- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവേ സെന്റ് ജോർജ്ജ് ദൈവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒന്നിന്
ഗോൾവേ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനായിരുന്ന പരി. ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഗോൾവ്വെ സെന്റ് ജോർജ്ജ് സുറിയാനി ഓർത്തഡൊക്‌സ് ദൈവാലയത്തിൽ, പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിയായ അഭി. മാത്യൂസ് മോർ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മ്മികത്വത്തി, ഭക്ത്യാദരപൂർവാം കൊണ്ടാടുന്നു. നവംബർ മാസം ഒന്നാം തീയതി ഗോൾവേ ക്ലാരൻബ്രിഡ്ജിലുള്ള സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് ദൈവാലയത്തിൽ (ബ്രദേഴ്‌സ് ഓഫ് ചാരിറ്റി ചാപ്പൽ) വച്ചാണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്. ഒന്നാം തീയതി വൈകുന്നേരം 6 മണിക്ക് ദൈവാലയത്തിലേയ്ക്ക്ക് എഴുന്നള്ളുന്ന അഭിവന്ദ്യ തിരുമേനിയെ ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിലേയ്ക്ക് സ്വീകരിക്കുന്നതും, തുടർന്ന് സന്ധ്യാ പ്രാർത്ഥനയും നടത്തപ്പെടുന്ന്‌നു. 6.45 ന് വി. കുർബ്ബാന, 8.15ന് പെരുന്നാൾ സന്ദേശം (അഭി. തിരുമേനി), തുടർന്ന് ആശീർവ്വാദം, കൈമുത്ത്, നേർച്ച വിളമ്പ് എന്നിവയാണ് കാര്യ പരിപാടികൾ. പെരുന്നാൾ ശുശ്രൂഷകളിക്ക് മുഴുവൻ വി
ഗോൾവേ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനായിരുന്ന പരി. ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഗോൾവ്വെ സെന്റ് ജോർജ്ജ് സുറിയാനി ഓർത്തഡൊക്‌സ് ദൈവാലയത്തിൽ, പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിയായ അഭി. മാത്യൂസ് മോർ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മ്മികത്വത്തി, ഭക്ത്യാദരപൂർവാം കൊണ്ടാടുന്നു. നവംബർ മാസം ഒന്നാം തീയതി ഗോൾവേ ക്ലാരൻബ്രിഡ്ജിലുള്ള സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് ദൈവാലയത്തിൽ (ബ്രദേഴ്‌സ് ഓഫ് ചാരിറ്റി ചാപ്പൽ) വച്ചാണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്.
ഒന്നാം തീയതി വൈകുന്നേരം 6 മണിക്ക് ദൈവാലയത്തിലേയ്ക്ക്ക് എഴുന്നള്ളുന്ന അഭിവന്ദ്യ തിരുമേനിയെ ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിലേയ്ക്ക് സ്വീകരിക്കുന്നതും, തുടർന്ന് സന്ധ്യാ പ്രാർത്ഥനയും നടത്തപ്പെടുന്ന്‌നു. 6.45 ന് വി. കുർബ്ബാന, 8.15ന് പെരുന്നാൾ സന്ദേശം (അഭി. തിരുമേനി), തുടർന്ന് ആശീർവ്വാദം, കൈമുത്ത്, നേർച്ച വിളമ്പ് എന്നിവയാണ് കാര്യ പരിപാടികൾ.
പെരുന്നാൾ ശുശ്രൂഷകളിക്ക് മുഴുവൻ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.