ഫിലാഡൽഫിയ: സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് കത്തീഡ്രലിൽ വി. യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 29,30 തീയതികളിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു.

സെപ്റ്റംബർ 29-നു ശനിയാഴ്ച 6.30-നു സന്ധ്യാപ്രാർത്ഥന, തുടർന്നു വചന പ്രഘോഷണം. 30-നു ഞായറാഴ്ച 9 മണിക്ക് പ്രഭാത പ്രാർത്ഥന, 9.45-നു വി. കുർബാന, ആശീർവാദം, സ്നേഹവിരുന്ന് എന്നീ ചടങ്ങുകളോടെ പെരുന്നാൾ സമാപിക്കും.

പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും വികാരി റവ.ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വൈസ് പ്രസിഡന്റ് ടി.വി. ഏലിയാസ്, സെക്രട്ടറി സാബു ജേക്കബ്, ട്രസ്റ്റി ജോസഫ് പുതുശേരിൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ പെരുന്നാളിന്റെ ക്രമീകരണങ്ങൾ ചെയ്യുന്നു. ജോബി ജോർജ് അറിയിച്ചതാണിത്.