- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വോർഡ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കോൺഗ്രിഗേഷനിൽ ഓർമ്മ പെരുന്നാൾ 13നും 14നും
സ്വോർഡ്‌സ്: സ്വോർഡ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കോൺഗ്രിഗേഷനിൽ ഇടവകയുടെ കാവൽ പിതാവ് മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയൻ പത്രിയർക്കിസ് ബാവയുടെ ഓർമ്മ പെരുന്നാൾ 13,14 വെള്ളി ,ശനി തിയതികളിൽ ആഘോഷിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 7നു സന്ധ്യാപ്രാർത്ഥനയും 8 മണിക്ക് സുവിശേഷ പ്രസംഗവും ഉ
സ്വോർഡ്‌സ്: സ്വോർഡ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കോൺഗ്രിഗേഷനിൽ ഇടവകയുടെ കാവൽ പിതാവ് മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയൻ പത്രിയർക്കിസ് ബാവയുടെ ഓർമ്മ പെരുന്നാൾ 13,14 വെള്ളി ,ശനി തിയതികളിൽ ആഘോഷിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 7നു സന്ധ്യാപ്രാർത്ഥനയും 8 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. ശനിയഴ്ച രാവിലെ 9. 45 നു നോർത്ത് ഡബ്ലിൻ, സ്വോർഡ്‌സിലെ ചർച്ച് റോഡിൽ ഉള്ള സെന്റ് കൊളംബസ് ദൈവാലയത്തിൽ കൊടി ഉയർത്തൽ. തുടർന്ന് പത്തിന് പ്രഭാതനമസ്‌കാരവും 11ന് ഫാ.എബിൻ മർക്കോസിന്റെ (യു .കെ) മുഖ്യകർമ്മികത്വത്തിൽ കുർബാനയും, പെരുന്നാൾ സന്ദേശവും തുടർന്ന് പിതാക്കന്മാരുടെ നാമത്തിൽ പ്രത്യേക മദ്ധ്യസ്ഥപ്രാർത്ഥനയും തുടർന്നു പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും.
പരിശുദ്ധ പിതാവിന്റെ ഓർമ്മ പെരുനാളിലും വി.കുർബാനയിലും വന്നു അനുഗ്രഹിതരാകുവാൻ സ്വോർഡ്‌സിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാവരേയും കർതൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫാ.തോമസ് പുതിയമടത്തിൽ
Mob: 0860342125,
Church Address:
St.Columba's Church,
Church Road, Swords,
Co.Dublin. Ireland