- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് ജെയിംസ് ദേവാലയത്തിൽ പെരുന്നാളും യാത്രയയപ്പും
ന്യൂജേഴ്‌സി: സിറിയൻ ഓർത്തഡോക്‌സ് സഭയുടെ ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദേവാലയത്തിൽ ഇടവകയുടെ കാവൽപിതാവ് പരിശുദ്ധ മോർ യാക്കോബ് ശ്ലീഹയുടെ നാമത്തിലുള്ള പ്രധാന ഓർമ്മപ്പെരുന്നാൾ 20,21 (ശനി,ഞായർ) തിയതികളിലായി പൂർവ്വാധികം ഭംഗിയായി ആചരിക്കുന്നു. മലങ്കര ആർച്ച് ഡയോസിസ് അധിപനും പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ
ന്യൂജേഴ്‌സി: സിറിയൻ ഓർത്തഡോക്‌സ് സഭയുടെ ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദേവാലയത്തിൽ ഇടവകയുടെ കാവൽപിതാവ് പരിശുദ്ധ മോർ യാക്കോബ് ശ്ലീഹയുടെ നാമത്തിലുള്ള പ്രധാന ഓർമ്മപ്പെരുന്നാൾ 20,21 (ശനി,ഞായർ) തിയതികളിലായി പൂർവ്വാധികം ഭംഗിയായി ആചരിക്കുന്നു. മലങ്കര ആർച്ച് ഡയോസിസ് അധിപനും പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്ത തിരുമനസ്സുകൊണ്ട് പെരുന്നാൾ ശൂശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്. കഴിഞ്ഞ നാല് വർഷമായി സ്തുത്യർഹമായ നിലയിൽ ശുശ്രൂഷിച്ച ശേഷം സ്ഥലം മാറിപ്പോകുന്ന ഇടവക വികാരി വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്‌ക്കോപ്പക്ക് സമുചിതമായ യാത്രയയപ്പും പെരുന്നാൾ ദിനത്തിൽ നൽകുന്നതാണ്.
20-ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥന, സുവിശേഷഘോഷണം, പ്രദക്ഷിണം എന്നീ പരിപാടികൾ നടക്കും. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 21ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാർത്ഥനയും തടുർന്ന് അഭിവന്ദ്യ തിരുമനസ്സിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും. പ്രദക്ഷിണം, ആശീർവാദം , സ്‌നേഹവിരുന്ന് എന്നിവയാണ് ചടങ്ങുകൾ.
ഇടവകയുടെ നാനാവിധമാം വളർച്ചക്കും, സ്വന്തമായി ആരാധാനാലയം നേടിയെടുക്കുന്നതിനും അക്ഷീണപരിശ്രമവും നേതൃത്വവും നൽകിയ ചട്ടത്തിൽ കോറെപ്പിസ്‌ക്കോപ്പയ്ക്ക് നൽകുന്ന യാത്രയയപ്പു സമ്മേളനത്തിൽ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കുന്നതാണ്. ആത്മീകവും ഭൗതീകവുമായി വളർന്നുവരുന്ന ഈ ദേവാലയത്തെ മുൻ വർഷങ്ങളിൽ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത ഏവരെയും വീണ്ടും നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം അനുഗ്രഹീതമായ പെരുന്നാൾ ചടങ്ങുകളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ഹൃദയംഗമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിക്കുന്നു. വൈദികശ്രേഷ്ഠരുടെ നേതൃത്വത്തിൽ വിപുലമായ പെരുന്നാൾ കമ്മിറ്റി ചടങ്ങുകളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. ഇടവകയുടെ പുതിയ വികാരിയായി റവ.ഫാദർ.ആകാശ് പോൾ നിയമിതനായി.
കുടുതൽ വിവരങ്ങൾക്ക് : ഗീവർഗീസ് ചട്ടത്തിൽ കോറെപ്പിസ്‌ക്കോപ്പ (5184384196), റവ.ഫാദർ.ആകാശ് പോൾ (7708551992), .പൗലൂസ്.കെ.പൈലി (വൈസ് പ്രസിഡന്റ്) 2032187573, .ജേക്കബ് വർഗീസ് (ട്രസ്റ്റി) 9739012115, കുര്യൻ സഖറിയ (സെക്രട്ടറി) 9737234592, സിമി ജോസഫ് (പെരുന്നാൾ കൺവീനർ) 9738701720.
വിലാസം: സെന്റ്.ജെയിംസ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച്, 7 കോങ്ക്‌ലിൻ ടൗൺ റോഡ്, വാണാക്യൂ, ന്യൂജേഴ്‌സി 07465.
ജിപിഎസ് അഡ്രസ്സ്: 3 കേനോൻ ബോൾ റോഡ്, വാണാക്യൂ, ന്യൂജേഴ്‌സി 07465
ഇടവകക്കുവേണ്ടി ബിജു ചെറിയാൻ അറിയിച്ചതാണിത്.