മാഞ്ചസ്റ്റർ: യു കെ യിലെ പ്രഥമ ക്‌നാനായ ചാപ്ലൈൻസിയിലെ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാളിനു നാളെ കൊടിയേറും. നാളെ ഉച്ചകഴിഞ്ഞു ഒരു മണിയിക്കു ബൈബിൾ കലോത്സവം ആരംഭിക്കും. തുടർന്നു തിരുനാൾ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വികാരി ജനറൽ ഫാ സജി മലയിൽപുത്തന്പുര ഉയർത്തും.

ആഘോഷമായ പാട്ടുകുർബാനയും ലദീഞ്ഞിയും ഫാ സജി മലയിൽപുത്തെൻപുരയുടെ നേതൃത്വത്തിൽ നടക്കും. തുടർന്നു  ഈ വർഷത്തെ പ്രസുദേന്തിമാരെ വാഴിക്കും. കൊടിയേറ്റ് കർമങ്ങൾക്കു ശേഷം ഈ വർഷം ജൂൺ മാസം നടത്തിയ കൂടാരയോഗകാരുടെ കായികമേളയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

യു കെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി ആളുകൾ ഒക്ടോബർ ഏഴിന് നടക്കുന്ന പ്രധാന തിരുനാളിനു സംബന്ധിക്കും. വത്തിക്കാൻ സ്ഥാനപതി മാർ കുര്യൻ വയലുങ്കൽ, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷുസ്ബറി രൂപത മെത്രാൻ മാർ ഡേവിസ് എന്നിവർ തിരുനാളിനു വിവിധ കർമങ്ങൾക്കു നേതൃത്വം നൽകും .