- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ മാർത്തോമാ ശ്ശീഹാ കത്തീഡ്രലിൽ ദനഹ തിരുനാൾ കൊണ്ടാടി
ഷിക്കാഗോ: ഷിക്കാഗോ മാർത്തോമാ ശ്ശീഹാ കത്തീഡ്രലിൽ ഈശോയുടെ ജ്ഞാനസ്നാനവും., പരസ്യജീവിതാരംഭവും അനുസ്മരിച്ചുകൊണ്ട് രണ്ടാം നൂറ്റാണ്ട് മുതൽ കത്തോലിക്കാ സഭയിൽ അനുഷ്ഠിച്ചുവരുന്ന ദനഹ തിരുനാൾ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ റാസയോടെയും (യാമപ്രാർത്ഥന). ദിവ്യബലിയോടുംകൂടി കൊണ്ടാടി.
യാമപ്രാർത്ഥനയ്ക്കുശേഷം ദീപാലങ്കാരങ്ങൾ പിതാവും വൈദീകരും വിശ്വാസികളും ചേർന്ന് തെളിയിച്ചു. പരമ്പരാഗതമായി കേരളത്തിലെ പല രൂപതകളിലും പിണ്ടികുത്തി തിരുനാൾ എന്ന പേരിൽ നടത്തപ്പെടുന്ന തിരുനാളിന് രാക്കുളി പെരുന്നാൾ എന്നും പറയും. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ് എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ദീപാലങ്കാരത്തിനു മൂന്നു പ്രാവശ്യം പ്രദക്ഷിണം വയ്ക്കുകയുണ്ടായി.
തുടർന്ന് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വി. കുർബാനയിൽ കത്തീഡ്രൽ വികാരിയും, കൂരിയയിലെ വൈദീകരുമടക്കം ഏകദേശം പത്തോളം വൈദീകർ പങ്കെടുത്തു.സെബാസ്റ്റ്യൻ പുൽപറയിൽ അറിയിച്ചതാണിത്.