- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി എം ഡബ്ല്യൂവിന്റെ പുതിയ 5 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ; ലയ്ൻ മാറാൻ ഉദ്ദേശിക്കുന്ന ഡ്രൈവറുടെ കണ്ണുകൾ മിററിൽ പതിയുമ്പോഴേ സ്റ്റിയറിംഗിന് കാര്യം പിടികിട്ടും; ഓട്ടോമാറ്റിക് ലെയ്ൻ ചേഞ്ചിങ് ടെക്നോളജിയുമായി ജർമ്മൻ കാർ നിർമ്മാതാക്കൾ
ലണ്ടൻ: സ്റ്റിയറിങ് തിരിച്ച് ബുദ്ധിമുട്ടാൻ താത്പര്യമില്ലാത്ത മടിയനായ ഒരു ഡ്രൈവറാണോ നിങ്ങൾ? എങ്കിൽ നിങ്ങളെപ്പോലുള്ളവർക്കായി ബി എം ഡബ്ല്യൂവിന്റെ ഏറ്റവും പുതിയ മോഡൽ കാർ എത്തുന്നു. പൂർണ്ണമായും വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന, 5 സീരീസ് സെഡാൻ സൈഡ് മിററിലേക്ക് നോക്കുക മാത്രം ചെയ്തുകൊണ്ട് ലെയ്ൻ മാറാൻ നിങ്ങളെ സഹായിക്കുന്നു. 49,850 പൗണ്ടിൽ വില തുടങ്ങുന്ന ഈ ജർമ്മൻ കാറിൽ സ്റ്റൈയറിംഗിനു പുറകിലായി സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഡ്രൈവറുടെ കണ്ണുകളെ കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കും.
ഒരു ലെയ്ൻ മാറ്റം വേണമെന്ന് കാർ നിർദ്ദേശിക്കുമ്പോൾ, ഉദാഹരണത്തിന്, നിങ്ങളുടെ മുൻപിൽ പോകുന്ന കാർ തീർത്തും സാവധാനമാണ് പോകുന്നതിങ്കിൽ ഇങ്ങനെയുള്ള നിർദ്ദേശം വരും. അപ്പോൾ വശത്തുള്ള മിററിലേക്ക് ദൃഷ്ടി പായിച്ച് നിങ്ങൾക്ക് അത് സ്ഥിരീകരിക്കാം. ഈ സ്ഥിരീകരണം ലഭിച്ചാൽ ഉടനെ കാർ സ്റ്റിയറിംഗിന്റെ നിയന്ത്രണം അത് ഓട്ടോമാറ്റിക് ആയി ഏറ്റെടുക്കുകയും ലെയ്ൻ മാറുകയും ചെയ്യും.
ആക്ടീവ് ലെയ്ൻ ചേഞ്ചിങ് അസിസ്റ്റന്റ് എന്ന് പേര് നൽകിയ ഈ ആധുനിക സംവിധാനം ലോകത്ത് തന്നെ ഇതാദ്യമായിട്ടാണ്. ജർമ്മൻ കാർ നിർമ്മാതാക്കളായ ബി എം ഡബ്ല്യൂവിന്റെ 5 സീരീസ് സെഡാനിൽ മാത്രമാണ് ഇപ്പോൾ ഇതുള്ളത്. ഇത് ഡ്രൈവിങ് ഭാഗികമായി ഓട്ടോമേറ്റ് ചെയ്യുകയാണെന്ന് നിർമ്മാതാക്കൾ വിശദീകരിക്കുന്നു. മാത്രമല്ല, സുഗമമായ ഡ്രവിംഗിന് വഴിയൊരുക്കുകയും ചെയ്യും.
പൂർണ്ണമായും വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന ഈ മോഡലിന് 16 അടി നീളമുണ്ട്. നിശ്ചലാവസ്ഥയിൽ നിന്നും മണിക്കൂറിൽ 100 കി. മീ വേഗതയിലെക്ക് എത്താൻ ഇത് എടുക്കുക കേവലം 3.3 മുതൽ 7.9 സെക്കന്റുകൾ മാത്രം. ഈ വർഷം ഒക്ടോബറിലായിരിക്കും ഈ മോഡൽ വിപണിയിൽ ഇറങ്ങുക. ഡ്രൈവറും വാഹനവും തമ്മിലുള്ള ആശയവിനിമയം ഒരു പുതിയ തലത്തിലേക്ക് എത്തിക്കുകയാണ് ഈ ആധുനിക സാങ്കേതിക വിദ്യ എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
ഈ സംവിധാനം ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കാൻ തരത്തിലുള്ളതാണ്.അതായത് നിങ്ങൾക്ക് ഇത് ആവശ്യമില്ലെങ്കിൽ സ്വിച്ച് ഓഫ് ചെയ്യുവാനും സാധിക്കും. പക്ഷെ മണിക്കൂറിൽ 130 കി. മീ വേഗതയിലെങ്കിലും സഞ്ചരിക്കുകയാണെങ്കിൽ മാത്രമെ ഇത് പ്രവർത്തന സജ്ജമാകുകയുള്ളു. സ്റ്റിയറിംഗിനു പുറകിലുള്ള ഒരു സ്ക്രീനിലായിരിക്കും ലെയ്ൻ മാറന്നുതിനുള്ള നിർദ്ദേശം തെളിഞ്ഞു വരിക. വേണോ വേണ്ടയോ എന്നത് ഡ്രൈവർക്ക് തീരുമാനിക്കാം. വേണം എന്നാണെങ്കിലു സൈദ് മിററിലെക്ക് നോക്കുക മാത്രം ചെയ്താൽ മതി.
ഡ്രൈവർമാർക്കായി രണ്ട് ഡിസ്പ്ലെകളുമായാണ് കാർ ഇറങ്ങുന്നത്. 12.3 ഇഞ്ച് ഡിസ്പ്ലേയിൽ വേഗത, ബാറ്ററി ചാർജ്ജ് തുടങ്ങിയവ പ്രദർശിക്കുമ്പോൾ, വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ തെളിയുന്നത് ഒരു 14.9 ഇഞ്ച് സ്ക്രീനിൽ ആയിരിക്കും. മണിക്കൂറിൽ 130 കി. മീ വേഗത കവിഞ്ഞാൽ ഡ്രൈവർമാർക്ക് സ്റ്റിയറിങ് വീലിൽ നിന്നും കൈ എടുത്തു മാറ്റുകയും ചെയ്യാം. എന്നാൽ, മുന്നിലുള്ള ട്രാഫിക് സസൂക്ഷ്മം നിരീക്ഷിക്കണം എന്നു മാത്രം.
ആക്ടീവ് ലെയ്ൻ ചേഞ്ച് അസിസ്റ്റന്റിനു പുറമെ നിരവധി മറ്റ് ഡിജിറ്റൽ സംവിധാനങ്ങളും ഒക്ടോബറിൽ ഇറങ്ങുന്ന ഈ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് കമ്പനി പറയുന്നു. ഒരോരൊ ഫംഗ്ഷനുകൾ ഡിജിറ്റലൈസ് ചെയ്തതോടെ കോക്ക്പിറ്റിലെ ബട്ടണുകളുടെയും കൺട്രോളുകളുടെയും എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കൺട്രോൾ ഡിസ്പ്ലെ വഴിയിൽ ഉടനീളം റൂട്ട് മാപ്പ് നൽകിക്കൊണ്ടിരിക്കും. മാത്രമല്ല, വാഹനം നിർത്തിയിട്ടിരിക്കുമ്പോൾ അത് വീഡിയോ സ്ട്രീമിംഗിനും ഗെയിം കളിക്കുവാനും ഉപയോഗിക്കാവുന്നതാണ്.
അതേസമയം, ഓട്ടോമേറ്റ് ചെയ്ത പാർക്കിങ് ആൻഡ് മാന്വറിങ് സൗകര്യം 200 മീറ്റർ അകലെ നിന്നുകൊണ്ടു പോലും ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. സാങ്കേതിക വിദ്യയിൽ മികച്ച് നിൽക്കുമ്പോഴും, യാത്ര ചെയ്യുവാനുള്ള സുഖവും മികച്ചതായിരിക്കും എന്ന് നിർമ്മാതാക്കൾ ഉറപ്പു തരുന്നു.
മറുനാടന് ഡെസ്ക്