ന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയിലെ ഉള്ളിപാലെം ഗ്രാമത്തിലാണ് പി.ശ്രീനിവാസ റാവുവെന്ന കാർഷിക തൊഴിലാളി ജീവിച്ചിരുന്നത്. പാവപ്പെട്ട, ദിവസക്കൂലിക്ക് ജോലിയെടുത്തിരുന്ന അദ്ദേഹത്തിന് ആസ്തികളൊന്നുമില്ലായിരുന്നു. തന്റെകുടുംബത്തിന് രണ്ടുനേരം ഒരുവിധത്തിൽ വയറുനിറക്കാനുള്ള വകയേ അദ്ദേഹത്തിന് ഉണ്ടാക്കാൻ സാധിച്ചിരുന്നുള്ളൂ. ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനെക്കുറിച്ച് അതിന്റെ പ്രയോജനങ്ങൾ സപ്തഗിരി ബാങ്ക് കാര്യങ്ങൾ ധരിപ്പിക്കുന്നതുവരെ അദ്ദേഹം ആലോചിച്ചിരുന്നില്ല. അവസാനം 2015 മാർച്ചിൽ അദ്ദേഹം ബാങ്ക് അക്കൗണ്ട് തുറന്നു. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള പ്രേരണകൂടിയായപ്പോൾഅദ്ദേഹംകേന്ദ്ര ഗവൺമെന്റിന്റെലൈഫ് ഇൻഷുറൻസ് പദ്ധതിയായ പ്രധാന്മന്ത്രി ജീവൻ ജ്യോതിയോജനയിൽ (പി.എം.ജെ.ജെ.ബി.വൈ) ചേർന്നു. പ്രീമിയമായിജൂലൈയിൽ 330 രൂപ അടച്ചു. 2015 ആഗസ്റ്റിൽഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹംമരണമടഞ്ഞു. അദ്ദേഹത്തിന് ഭാര്യയും രണ്ട് ചെറിയ കുട്ടികളുംഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അദ്ദേഹം പി.എം.ജെ.ജെ.ബി.വൈയിൽ ചേർന്നകാര്യം അറിയാമായിരുന്നു.

സാമ്പത്തിക സഹായത്തിനുള്ള വിവരങ്ങളന്വേഷിച്ച് അവർ ബാങ്കിനെ സമീപിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ സഹായ മനസ്‌കരായിരുന്നു. ഇൻഷുറൻസ് കമ്പനിക്ക് ഡെത്ത് ക്ലെയിം സമർപ്പിക്കാൻ ബാങ്ക് അധികൃതർ അവരെസഹായിച്ചു. ക്ലെയിംസ്വീകരിച്ച ഇൻഷുറൻസ് കമ്പനി പരേതന്റെ നോമിനിയായ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2015 നവംബറിൽ രണ്ടു ലക്ഷം രൂപ കൈമാറി.

ബാങ്കിന്റെയും പി.എം.ജെ.ജെ.ബി.വൈ പദ്ധതിയുടെയും സഹായത്തോടെ പരേതന്റെകുടുംബത്തിന് ഏറ്റവും ആവശ്യമായിരുന്ന സാമ്പത്തിക സഹായം ലഭ്യമായി. അദ്ദേഹത്തിന്റെകുട്ടികളുടെവിദ്യാഭ്യാസം തുടരാനുമായി. പരേതൻ പി.എം.ജെ.ജെ.ബി.വൈയിൽ ചേർന്നിരിന്നില്ലെങ്കിൽ ഈ കുടുംബത്തിന്റെ അവസ്ഥ എന്താകുമായിരുന്നു ?. ആസ്തിയും നിശ്ചിത വരുമാനവുമില്ലാത്ത ഒരു പാവപ്പെട്ട കുടുംബത്തിന് ഈ പദ്ധതി എങ്ങനെ പ്രയോജനപ്പെട്ടു എന്നതിന്റെ ഉദാഹരണമാണിത്. സാധാരണക്കാരന് ഏറ്റവും ആവശ്യമുള്ള, മുൻകൂട്ടികാണാൻ കഴിയാതെ സംഭവിക്കുന്ന ദുരന്തങ്ങളിൽ പ്രയാസപ്പെടുന്ന സമയത്ത് സാമ്പത്തിക സുരക്ഷ പ്രദാനംചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സാമ്പത്തിക മേഖലയിൽവളരെ വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. പക്ഷേ ഇപ്പോഴും ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ഒരു സമൂഹമാണത്. സമൂഹത്തിലെ വലിയൊരുവിഭാഗം യാതൊരു സാമൂഹ്യസുരക്ഷയും ഇൻഷുറൻസ് പരിരക്ഷയുമില്ലാത്തവരാണ്. അപകടങ്ങളോ, മരണമോ നടക്കുമ്പോൾ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും ഏറ്റവും ആവശ്യം സാമ്പത്തിക സഹായവും സാമൂഹ്യസുരക്ഷിതത്വവുമാണ്. നിലവിലെ ഗവൺമെന്റ് സാമൂഹ്യസുരക്ഷ എന്നത് പ്രഥമിക ലക്ഷ്യമായികാണുന്നു. സാധാരണക്കാരന്റെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഗവൺമെന്റ് നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനുദ്ദേശിച്ചാണ് ഗവൺമെന്റ് ഈ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് തുടക്കമിട്ടത്. താഴ്ന്ന വരുമാനമുള്ള ആളുകളെ മനസ്സിൽകണ്ട് കുറഞ്ഞ പ്രീമിയമാണ് ഈ ഇൻഷുറൻസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമേഈ പദ്ധതിയിൽ ചേരാനാവൂ. പ്രധാന്മന്ത്രി ജൻ ധൻ യോജന വഴി ബാങ്കിങ്‌സേവനം സാർവത്രികമാക്കാനുള്ള തീവ്ര ശ്രമം ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുകയാണ്.

2016 ജൂലൈ 1 വരെയുള്ള കണക്കനുസരിച്ച് പ്രധാൻ മന്ത്രി സുരക്ഷ) ബീമയോജന (പി.എം.എസ്.ബി.വൈ) പദ്ധതിക്കുകീഴിൽ 9.61 കോടി പോളിസികളും പ്രധാന്മന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്കുകീഴിൽ (പി.എം.ജെ.ജെ.ബി.വൈ) 3.03 കോടി പോളിസികളും അനുവദിച്ചിട്ടുണ്ട്. പി.എം.ജെ.ജെ.ബി.വൈ ക്കുകീഴിൽ 36000 ക്ലെയിമുകളാണ് സമർപ്പിക്കപ്പെട്ടത്. ഇതിൽ 31200 ൽ കൂടുതൽ ക്ലെയിമുകൾ തീർപ്പാക്കി. ഇതുപോലെ പി.എം.എസ്.ബി.വൈ പദ്ധതിക്കുകീഴിൽ രജിസ്റ്റർചെയ്യപ്പെട്ട 7025 ക്ലെയിമുകളിൽ ഈ വർഷംജൂലൈ 21 വരെ 4551 ക്ലെയിമുകൾ തീർപ്പാക്കി.

ഓരോവർഷം കൂടുമ്പോഴും പുതുക്കാവുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് പ്രധാന്മന്ത്രി ജീവൻ ജ്യോതി ബീമാ യോജന. എന്തെങ്കിലുംകാരണവശാൽ മരണം സംഭവിച്ചാൽ 2 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കും. 18 മുതൽ 50 വയസ്സുവരെ പ്രായപരിധിയിലുള്ളവർക്ക് 330 രൂപ വാർഷിക പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാവും.

ഒരുവർഷത്തെ വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയാണ് പ്രധാന്മന്ത്രി സുരക്ഷാ ബീമാ യോജന. 12 രൂപ വാർഷിക പ്രീമിയം അടച്ച് ഇത് പുതുക്കാവുന്നതാണ്. അപകടം/സ്ഥിരമായ പൂർണ്ണ അംഗവൈകല്യംഎന്നിവ സംഭവിക്കുന്ന പക്ഷം 2 ലക്ഷം രൂപയുംസ്ഥിരമായ ഭാഗിക അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കും. 18 മുതൽ 70 വയസ്സുവരെ പ്രായപരിധിയിലുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്. ഈ വർഷംജൂലൈ 21 വരെയുള്ള കണക്കനുസരിച്ച് 4500 ൽ കൂടുതൽ ക്ലെയിമുകൾ തീർപ്പാക്കി, ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സാധിച്ചിട്ടുണ്ട്.
പ്രായമായവർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഈ പദ്ധതിയിൽ അംഗങ്ങളാവുന്നവർക്ക് 60 വർഷംമുതൽ പ്രതിമാസം 1000 രൂപ മുതൽ 5000 രൂപ വരെകുറഞ്ഞ മാസ പെൻഷൽ ലഭ്യമാകും. വരിക്കാരന്റെ മരണശേഷം പെൻഷൻ തുക ഭാര്യ/ഭർത്താവിന് ലഭ്യമാവും. അവരുടെകാലശേഷം 60 വയസ്സായിരിക്കുമ്പോഴുള്ള പെൻഷൻ തുക എത്രയായിരുന്നോ അത് കണക്കാക്കി മൊത്തത്തിലുള്ള തുക നോമിനിക്കു ലഭ്യമാക്കും. അസംഘടിത മേഖലയിലുള്ളവരെ പ്രധാനമായും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇതുവരെ 28.71 ലക്ഷം പേർ പദ്ധതിയിൽ ചേർന്നിട്ടുണ്ട്.

ഈ സാമൂഹ്യസുരക്ഷാ പദ്ധതികൾ സമൂഹത്തിൽഗുണപരമായ പ്രതിഫലനമുണ്ടാക്കുന്നുണ്ട്. സംസ്ഥാന ഗവൺമെന്റുകളെയുംജില്ലാ ഭരണകൂടങ്ങളെയും ഈ പദ്ധതി നടപ്പിലാക്കുന്നതിൽ പങ്കാളികളാക്കിയിട്ടുണ്ട്. ഈ പദ്ധതിക്ക് ഗ്രാമങ്ങളിലും നഗരങ്ങളിലും നിരവധി വിജയഗാഥകൾ സ്വന്തമായുണ്ട്. ജനങ്ങൾ സാമ്പത്തികമായി ശക്തരാവുക മാത്രമല്ല, അവരുടെ ജീവിതം നല്ലതിനായി മാറുകയുമാണ്‌ചെയ്യുന്നത്. അവരുടെ ആഗ്രഹങ്ങൾ വളരുകയാണ്. വാക്കിലും പ്രവർത്തിയിലുമുള്ള ശരിയായ സാമ്പത്തിക ഉൾച്ചേർക്കലാണിത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് പണം ലഭ്യമാവുന്നതിനാൽ അഴിമതികുറയുന്നു. ഇത് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യങ്ങളിലൊന്നാണ്. സാമൂഹികസുരക്ഷയുടെ പുതിയൊരു ചക്രവാളം നിലവിൽ വന്നിരിക്കുന്നു. അതിലേയ്ക്ക് കൂടുതൽ ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു.

(രചയിതാവ്‌ സ്വതന്ത്ര്യ മാദ്ധ്യമപ്രവർത്തകയും ടി.വി അവതാരകയുമാണ്. ഈ ലേഖനത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമാണ്.)