ലോസ് ആഞ്ചലസിെല സാൻഫെർണാണ്ടോ വാലിയിലുള്ള സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിലെ ഭക്തിസാന്ദ്രവും ആഘോഷനിർഭരവുമായ തിരുനാൾ കർമ്മങ്ങൾക്ക് കൊടിയിറങ്ങി. ഇടവക വികാരി റവ. ഡോ. സെബാസ്റ്റ്യ ൻ വലിയപറമ്പി ൽ (സായനച്ചൻ) വിശു ദ്ധ ബലിയർപ്പിച്ചു. പരേതരായ ഇടവകാംഗങ്ങൾക്കു വേണ്ടി പ്ര ത്യേക പ്രാർത്ഥനകൾ നടത്തി.

പതിനൊന്നു ദിവസം നീണ്ടു നിന്ന തിരുക്കർമ്മങ്ങളിൽ ഇടവകജനങ്ങളും അയൽഇടവകകളിൽ നിന്നുള്ള അനേകം വി ശ്വാസികളും ഭക്തിപുരസ്സരം പങ്കുചേർന്നു. വിശുദ്ധ കുർബാനയിലും അൽഫോൻസാമ്മയുടെ നവനാൾ പ്രാർത്ഥനകളിലുംഅയൽഇടവകകളി ൽ നിന്ന ള്ള വൈ ദി കർ ഓരോ ദി വസവും ബലി യർപ്പി ച്ചു സന്ദേശങ്ങൾ നല്കി .

ഇടവക സ്ഥാപകനും എഴുത്തുകാരനുമായ ഫാ. പോൾ കോട്ടയ്ക്കൽ, മതബോധനക്ളാസ്സു കളിലെ കുട്ടികൾക്കായ് ബലിയർപ്പിക്കുകയും , ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുകിയൊ ലിച്ച് ഉറയുന്നതാണ് യഥാർത്ഥ ആധ്യാത്മികത എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.

യുവജനങ്ങൾ സംഘടിപ്പിച്ച 'ചാരിറ്റി തട്ടുകട'  ശ്രദ്ധേയമായി . പ്രധാന തിരുനാളിന്റെ തലേന്ന്, ക്‌നാനായ പള്ളി വികാരി ഫാ .സിജോ മുടക്കോടിൽ ബലിയർപ്പിച്ചു . അൽഫോൻസാമ്മയുടെ സഹനം നമ്മൾ ജീവിതപാഠമാക്കണമെ ന്ന് അച്ചൻഓർമ്മിപ്പിച്ചു .

 

ആഘോഷ രാവിനു മിഴിവേ കി ക്കൊണ്ടും ആത്മീയാനുഭൂതിയിൽ കാണികളുടെ കണ്ണും കരളും നനയിച്ചുകൊ ണ്ടും 'ക്രൂശി തന്റെ പ്രണയിനി ' എന്ന നൃത്തസംഗീതനാടകം അരങ്ങേറി.അൽഫോൻസാമ്മയു ടെ ജീവിതവഴികളിൽ നിറഞ്ഞുനിന്ന സഹനത്തിന്റെ കൂ ർത്തമുള്ളുകളെ സ്‌നേഹാഗ്‌നി കൊണ്ട് അവൾ എങ്ങനെയാണു ദഹിപ്പിച്ചില്ലാതാക്കിയതെന്നു പറയുന്ന ഈ കലോപഹാരം കാണികൾക്കായ് അണിയിച്ചൊരുക്കിയ സോളിവെട്ടുകല്ലേലും സം ഘവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി .

 

അൽഫോൻസാ ഇടവകയിലെ കൊച്ചു കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവി ധകലാപരിപാടികളി ൽ, കൈയടി ച്ചും നൃ ത്തം ചവിട്ടിയും , സമൂഹമൊന്നാകെ പങ്കു ചേർന്നു .പ്രധാന തിരുനാൾ ദിനമായ ജൂലൈ 31 ന്, അൽഫോൻസാ ഇടവകയുടെ വികാരിയായി സ്തുത്യ ർഹമായ സേവനം കാ ഴ്ചവച്ചിട്ടുള്ള ഫാ . കുര്യാ ക്കോ സ് കുമ്പക്കിയിലിന്റെ സാന്നി ധ്യം ഏവരെ യും ഏറെ സന്തോഷിപ്പിച്ചു.

കുര്യാക്കോസച്ചൻ നേതൃത്വം നല്കിയ ആഘോഷമായ റാസാ കുർബാന മധ്യേ ഫാ . ജോ സ് ഫി ഫിൻസി  എസ്.ജെ . മനോഹരമായ സന്ദേശം നല്കി . കുറ്റപ്പെടുത്തലിന്റെ വേദനകളും ഒറ്റപ്പെ ടലിന്റെ നീറ്റലുകളും സ്‌നേഹത്തെ പ്രതി സ്വീകരിക്കുന്നതാ ണ് യഥാർത്ഥ സഹനമെന്ന് അച്ചൻ പറഞ്ഞുവച്ചു . ഇടവകാംഗങ്ങൾ ഒന്നു ചേർന്നു തയ്യാറാക്കിയസമ്പൂർണ്ണ ബൈബിളിന്റെ കയ്യെ ഴു ത്തു പ്രതിയും , അന്നേ ദിവസം , വികാരിയച്ചൻ പ്രകാശനം ചെയ്തു . മുത്തുക്കുടകളു
വർണ്ണ ശബളിമയോടും ശിങ്കാരി മേളത്തിന്റെ അകമ്പടിയോടും കൂടെ വിശുദ്ധയുടെ തിരുസ്വ രൂപം എഴുന്നള്ളി ച്ചുകൊ ണ്ടുള്ള പ്രദക്ഷി ണം ഏറെ ഹൃദ്യ മാ യി . എല്ലാ വർക്കു മാ യി സ്നേ ഹവി രു ന്നും ഒരു ക്കപ്പെട്ടിരുന്നു.തിരുനാൾ കോർഡിനേറ്ററായ സിന്ധു വർഗ്ഗീസ് മരങ്ങാട്ട്, കൈ ക്കരന്മാരായ സോണി അറയ്ക്കൽ, സന്തോഷ് കട്ടക്കയം , വിവിധ കമ്മറ്റി അംഗങ്ങൾ മുതലാ യവർക്ക് സായനച്ചൻ പ്ര ത്യേ കം നന്ദി പറഞ്ഞു. ഇനി അടു ത്തതി രുനാ ളി നുള്ള കാത്തിരിപ്പ് ...

ഫോട്ടോ : ബിൻസൺ ജോ സഫ്