- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെൻസലേം സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി
ഫിലാഡൽഫിയ: പരിശുദ്ധനായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ബെൻസലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധന്റെ നൂറ്റിപ്പതിനാറാമത് ഓർമ്മപ്പെരുന്നാൾ നവംബർ 2,3,4 തീയതികളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. ഒക്ടോബർ 28-നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റ് കർമ്മം ഇടവക വികാരി റവ.ഫാ. ഷിബു വി. മത്തായി, വെരി റവ. മത്തായി കോർഎപ്പിസ്‌കോപ്പ, റവ.ഫാ. എബി പൗലോസ് എന്നിവരുടെ കാർമികത്വത്തിൽ നിർവഹിച്ചു. നവംബർ രണ്ടിനു വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന പെരുന്നാളിൽ റവ.ഫാ. ജയിംസ് ചെറിയാൻ (വികാരി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, ക്ലീവ് ലാന്റ്, ഒഹായോ), റവ. ഫാ. എൽദോ ഏലിയാസ് (നോർത്ത് ഈസ്റ്റ് അരമന) എന്നിവർ മുഖ്യാതിഥികളായിരിക്കും. അന്നേദിവസം വി. മൂന്നിന്മേൽ കുർബാന, വചനശുശ്രൂഷ, ഭക്തിനിർഭരമായ റാസ, ഡവോഷണൽ മ്യൂസിക് കൺസേർട്ട്, നേർച്ച വിളമ്പ് എന്നിവയുണ്ടായിരിക്കും. മൂന്നാം തീയതി ശനിയാഴ്ച Koodosetho, പാരീഷ് കോൺഫറൻസ്, സൺഡേ സ്‌കൂൾ ടീച്ചേഴ്സ് വർക്ക് ഷോപ്പ്, സൺഡേ സ
ഫിലാഡൽഫിയ: പരിശുദ്ധനായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ബെൻസലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധന്റെ നൂറ്റിപ്പതിനാറാമത് ഓർമ്മപ്പെരുന്നാൾ നവംബർ 2,3,4 തീയതികളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.
ഒക്ടോബർ 28-നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റ് കർമ്മം ഇടവക വികാരി റവ.ഫാ. ഷിബു വി. മത്തായി, വെരി റവ. മത്തായി കോർഎപ്പിസ്‌കോപ്പ, റവ.ഫാ. എബി പൗലോസ് എന്നിവരുടെ കാർമികത്വത്തിൽ നിർവഹിച്ചു. നവംബർ രണ്ടിനു വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന പെരുന്നാളിൽ റവ.ഫാ. ജയിംസ് ചെറിയാൻ (വികാരി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, ക്ലീവ് ലാന്റ്, ഒഹായോ), റവ. ഫാ. എൽദോ ഏലിയാസ് (നോർത്ത് ഈസ്റ്റ് അരമന) എന്നിവർ മുഖ്യാതിഥികളായിരിക്കും. അന്നേദിവസം വി. മൂന്നിന്മേൽ കുർബാന, വചനശുശ്രൂഷ, ഭക്തിനിർഭരമായ റാസ, ഡവോഷണൽ മ്യൂസിക് കൺസേർട്ട്, നേർച്ച വിളമ്പ് എന്നിവയുണ്ടായിരിക്കും. മൂന്നാം തീയതി ശനിയാഴ്ച Koodosetho, പാരീഷ് കോൺഫറൻസ്, സൺഡേ സ്‌കൂൾ ടീച്ചേഴ്സ് വർക്ക് ഷോപ്പ്, സൺഡേ സ്‌കൂൾ ചാരിറ്റി പ്രൊജക്ട്, വിവിധ സെമിനാറുകൾ, സീനിയർ കപ്പിൾസിനെ ആദരിക്കുന്ന ചടങ്ങ്, വചനശുശ്രൂഷ, ഡിന്നർ എന്നിവയും, നാലാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാന, പെരുന്നാൾ സന്ദേശം, പരിശുദ്ധനോടുള്ള മധ്യസ്ഥ പ്രാർത്ഥന, റാസ, പെരുന്നാൾ ലഞ്ച് എന്നിവയും ഉണ്ടായിരിക്കും.
ഈ മഹാ പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഷിബു വി. മത്തായി (215 639 4132), ബിജു ഇട്ടിയച്ചൻ (ട്രഷറർ) 302 529 5636, ജോ വി. ജോൺ (സെക്രട്ടറി) 610 517 6327.
കോർഡിനേറ്റേഴ്സ്: തോമസ് ജോസഫ്, പോൾ സി. മത്തായി, രാജു എം. വർഗീസ്.യോഹന്നാൻ ശങ്കരത്തിൽ അറിയിച്ചതാണിത്.