- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിൽ എട്ടിന് പെരുന്നാൾ
ഡബ്ലിൻ: ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയുടെ സ്ഥാപനപെരുന്നാളും, മഞ്ഞിനിക്കരയിൽ കബ്ബറടങ്ങിയിരിക്കുന്ന ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയൻ പാത്രിയാർക്കീസ് ബാവയുടെ ഓർമ്മപ്പെരുന്നാളും ഏഴ്, എട്ട് തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നു. നിയാഴ്ച രാത്രി 8:30 നു സന്ധ്യാ പ്രാർത്ഥനക്ക് ശേഷം കൊടിയേറ്റൊടെ പെരുന്നാൾ ആഘോഷങ്ങൾ
ഡബ്ലിൻ: ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയുടെ സ്ഥാപനപെരുന്നാളും, മഞ്ഞിനിക്കരയിൽ കബ്ബറടങ്ങിയിരിക്കുന്ന ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയൻ പാത്രിയാർക്കീസ് ബാവയുടെ ഓർമ്മപ്പെരുന്നാളും ഏഴ്, എട്ട് തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നു. നിയാഴ്ച രാത്രി 8:30 നു സന്ധ്യാ പ്രാർത്ഥനക്ക് ശേഷം കൊടിയേറ്റൊടെ പെരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കും.
ഞായറാഴ്ച രാവിലെ 10:00 നു പ്രഭാതപ്രാർത്ഥന, 10:30 നു മൂന്നിന്മേൽ കുർബ്ബാന, 12:20 നു ആശിർവാദം, 12:30 നു വിശ്വാസികൾ കൊണ്ടുവരുന്ന നേർച്ച കാഴ്ചകളുടെ ലേലം, ശേഷം പെരുന്നാൾ സദ്യ എന്നിങ്ങനെ യാണ് പെരുന്നാൾ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. പെരുന്നാൾ ശുശ്രൂഷകളിൽ യെൽദോസ് വട്ടപ്പറമ്പിൽ അച്ചൻ മുഖ്യകാർമികത്വം വഹിക്കും. ഉച്ചക്കുശേഷം 2:30 നു കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കുന്നതാണ്.
പെരുന്നാൾ ആഘോഷങ്ങളിൽ എല്ലാ വിശ്വാസികളും നേർച്ച കാഴ്‌ച്ചകളോടെ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഡബ്ലിൻ സ്മിത്ത് ഫീൽഡിൽ, ആരൻ കീയിൽ ഉള്ള സെന്റ് പോൾസ് പള്ളിയിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10:00 മണിക്ക് പ്രഭാത പ്രാർത്ഥനയോടെ വി കുർബ്ബാനയും, അതിനുശേഷം സൺഡേ സ്‌കൂൾ, മറ്റു ഭക്ത സംഘടനകൾ എന്നിവയുമായി ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളി പ്രവർത്തിച്ചു വരുന്നു.