- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 24 മുതൽ
ഷിക്കാഗോ: പ്രഥമ ഭാരതീയ പരിശുദ്ധനും ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ കാവൽ പിതാവുമായ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 112-മത് ഓർമ്മപ്പെരുന്നാൾ ഒക്‌ടോബർ 24,25,26 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്ത്യാദരപൂർവ്വം വിവിധ പരിപാടികളോടുകൂടി ആചരിക്കുന്നു. ഓർത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി.ഡോ. ഗബ്രിയേൽ മാർ
ഷിക്കാഗോ: പ്രഥമ ഭാരതീയ പരിശുദ്ധനും ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ കാവൽ പിതാവുമായ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 112-മത് ഓർമ്മപ്പെരുന്നാൾ ഒക്‌ടോബർ 24,25,26 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്ത്യാദരപൂർവ്വം വിവിധ പരിപാടികളോടുകൂടി ആചരിക്കുന്നു. ഓർത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത, കത്തീഡൽ വികാരി ഫാ. ദാനിയേൽ ജോർജ് തുടങ്ങിയവർ പെരുന്നാൾ ചടങ്ങുകൾക്കും ആരാധനയ്ക്കും നേതൃത്വം നൽകും.
പെരുന്നാളിന് പ്രാരംഭം കുറിച്ചുകൊണ്ട് 24-ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന, പരിശുദ്ധന്റെ നാമത്തിലുള്ള മധ്യസ്ഥ പ്രാർത്ഥന, രോഗികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന എന്നിവയുണ്ടായിരിക്കും. തുടർന്ന് അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ധ്യാന പ്രസംഗം നടത്തും. 25-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കത്തീഡ്രലിൽ എത്തുന്ന തിരുമേനിമാരേയും വിശിഷ്ടാതിഥികളേയും വിശ്വാസികൾ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. 6.30-ന് ആഘോഷപൂർവ്വമായ കൊടിയേറ്റ് നടക്കും. 7 മണിക്ക് സന്ധ്യാപ്രാർത്ഥനയും, ആശീർവാദവും ഉണ്ടായിരിക്കും.തുടർന്ന് അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടക്കുന്ന 'പരുമല മാർ ഗ്രിഗോറിയോസ്' അനുസ്മരണ സമ്മേളനം അഭി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി ഉദ്ഘാടനം നിർവഹിക്കും. 9 മണിക്ക് നടക്കുന്ന സ്‌നേഹവിരുന്നോടുകൂടി അന്നത്തെ ചടങ്ങുകൾ സമാപിക്കും.
26-ന് ഞായറാഴ്ച രാവിലെ ദേവാലയ കവാടത്തിൽ എത്തുന്ന അഭി. തിരുമേനിമാരേയും, ബഹു. വൈദീകരേയും ശുശ്രൂഷകസംഘം ദേവാലയത്തിലേക്ക് ആനയിക്കും. തുടർന്ന് 8.30-ന് പ്രഭാത നമസ്‌കാരവും, 9.30-ന് വി. മൂന്നിന്മേൽ കുർബാനയും നടക്കും. തുടർന്ന് കൊടി, കുരിശ്, മുത്തുക്കുടകൾ, ചെണ്ടവാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ റാസ നടക്കും. അതിനുശേഷം ധൂപ പ്രാർത്ഥന, ആശീർവാദം, കൈമുത്ത്, പെരുന്നാൾ സദ്യ എന്നിവയുണ്ടാകും. വൈകിട്ട് 4.30-ന് കൊടിയിറക്കുന്നതോടെ പെരുന്നാൾ സമാപിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് വിശുദ്ധ കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കും. എല്ലാ വിശ്വാസികളും പെരുന്നാളിലും അനുബന്ധ പരിപാടികളിലും നോമ്പാചരണത്തോടെയും, വെടിപ്പോടും വിശുദ്ധിയോടും കൂടി സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഫാ. ദാനിയേൽ ജോർജ് അഭ്യർത്ഥിച്ചു.
പെരുന്നാളിന്റെ വിപുലമായ നടത്തിപ്പിനുവേണ്ടി ഷിബു മാത്യു (ജനറൽ കോർഡിനേറ്റർ), തോമസ് സ്‌കറിയ, ഫിലിപ്പ് കുന്നേൽ, ജോർജ് പൂഴിക്കുന്നേൽ, ഏബ്രഹാം മാത്യു, ബിജു കുര്യൻ, ഏലിയാമ്മ പുന്നൂസ്, അനിതാ ദാനിയേൽ, സബ്രീന ബൈജു ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.