- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ഓർമ്മപെരുന്നാൾ ആഘോഷിച്ചു
ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ കാവൽ പിതാവായ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ ആഘോഷിച്ചു. 24-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടിൽ കൊടി ഉയർത്തി. തുടർന്ന് സന്ധ്യാനമസ്‌ക്കാരം നടത്തപ്പെട്ടു. അതിനുശേഷം സൺഡേ സ്‌ക്കൂൾ കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. 25-ാം തീയതി ശനിയാഴ്ച രാവ
ഗാൾവേ: ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ കാവൽ പിതാവായ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ ആഘോഷിച്ചു. 24-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടിൽ കൊടി ഉയർത്തി. തുടർന്ന് സന്ധ്യാനമസ്‌ക്കാരം നടത്തപ്പെട്ടു. അതിനുശേഷം സൺഡേ സ്‌ക്കൂൾ കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. 25-ാം തീയതി ശനിയാഴ്ച രാവിലെ 9.30 ന് പ്രഭാത നമസ്‌ക്കാരം, 10.15 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന ഫാ. പീറ്റർ കുര്യാക്കോസ് (യുകെ), ഫാ. ജോബിമോൻ സ്‌ക്കറിയ (വികാരി ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് പള്ളി), ഫാ. ബിജു പാറേക്കാട്ടിൽ (ഇടവക വികാരി) എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
വിശുദ്ധ കുർബ്ബാനയെത്തുടർന്ന് 2013 ഏപ്രിൽ 22-ാം തീയതി സിറിയയിൽ വച്ച് തട്ടിക്കൊണ്ടു പോകപ്പെട്ട അഭിവന്ദ്യ യോഹന്ന ഇബ്രാഹിം മോർ ഗ്രിഗോറിയോസ്, പൗലോസ് യാഗിസി എന്നീ മെത്രാപ്പൊലീത്തമാർക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. തുടർന്ന് കേരള ശൈലിയിൽ കുരിശും തൊട്ടിയിലേക്കുള്ള പ്രദക്ഷിണം, കൈമുത്ത്, നേർച്ച വിളമ്പ് എന്നിവ നടത്തപ്പെട്ടു.
കൊടിയിറക്കത്തോടെ പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമായി. പെരുന്നാൾ ചടങ്ങുകൾക്ക് ഭാഗഭാക്കാവാൻ സമീപ സഹോദര ഇടവകകളിൽ നിന്ന് ധാരാളം വിശ്വാസികൾ എത്തിയത് പെരുന്നാളിന് മാറ്റു കൂട്ടുന്നതായിരുന്നു. ഇടവക സ്ഥാപനത്തിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം കുർബ്ബാനാനന്തരം സ്ഥാപക വികാരി ഫാ. ജോബിമോൻ സ്‌ക്കറിയ നിർവ്വഹിച്ചു. പെരുന്നാളിന് എത്തിച്ചേർന്ന എല്ലാവർക്കും ഇടവകയുടെ നന്ദി ഫാ. ബിജു പാറേക്കാട്ടിൽ അറിയിച്ചു.