ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ മതബോധന വിദ്യാർത്ഥികളും, മതാദ്ധ്യാപകരും, ഒക്ടോബർ 27 ഞായറാശ്ച സകല വിശുദ്ധരുടേയും തിരുന്നാൾ ആചരിച്ചു. മുന്നൂറോളം വിദ്യാർത്ഥിനി വിദ്യാർത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തിൽ ദൈവാലയത്തിന്റെ അൾത്താരക്കു മുൻപിൽ ഭക്തിപുരസരം അണിനിരന്നപ്പോൾ സ്വർഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി. 9:45 ന്, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള വിശുദ്ധ ബലിക്കുശേഷം, സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാർത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും വിശുദ്ധരുടെ വേഷവിതാനത്തിൽ അൾത്താരയിലേക്ക് വന്നത് വ്യത്യസ്ഥമായ തിരുന്നാൾ ആഘോഷമായിരുന്നു.

ഏറ്റവും മനോഹരമായ ഈ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്, ഡി. ർ. ഇ. റ്റീന നെടുവാമ്പുഴയും, അസി. ഡി. ആർ. ഇ. മാരായ മെർളിൻ പുള്ളോർകുന്നേൽ, നബീസ ചെമ്മാച്ചേൽ, സ്‌കൂൾ സെക്രട്ടറി ഷോൺ പണയപറമ്പിലും മറ്റ് മതാദ്ധ്യാപകരുമാണ്. ബിനോയി കിഴക്കനടി (പി. ആർ. ഒ.) അറിയിച്ചതാണിത്.