- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡിൽ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി വി. അൽഫോൻസാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും 27ന്
വാട്ടർഫോർഡ്: വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി വി. അൽഫോൻസാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും 27 ശനിയാഴ്ച 3 മണിക്ക് De La Salle College, Newtown, Waterford ൽ വച്ച് വിപുലമായി നടത്തപ്പെടുന്നു. 3 മണിക്ക് ഫാ. അക്വിനോ മാളിയേക്കലിന്റെ (Asst Sup Fransiscan Friary, Wexford) നേതൃത്വത്തിൽ തിരുനാൾ പാട്ടു കുർബാനയും ഫാ. സുനീഷ് മാത്യു (Chaplain, Waterford University Hospital) തിരുനാൾ സന്ദേശവും നൽകുന്നു. ലദീഞ്ഞിനും പ്രദക്ഷിണത്തിനും ശേഷം ഫാ. ലിയാം പവറിന്റെ (Vicar, St. Joseph & St. Benildus Church, Newtown Waterford) അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം വാട്ടർഫോർഡ് & ലിസ്മോർ രൂപത ബിഷപ് റവ. ഡോ. അൽഫോൻസസ് കള്ളിനാൻ ഉൽഘാടനം ചെയ്യുന്നു. കരുണയുടെ ഈ വർഷത്തിൽ അശരണരെയും ദരിദ്രരെയും സഹായിക്കുന്നതിനായി സീറോ മലബാർ വാട്ടർഫോർഡ് യൂണിറ്റിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന ചാരിറ്റിയുടെ ഉൽഘാടനവും ബിഷപ് അൽഫോൻസസ് കള്ളിനാൻ ഈ അവസരത്തിൽ നിർവഹിക്കുന്നു. തുടർന്ന് വിവിധ കല
വാട്ടർഫോർഡ്: വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി വി. അൽഫോൻസാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും 27 ശനിയാഴ്ച 3 മണിക്ക് De La Salle College, Newtown, Waterford ൽ വച്ച് വിപുലമായി നടത്തപ്പെടുന്നു. 3 മണിക്ക് ഫാ. അക്വിനോ മാളിയേക്കലിന്റെ (Asst Sup Fransiscan Friary, Wexford) നേതൃത്വത്തിൽ തിരുനാൾ പാട്ടു കുർബാനയും ഫാ. സുനീഷ് മാത്യു (Chaplain, Waterford University Hospital) തിരുനാൾ സന്ദേശവും നൽകുന്നു. ലദീഞ്ഞിനും പ്രദക്ഷിണത്തിനും ശേഷം ഫാ. ലിയാം പവറിന്റെ (Vicar, St. Joseph & St. Benildus Church, Newtown Waterford) അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം വാട്ടർഫോർഡ് & ലിസ്മോർ രൂപത ബിഷപ് റവ. ഡോ. അൽഫോൻസസ് കള്ളിനാൻ ഉൽഘാടനം ചെയ്യുന്നു.
കരുണയുടെ ഈ വർഷത്തിൽ അശരണരെയും ദരിദ്രരെയും സഹായിക്കുന്നതിനായി സീറോ മലബാർ വാട്ടർഫോർഡ് യൂണിറ്റിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന ചാരിറ്റിയുടെ ഉൽഘാടനവും ബിഷപ് അൽഫോൻസസ് കള്ളിനാൻ ഈ അവസരത്തിൽ നിർവഹിക്കുന്നു. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷങ്ങളിൽ ഭക്തിപൂർവം പങ്കെടുത്തു തിരുനാൾ കാരണ ഭൂതരായ വിശുദ്ധരുടെ അനുഗ്രഹം തേടുവാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി വാട്ടർഫോർഡ് സീറോ മലബാർ ചർച് ചാപ്ലയിൻ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു, കൈക്കാരൻ ജോർജ് വർഗീസ് എന്നിവർ അറിയിച്ചു.