- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിസ്ബറോയിൽ 24 ന് സംയുക്ത തിരുനാൾ
ഡബ്ലിൻ: ഫിസ്ബറോ സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സംയുക്ത തിരുനാൾ മെയ് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ഗ്രിഫിത്ത് അവന്യൂവിലുള്ള സെ.വിൻസെന്റ് ഡീപോൾ ദേവാലയത്തിൽ ആഘോഷിക്കുന്നു. ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ വാർഷികവും അന്നേ ദിവസം നടത്തപ്പെടുന്നതാണ്. ഉച്ചയ്ക്ക് 2 മ
ഡബ്ലിൻ: ഫിസ്ബറോ സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സംയുക്ത തിരുനാൾ മെയ് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ഗ്രിഫിത്ത് അവന്യൂവിലുള്ള സെ.വിൻസെന്റ് ഡീപോൾ ദേവാലയത്തിൽ ആഘോഷിക്കുന്നു. ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ വാർഷികവും അന്നേ ദിവസം നടത്തപ്പെടുന്നതാണ്.
ഉച്ചയ്ക്ക് 2 മണിക്ക് ജപമാലയോടും വണക്കമാസ ആചരണത്തോടും തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. 2:30 ന് ഫാ.ജോസഫ് വെള്ളനാലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും ലദീഞ്ഞും തുടർന്ന് ആഘോഷമായ പ്രദക്ഷിണവും നടത്തപ്പെടും. വൈകിട്ട് 5 ന് ആരംഭിക്കുന്ന പൊതുസമ്മേളനം സീറോ മലബാർ സഭ അയർലണ്ട് കോ ഓർഡിനേറ്റർ മോൺസിഞ്ഞോർ ആന്റണി പെരുമായൻ ഉത്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തപ്പെടും.
Next Story