- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷത്തിന് ഉംറ്റാറ്റയിൽ നാളെ തുടക്കമാകും
ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാ മ്മയുടെ തിരുനാൾ ഈ വർഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഉംറ്റാറ്റാ സൗത്ത്‌റിഡ്ജ് അസ്സെൻഷൻ ദേവാലയത്തിൽ നടക്കുന്ന തിരുനാൾആഘോഷങ്ങൾ റവ.ഫാ.വിജിൽ കിഴക്കരക്കാട്ടിന്റെയും റവ.ഫാ.സുബീഷ്കളപ്പുരക്കലിന്റെയും പ്രധാന കാർമ്മികത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 15 ശനിയാഴ്‌ച്ച വൈകിട്ട് നാലുമണിക്ക് ഫാ.സുബീഷ് കളപ്പുരക്കൽനയിക്കുന്ന ധ്യാനചിന്തകളെ തുടർന്ന് ആഘോഷമായ ദിവ്യബലിയും പ്രത്യേകപ്രാർത്ഥനകളും ഉണ്ടായിരിക്കും. ഉംറ്റാറ്റായിലെ വിവിധ മേഖലകളിൽ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, വിശുദ്ധ അൽഫോൻസാമ്മ ജീവിച്ച ഫ്രാൻസിസ്‌കൻക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസസമൂഹത്തിന്റെയും നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഇവിടെസംഘടിപ്പിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വിശുദ്ധയുടെ അനുഗ്രഹംതേടി നിരവധിയാളുകൾ ഇവിടുത്തെ പെരുന്നാളിൽ പങ്കെടുക്കാറുണ്ട്.ശനിയാഴ്
ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാ മ്മയുടെ തിരുനാൾ ഈ വർഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
ഉംറ്റാറ്റാ സൗത്ത്‌റിഡ്ജ് അസ്സെൻഷൻ ദേവാലയത്തിൽ നടക്കുന്ന തിരുനാൾആഘോഷങ്ങൾ റവ.ഫാ.വിജിൽ കിഴക്കരക്കാട്ടിന്റെയും റവ.ഫാ.സുബീഷ്കളപ്പുരക്കലിന്റെയും പ്രധാന കാർമ്മികത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 15 ശനിയാഴ്‌ച്ച വൈകിട്ട് നാലുമണിക്ക് ഫാ.സുബീഷ് കളപ്പുരക്കൽനയിക്കുന്ന ധ്യാനചിന്തകളെ തുടർന്ന് ആഘോഷമായ ദിവ്യബലിയും പ്രത്യേകപ്രാർത്ഥനകളും ഉണ്ടായിരിക്കും.
ഉംറ്റാറ്റായിലെ വിവിധ മേഖലകളിൽ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, വിശുദ്ധ അൽഫോൻസാമ്മ ജീവിച്ച ഫ്രാൻസിസ്‌കൻക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസസമൂഹത്തിന്റെയും നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഇവിടെസംഘടിപ്പിച്ചിരിക്കുന്നത്.
സൗത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വിശുദ്ധയുടെ അനുഗ്രഹംതേടി നിരവധിയാളുകൾ ഇവിടുത്തെ പെരുന്നാളിൽ പങ്കെടുക്കാറുണ്ട്.ശനിയാഴ്ച വൈകുന്നേരത്തെ വിശുദ്ധ കുർബ്ബാനയ്ക്കും പ്രത്യേകപ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം സ്‌നേഹവിരുന്നും നേർച്ചപായസ്സവുംസംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഒക്ടോബർ 16 ഞായറാഴ്‌ച്ച രാവിലെ 10 മണിക്കും ആഘോഷമായ ദിവ്യബലിയുണ്ടായി രിക്കുമെന്നു സംഘാടകർ അറിയിച്ചു.