടങ്ങിയിരിക്കുന്നതെന്നും ഒഫീഷ്യലുകൾ വ്യക്തമാക്കുന്നു. ഇതിന്റെ ഉറവിടത്തിന് മുകളിൽ നടത്തിയ പുതിയ വിശകലനമനുസരിച്ച് ഇത് ഈസ്റ്റേൺ യൂറോപ്പിൽ നിന്നാണ് വരുന്നതെന്ന് വ്യക്തമായിരിക്കുന്നതെന്നും ഇത് ജർമനിയിൽ നിന്നും 1000 കിലോമീറ്റർ അകലത്താണെന്നും പുതിയ പ്രസ്താവനയിലൂടെ ഈ എക്‌സ്പർട്ടുകളുടെ വക്താവ് വെളിപ്പെടുത്തുന്നു.

റുത്തെനിയം പ്ലാറ്റിനം ഗ്രൂപ്പിലുള്ള ലോഹങ്ങളുടെ ഭാഗമാണ്. റുത്തെനിയം106 ഒരു ഐസോടോപ്പാണ്. ഇതിന്റെ ന്യൂക്ലിയസിൽ നിരവധി ന്യൂട്രോണുകളുണ്ട്. കണ്ണുകളിലെ ട്യൂമറുകൾക്കുള്ള റേഡിയേഷൻ തെറാപ്പിക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് ചിലപ്പോൾ ഊർജ സ്രോതസായും ഉപയോഗിക്കാറുണ്ട്. റേഡിയോഐസോടോപ്പ് തെർമോഇലക്ട്രിക് ജനറേറ്റേർസ് എന്നറിയപ്പെടുന്ന ഇവ സാറ്റലൈറ്റുകൾക്ക് ഊർജം പകരനായി പ്രയോജനപ്പെടുത്താറുണ്ട്.