എഡ്മണ്ടൻ: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഈവർഷം ഓഗസ്റ്റ് 13, 14 (ശനി, ഞായർ) തീയതികളിൽ ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. മൂന്നു പുരോഹിതന്മാരുടെ കാർമികത്വത്തിൽ അർപ്പിക്കുന്ന സമൂഹബലിയാണ് ഈ വർഷത്തെ സവിശേഷതയെന്നു വികാരി റവ.ഫാ.സെബു പോൾ വെണ്ര്ടപ്പിള്ളിൽ അറിയിക്കുന്നു. ഓഗസ്റ്റ് 12,13,14 തീയതികളിൽ നടക്കുന്ന ജെഎസ്‌വിബിഎസിന്റെ സമാപനവും, സൺഡേ സ്‌കൂൾ വാർഷികവും, ജെഎസ്എസ്എൽസി സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കുന്നതാണ്.

ആകമാന സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിൽ പെട്ട ഈ പള്ളി, 'അമ്മയുടെ പള്ളി' എന്നു നാമകരണം ചെയ്തു അനുഗ്രഹിച്ചു സ്ഥാപിച്ചത് കാലം ചെയ്ത പരി: ഇഗ്‌നാതിയോസ് സക്കാ ഒന്നാമൻ പാത്രിയാർക്കീസ് ബാവയാണ്. പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ടും, വി. ഗീവറുഗീസ് സഹദായുടെ തിരുശേഷിപ്പും സ്ഥാപിതമായിട്ടുള്ള അനുഗ്രഹീത സെന്റ് മേരീസ് കോപ്റ്റിക് ഓർത്തഡോക്‌സ് പള്ളിയുടെ ചാപ്പലാണ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളി. പെരുന്നാൾ ദിവസത്തിൽ വിശ്വാസികൾക്ക് ഇടക്കെട്ടും തിരുശേഷിപ്പും വണങ്ങി മുത്തുനതിനുള്ള അവസരം ലഭിക്കുന്നു.

അനുഗ്രഹത്തിന്റെ ഉറവിടമായ വിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ അനേകർ ഇവിടെ ആശ്വാസം കണെ്ടത്തുന്നു. എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബ്ബാനയും, വിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാർത്ഥനയും ഈ പള്ളിയിൽ നടത്തപ്പെടുന്നു. വിശുദ്ധ ശെമവോൻ ശ്ലീഹായും, വിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയും ഇടവകയുടെ കാവൽപിതാക്കന്മാരാണ്. വിശദ വിവരങ്ങൾ ംംം.േൊമൃ്യലെറാീിീേി.രമ ൽ ലഭ്യമാണ്.

വികാരി: റവ.ഫാ.സെബു പോൾ വെണ്ര്ടപ്പിള്ളിൽ, ട്രസ്റ്റി : വർഗീസ് ഐസക്, സെക്രട്ടറി : സിനോജ് എബ്രഹാം

Website: www.stmarysedmonton.ca
Email: secretary@stmarysedmonton.ca
Phone: 1(780) 8515424, 1(780) 6162325