പ്രസ്റ്റൺ:യു കെ യിലെ പ്രമുഖ മരിയൻ തീർത്ഥാടക കേന്ദ്രമായ പ്രസ്റ്റണിലെ ലേഡി വെല്ലിൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുന്നാൾ ഭക്തിപുരസ്സരം കൊണ്ടാടുന്നു. ഓഗസ്റ്റ് 15 നു തിങ്കളാഴ്ച വൈകുന്നേരം 5:30 നു തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും.പരിശുദ്ധ ജപമാല സമർപ്പണം,ആഘോഷമായ തിരുന്നാൾ ദിവ്യബലി,ലദീഞ് തുടർന്ന് നേർച്ച വിതരണത്തോടെ തിരുക്കർമ്മങ്ങൾ സമാപിക്കുന്നതായിരിക്കും.

സ്വർഗ്ഗത്തിന്റേയും,ഭൂമിയുടെയും റാണിയായ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ ദിനം വളരെയേറെ വണക്കത്തോടെയും, പ്രാധാന്യത്തോടെയും ആഗോളതലത്തിൽ തന്നെ പരിശുദ്ധ കത്തോലിക്കാ സഭ ആചരിച്ചു പോരുന്നതാണ്. പ്രസ്റ്റൺ വി.അൽഫോൻസാ ദേവാലയ വികാരി ഫാ മാത്യു ചൂരപൊയികയിൽ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ചു മരിയൻ സന്ദേശം നൽകുന്നതായിരിക്കും. മാതൃ രാജ്യ സ്വാതന്ത്ര ദിനം കൂടിയായ 15 നു ഭാരതത്തിന്റെ അഖണ്ഡതക്കും, സമാധാനത്തിനും,സമൃദ്ധിക്കും, മതേതരത്തിനായും ഭരണകർത്താക്കൾ, നേതാക്കൾ എന്നിവർക്കായും പ്രാർത്ഥനയിൽ പ്രത്യേകം സ്മരിക്കും.

മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിൽ ഭക്തി പുരസ്സരം പങ്കു ചേർന്ന് അമ്മയുടെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിന് വികാരി മാത്യു ചൂരപൊയികയിൽ അച്ചൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

ലേഡി വെൽ,പ്രസ്റ്റൺ,പി.ആർ2 5ആർ.ആർ