ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ചർച്ച് പരിശുദ്ധ ദൈവമാതാവിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടേയും വിശുദ്ധ മേരി മക്കിലപ്പിന്റേയും സംയുക്ത തിരുനാൾ ആഘോഷിക്കുന്നു.

നോർത്ത് ഗേറ്റ്, സെന്റ് ജോൺസ് ദേവാലയത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. (688, നഡ്ജി റോഡ്, നോർത്ത് ഗേറ്റ്). തിനാളിനുള്ള ഇടവകാംഗങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായി ജൂൺ 28ന് ആരംഭിക്കുന്ന ഒമ്പതു ദിവസത്തെ നൊവേന ഉണ്ടായിരിക്കും.

ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച. ആറിന് ശനി െൈവകുന്നേരം നാലിന് ചെംസൈഡ് വെസ്റ്റ് ക്രേജ്സ്ലി സ്റ്റേറ്റ് ഹൈസ്‌കൂൾ ഹാളിൽ വച്ച് ദിവ്യബലിയും തുടർന്ന് സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ്- ദർശനം 2016 സംഘടിപ്പിക്കും. ക്യൂൻസ് ലാൻഡ് വികസന മൈനിങ് വകുപ്പ് മന്ത്രി ആന്റണി ലൈനാം മുഖ്യതിഥിയായിരിക്കും.

ഏഴിന് ഞായർ വൈകുന്നേരം മൂന്നിന് ആഘോഷമായി ദിവ്യബലിയും തിരുനാൾ പ്രദക്ഷിണവും നടക്കും. തിരുനാൾ സന്ദേശം നൽകുന്നത് ബ്രിസ്‌ബേൻ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കോൾറിഡ്ജ് ആയിരിക്കും. തിരുകർമങ്ങൾക്കു ശേഷം കരിമരുന്നു പ്രയോഗവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

നൊവേനയിലും തിരുനാൾ തിരുക്കർമങ്ങളും ആഘോഷങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ഇടവക വികാരി ഫാ. വർഗീസ് വാവോലി ക്ഷണിക്കുന്നതായി അറിയിച്ചു. ഷൈജു തോമസ്, കരോൾസൺ തോമസ്, സിബി ജോസഫ്, പീറ്റർ തോമസ്, രാരിച്ചൻ മാത്യു തുടങ്ങിയവരുടെ നേരൃത്വത്തിലു തിരുനാൾ കമ്മിറ്റി, ആഘോഷങ്ങൾക്ക് തയ്യാറെടുപ്പു നടത്തിക്കൊണ്ടിരിക്കുന്നു.