ബ്രൂക്ക്‌ലിൻ(ന്യൂയോർക്ക്): വിശുദ്ധ പദവിയിലേയ്ക്കുയർത്തപ്പെട്ട കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാൾ നവംബർ 19 ഞായർ വൈകീട്ട് 4 മുതൽ മൻഹാട്ടൻ അവന്യുവിലുള്ള സെന്റ് ആന്റണീസ് സെന്റ് അൽഫോൻസസ് ചർച്ചിൽ വെച്ച് ആഘോഷിക്കുന്നു.

ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന തിരുകർമ്മകൾക്ക് റവ.ഡോ.ജോസഫ് പാലക്കൽ (ഇ.ങ.ക) നേതൃത്വം നൽകും. റവ.കാവുങ്കൽ സേവി(സി.എം.ഐ.ഡലിഗേറ്റ് സുപ്പീരിയർ, യു.എസ്.എ., കാനഡ), ഫാദർ. ആന്റണി വടകര(സി.എം.എ.) തുടങ്ങിയവർ സഹകാർമ്മികരായിരിക്കും.

തിരുനാൾ മഹാമഹത്തിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഫാ.ഡേവി, ഫാ.ആന്റണി എന്നിവർ അഭ്യർത്ഥിച്ചു.

മാസ്സിനുശേഷം പാരിഷ്ഹാളിൽ റസിപ്ഷനും ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
ഫാ.ഡേവി: 718-290-3691
ഫാ.ആന്റണി-929 271 8870