കാൻബറ: ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിലെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയുടെ വാർഷിക പെരുന്നാളും ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പൗലോസ് മാർ അത്താനിയാത്തോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും സംയുക്തമായി  ഫെബ്രുവരി 6,7 (വെള്ളി, ശനി) ദിവസങ്ങളിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയാൽ പൂർവ്വാധികം ഭക്ത്യാദരവോടെ കൊണ്ടാടുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സന്ധ്യാപ്രാർത്ഥന, 7.15 ന് സുവിശേഷപ്രസംഗം, 8 ന് അത്താഴവിരുന്ന്, 8.20 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌ക്കാരം, 9 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന ഫാ. ജിജി വർഗ്ഗീസ്, ഫാ. ബേസിൽ കടുവാക്കുളങ്ങര, ഫാ. ജേക്കബ്ബ് ജോസഫ് എന്നിവരുടെ കാർമ്മികത്വത്തിൽ 10.30 ന് പ്രസംഗം, 10.45 ന് പ്രദക്ഷിണം ആശീർവാദം, 11.30 ന് സ്‌നേഹവിരുന്ന്, 12.30 ന് ലേലം, ഉച്ചയ്ക്ക് 1 മണിക്ക് ഭക്തസംഘടനകളുടെ വാർഷികം എന്നിവയാണ് പ്രധാന പരിപാടികൾ എന്ന് വികാരി ഫാ. ജിജി വർഗ്ഗീസ്, ട്രസ്റ്റി സെസിൻ ഒറമഠത്തിൽ, സെക്രട്ടറി ഷിബു ജോർജ്ജ് എന്നിവർ അറിയിച്ചു.