ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ്ടുതോറും നടത്തിവരാരുള്ള പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഈവർഷം സെപ്റ്റംബർ 29,30 (ശനി, ഞായർ) തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടുന്നു.

സെപ്റ്റംബർ 29-നു ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാർത്ഥന, വചനപ്രഘോഷണം, ഡിന്നർ എന്നിവയും, സെപ്റ്റംബർ 30-നു ഞായറാഴ്ച രാവിലെ 9.30-നു വി. മൂന്നിന്മേൽ കുർബാന, റാസ, ചെണ്ടമേളം, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. ഈവർഷത്തെ പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത് ബാബു വെട്ടിക്കാട്ട്, റജിമോൻ ജേക്കബ് എന്നീ കുടുംബങ്ങളാണ്.

പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ച് വി. യൽദോ മാർ ബസേലിയോസ് ബാവായുടെ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ വികാരി റവ.ഫാ. മാത്യു കരിത്തലയ്ക്കൽ, സഹവികാരി റവ.ഫാ. ലിജു പോൾ, റവ.ഫാ. തോമസ് നെടിയവിള എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: മാമ്മൻ കുരുവിള (വൈസ് പ്രസിഡന്റ്) 630 718 1077, ജിബിൻ മേലേത്ത് (ട്രഷറർ) 312 358 0737, ജോർജ് മാത്യു (സെക്രട്ടറി) 847 922 7506.
ജയ്മോൻ സ്‌കറിയ (847 370 4330) അറിയിച്ചതാണിത്.