ഷിക്കാഗോ: പരിശുദ്ധനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ പത്തിന് പൂർവ്വാധികം ഭംഗിയായി കൊണ്ടാടുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് കുർബ്ബാനയും ഉണ്ടായിരിക്കും.  കുർബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും പെരുന്നാൾ ഏറ്റുകഴിക്കുന്നവർക്ക് വേണ്ടി പ്രത്യേക സമർപ്പണ പ്രാർത്ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാളിൽ വിശ്വാസികളേവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ വികാരി സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളിൽ അഭ്യർത്ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.