ഡാലസ്:  സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിമൂന്നാം ഓർമ്മപ്പെരുന്നാൾ നവംബർ 6,7,8 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. റവ.ഫാ. ജോജി കെ ജോയ്, റവ. ഡീക്കൻ അരുൺ വർഗീസ് എന്നിവരാണ് ഈവർഷത്തെ മുഖ്യാതിഥികൾ.

നവംബർ ആറാംതീയതി വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥനയും, 8 മണിക്ക് ധ്യാനപ്രസംഗവും നടത്തപ്പെടും. ഏഴാം തീയതി ശനിയാഴ്ച രാവിലെ 7.30-ന് പ്രഭാത നമസ്കാരവും എട്ടുമണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. തുടർന്ന് ഡാലസ് ഏരിയ എം.ജി.ഒ.സി.എസ്.എം റിട്രീറ്റ് സെന്ററും, ഉച്ചകഴിഞ്ഞ് 1.30-നു ഒ.സി.വൈ.എം ഡാലസ് ഏരിയ ഫാമിലി കോൺഫറൻസും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാപ്രാർത്ഥനയും തുടർന്ന് ധ്യാനപ്രസംഗവും, പരിശുദ്ധ തിരുമേനിയുടെ തിരുശേഷിപ്പുങ്കൽ മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും

നവംബർ എട്ടാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 9.30-നു വി. മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കും. അതിനുശേഷം ഭക്തിനിർഭരമായ റാസ, നേർച്ചവിളമ്പ്, കൈമുത്ത്, എം.ജി.എം ഓഡിറ്റോറിയത്തിൽ സ്നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും.

ഈവർഷത്തെ തിരുനാൾ ആഘോഷങ്ങളിൽ എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ. സി.ജി തോമസ്, ട്രസ്റ്റി ഏബ്രഹാം ജോർജ്, സെക്രട്ടറി കുര്യൻ മാത്യു എന്നിവർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. സി.ജി തോമസ് (469 499 6559 FREE), ഏബ്രഹാം ജോർജ് (ട്രസ്റ്റി) 214 418 3360 FREE, സെക്രട്ടറി കുര്യൻ മാത്യു (214 223 8001 FREE).