കൊളോൺ: കൊളോണിലെ ഇന്ത്യൻ സമൂഹം വി.കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്നു. ജൂൺ 4 ന് (വ്യാഴം) രാവിലെ ഒൻപതു മണിക്ക് കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിയിൽ ഇന്ത്യൻ സമൂഹം പങ്കെടുക്കും. തുടർന്ന് വിശുദ്ധ കുർബാന എഴുന്നെള്ളിച്ചുകൊണ്ടുള്ള റാസയിലും റൈൻ നദിയിലൂടെ നടത്തുന്ന കപ്പൽ പ്രദക്ഷിണത്തിലും ഇന്ത്യൻ സമൂഹം പങ്കെടുക്കും.

ഇന്ത്യൻ പതാകയും പേപ്പൽ പതാകയും മുത്തുക്കുടകളും വഹിച്ചു കൊണ്ടായിരിക്കും ഇന്ത്യൻ സമൂഹം പ്രദക്ഷിണത്തിൽ പങ്കുചേരുന്നത്. സമാപനാശീർവാദത്തിനു ശേഷം മ്യൂൾഹൈിലെ തിരുഹൃദയ ദേവാലയ ഹാളിൽ ഒരുമിച്ചുകൂടി സൗഹൃദം പങ്കുവെയ്ക്കും. സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും കമ്യൂണിറ്റി ചാപ്‌ളെയിൻ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ സ്‌നേഹപൂർവം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/0178 9353004,ഡേവീസ് വടക്കുംചേരി (കൺവീനർ, കോർഡിനേഷൻ കമ്മറ്റി) 0221 5904183.