- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ്. തോമസ് സീറോ മലബാർ ഇടവക സൗത്ത് - ഈസ്റ്റ് സംയുക്ത തിരുന്നാൾ മഹാമഹം 24- മുതൽ ജുലൈയ് മൂന്നു വരെ
മെൽബൺ: സെന്റ്. തോമസ് സീറോ മലബാർ ഇടവക സൗത്ത് -ഈസ്റ്റ് റീജിയണിന്റെ ഭാഗമായി എല്ലാവർഷവും നടന്നുവരുന്ന തിരുന്നാൾ ജൂൺ 24- മുതൽ ജുലൈയ് മൂന്നു വരെ വളരെ വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെയും വി. സെബാസ്ത്യാനോസിന്റെയും തിരുന്നാൾസംയുക്തമായാണ് നടക്കുക. ജൂലൈ രണ്ടിന് നാലുമണിക്ക് കൊടിയേറ്റവും പ്രസുദേന്തി വാഴ്ചയും ഔപചാരികമായി നടത്തപ്പെടും ' തുടർന്ന് വിശുദ്ധ കുർബാനയും ലദീഞ്ഞും നോവേനയും നടക്കും. വൈകീട്ട് 6 മണിക്ക് ജൂബിലി സംഗമം അരങ്ങേറും. സംഗമത്തെ മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ .ബോസ്‌കോ പുത്തൂർ അഭിസംബോധന ചെയ്യും.തുടർന്ന് ഭക്തി ഗാനങ്ങളുടെ ശ്രേണിയായി മെൽബൺ സാന്തോം മെലഡീസ് അവതരിപ്പിക്കുന്ന സങ്കീർത്തനമാല ഉണ്ടാകും. ഭക്തിഗാനം കൊണ്ട് ഒരുക്കിയിരിക്കുന്ന സങ്കീർത്തനമാല വളർന്ന് വരുന്ന ഗായകരുടെ ഒരു പാട്ടുണർത്താണ്. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ മെൽബൺ രൂപതാ ചാൻസലർ റവ.ഫാ. മാത്യു കൊച്ചുപുര മുഖ്യകാർമ്മികനായിരിക്കും.കൂടാതെ റവ.ഫാ. ജോസ്സി കിഴക്കേത്തലയ്ക്കൽ, സൗത്ത് ഈസ്റ്റ് ചാപ്ലിൻ റവ.ഫാ. എബ്രാഹം
മെൽബൺ: സെന്റ്. തോമസ് സീറോ മലബാർ ഇടവക സൗത്ത് -ഈസ്റ്റ് റീജിയണിന്റെ ഭാഗമായി എല്ലാവർഷവും നടന്നുവരുന്ന തിരുന്നാൾ ജൂൺ 24- മുതൽ ജുലൈയ് മൂന്നു വരെ വളരെ വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെയും വി. സെബാസ്ത്യാനോസിന്റെയും തിരുന്നാൾസംയുക്തമായാണ് നടക്കുക.
ജൂലൈ രണ്ടിന് നാലുമണിക്ക് കൊടിയേറ്റവും പ്രസുദേന്തി വാഴ്ചയും ഔപചാരികമായി നടത്തപ്പെടും ' തുടർന്ന് വിശുദ്ധ കുർബാനയും ലദീഞ്ഞും നോവേനയും നടക്കും.
വൈകീട്ട് 6 മണിക്ക് ജൂബിലി സംഗമം അരങ്ങേറും. സംഗമത്തെ മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ .ബോസ്‌കോ പുത്തൂർ അഭിസംബോധന ചെയ്യും.തുടർന്ന് ഭക്തി ഗാനങ്ങളുടെ ശ്രേണിയായി മെൽബൺ സാന്തോം മെലഡീസ് അവതരിപ്പിക്കുന്ന സങ്കീർത്തനമാല ഉണ്ടാകും. ഭക്തിഗാനം കൊണ്ട് ഒരുക്കിയിരിക്കുന്ന സങ്കീർത്തനമാല വളർന്ന് വരുന്ന ഗായകരുടെ ഒരു പാട്ടുണർത്താണ്. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ മെൽബൺ രൂപതാ ചാൻസലർ റവ.ഫാ. മാത്യു കൊച്ചുപുര മുഖ്യകാർമ്മികനായിരിക്കും.കൂടാതെ റവ.ഫാ. ജോസ്സി കിഴക്കേത്തലയ്ക്കൽ, സൗത്ത് ഈസ്റ്റ് ചാപ്ലിൻ റവ.ഫാ. എബ്രാഹം കുന്നത്തോളി എന്നിവരും സന്നിഹിതരായിരിക്കും.
ജൂലൈ മൂന്നിന് രാവിലെ 9.45 ന് തിരുന്നാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബ്ബാന ആരംഭിക്കും. സീറോ മലബാർ മെൽബൺ രൂപതാ ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂരിന്റെ കാർമ്മികത്വത്തിലാണ് പെരുന്നാൾ കർമ്മങ്ങൾ നടക്കുക. കുർബ്ബാനയ്ക്കും ചടങ്ങുകൾക്കും റവ.ഫാ. ജോൺ വയലിൽ കരോട്ട് ഓ. എഫ്.എം. റവ.ഫാ. എബ്രാഹം കുന്നത്തോളി എന്നിവരും നേതൃത്വം നൽകും.11.45 ന് തിരുന്നാൾ പ്രദക്ഷിണവും തുടർന്ന് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പെരുന്നാളിന്റെ വിശുദ്ധ ബലിയും ചടങ്ങുകളും ഡാൻസിനോം ഗിലെ സെന്റ്.ജോൺസ് റീജിയണൽ കോളേജിലെ ബ്രദ. ലിയോ സ് കോളെൻ സ്റ്റേഡിയത്തിലാണ് നടക്കുക.
തിരുന്നാളിനോടനുബന്ധിച്ച് വിശ്വാസികൾക്ക് കഴുന്ന് എഴുന്നള്ളിക്കുന്നതിനും അടിമ യിരുത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. വിശുദ്ധ തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യവും വിശുദ്ധ സെബാസ്ത്യാനോസിന്റെ വിശ്വാസ തീഷ്ണതയും പ്രചോദനമാകുവാൻ ഈ തിരുന്നാൾ തിരുക്കർമ്മങ്ങൾ വൻ വിജയമാക്കി തീർക്കുവാൻ വിശ്വാസ സമൂഹം തയ്യാറാകണമെന്ന് വികാരി റവ.ഫാ. എബ്രാഹം കന്നത്തോളി അഭ്യർത്ഥിച്ചു.