ദ്രോഹഡ: ദ്രോഹഡ സെന്റ് അത്താനേഷ്യസ്യാക്കോബായ  സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ  ഇടവകയുടെ  കാവൽ പിതാവ് ആലുവയിൽ കബറടങ്ങിയ പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ അറുപത്തിരണ്ടാം ഓർമ പെരുനാൾ   ജനുവരി 23, 24 തിയതികളിൽ  ആഘോഷിക്കുന്നു .

വെള്ളിയാഴ്ച  വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും 7 മണിക്ക് ഫാ. തോമസ് പുതിയാമഠത്തിന്റെ സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. ശനിയഴ്ച രാവിലെ 9. 45 നു മണിക്ക് ഗ്രീൻ ഹില്ല്‌സിലുള്ള ഔർ ലേഡി കോളേജ് ചാപ്പലിൽ  കോടി ഉയർത്തൽ. തുടർന്ന്  10 മണിക്ക്  പ്രഭാത നമസ്‌കാരവും 11 മണിക്ക് ഫാ. രാജു ചെരുവിള്ളിൽ മുഖ്യകർമ്മികത്വത്തിൽ  കുർബാനയും,   പരിശുദ്ധ പിതാവിനോടുള്ള    പ്രത്യേക  മദ്ധ്യസ്ഥ പ്രാർത്ഥനയും  തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ എന്നിവ ഉണ്ടായിക്കും. ഓർമ്മ പെരുനാളിലും കുർബാനയിലും വന്നു സംബന്ധിച്ച് അനുഗ്രഹിതരകുവാൻ, ദ്രോഹഡയിലും പരിസര പ്രദേശങ്ങളിലും എല്ലാ സുറിയാനി ക്രിസ്ത്യാനിക ളേയും ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. കുർബാനക്കുള്ള പേരുകൾ മുൻ കൂട്ടി നല്കാവുന്നതാണ്. പെരുന്നാൾ ഓഹരികൾ ക്രമികരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വികാരി. ഫാ. തോമസ് പുതിയാമഠം- 0860342125, സെക്രട്ടറി  ബിനു കുര്യാക്കോസ്   0892070679, ട്രഷറർ ഉല്ലാസ് ജോളി  0894627152