- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
40 വർഷം പഴക്കമുള്ള പ്യൂഷോ 205 കാർ ലേലത്തിൽ പോകുന്നത് മൂന്നേകാൽ കോടിക്ക്!
ലണ്ടൻ: നാല് പതിറ്റാണ്ട് പഴക്കമുള്ള ഒരു പ്യൂഷോ കാറിനായി നിങ്ങൾ 3 ലക്ഷം പൗണ്ട് ചെലവഴിക്കാൻ പോകുന്നു എന്ന് ആരോടെങ്കിലും പറഞ്ഞാൽ അവർ ആദ്യം ചിന്തിക്കുക നിങ്ങളുടെ മനോനില തെറ്റിയിരിക്കുന്നു എന്നായിരിക്കും. എന്നാൽ, അത്തരമൊരു സംഭവം ഏതാനും ആഴ്ച്ചകൾക്കുള്ളിൽ നടക്കാൻ പോവുകയാണ്. ഫ്രഞ്ച് കാർ നിർമ്മാക്കളുടെ വിരളങ്ങളിൽ വിരളമായ ഒരു ബ്രാൻഡ് ബ്രിട്ടനിൽ ലേലത്തിനെത്തുമ്പോൾ സംഭവിക്കുന്നത് അതായിരിക്കും.
എൺപതുകളിലെ ഏറെ പ്രിയപ്പെട്ട മോഡൽ കാറിന് ഗൈഡ് പ്രൈസ് നിശ്ചയിച്ചിരിക്കുന്നത് 2,35,000 പൗണ്ട് മുതൽ 2,75,000 പൗണ്ട് വരെയാണ്. 2024 -ൽ ഏറ്റവുമധികം വിലയ്ക്ക് വിറ്റുപോയ കാറായി മാറുവാൻ ഇത് വാറിക്ഷയറിൽ ലേലത്തിനെത്തിയിരിക്കുകയാണ്. അതിന്റെ കാരണങ്ങൾ എന്താണെന്നറിയാം.
1985 മോഡൽ പ്യൂഷോ 205 ടർബോ 16 മോഡൽ വളരെ വിരളമായ മോഡൽ ആണെന്നതാണ് ഒരു കാര്യം. എൺപതുകളുടെ മദ്ധ്യത്തിൽ കേവലം 200കാറുകൾ മാത്രമായിരുന്നു ഈ മാതൃകയിൽ നിർമ്മിച്ചത്. മത്സര കാറുകളുടെ, മാതൃകയിൽ നിർമ്മിച്ച യാത്രാ കാറുകളാണിവ. ടാർ റോഡിലും, മണലിലും, ചെമ്മൺ പാതയിലും മഞ്ഞിലും ഐസിലുമെല്ലാം 205 ടർബോ ടി 16 സുഗമമായി സഞ്ചരിക്കും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. 1985 ലും 1986 ലും വേൾഡ് റാലി ചാമ്പ്യൻഷിപ്പ് തുടർച്ചയായി ജയിച്ച ചരിത്രവും ഈ മോഡലിനുണ്ട്.
അതായത്, ഈ സ്പോർട്ട് കാറുകളുടെ റോഡ് വേർഷൻ വിരളമാണെന്ന് മാത്രമല്ല അവ അദ്ഭുതകരമാം വേഗതയിൽ പായാൻ കഴിവുള്ളവയും കൂടിയാണ്. ആകെപ്പാടെ 200 കാറുകളാണ് ഈ മോഡലിൽ നിർമ്മിച്ചത്. അവയിൽ പലതും മ്യുസിയങ്ങളിലും നിർമ്മാതാക്കളുടെ ഒപൈതൃക പ്രദർശന ശാലകളിലും എത്തിക്കഴിഞ്ഞു.
നിരത്തിലോടിക്കാനായി നിർമ്മിച്ച 200 കാറുകളിൽ 176-മത്തെ കാറാണ് ഇപ്പോൾ ലേലത്തിൽ വരുന്നത്. ബ്രിട്ടീഷ് പൗരന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ കാറിന് ബ്രിട്ടീഷ് റെജിസ്ട്രേഷനും ഉണ്ട്. മാതമല്ല, പഴക്കം ഏറെയുണ്ടെങ്കിലും ഇതുവരെ 10,000 മൈലുകൾ മാത്രമെ ഇത് ഓടിയിട്ടുള്ളുൽ. അതിനിടയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്, ടർബോ 16 നും പേജോറ്റിന്റെ വ്യാപകമായി നിർമ്മിച്ച 205 സിറ്റി കാറുകളും ഒരേ നെയിം പ്ലേറ്റാണ് ഉപയോഗിക്കുന്നതെങ്കിലും ഈ രണ്ട് മോഡലുകളും തമ്മിലുള്ള സമാനത ആ നെയിം പ്ലേറ്റ് കൊണ്ട് അവസാനിക്കുകയാണ്. ടർബോ 16 തികച്ചും വ്യത്യസ്തമായ ഒരു മോഡൽ ആണ്.
നെയിം പ്യൂഷോ പുറമെ വിൻഡ്സ്ക്രീൻ, ഡോറുകൾ, ഹെഡ് ലാമ്പുകൾ എന്നിവയിലും ഇരു മോഡലുകൾക്കിടയിൽ സമാനതകളുണ്ട്. അതിനപ്പുറം മറ്റൊന്നുമില്ല. സത്യത്തിൽ, റാലിയിലെ വിജയങ്ങൾ കാണിച്ച് , സ്റ്റാൻഡേർഡ് 205 കാറുകളുടെ വിൽപന വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നിർമ്മിച്ചതാണ് സ്പോർട്സ് കാറിന്റെ സിറ്റി വേർഷനായ ടർബൊ 16. അതുകൊണ്ടു മാത്രമാണ് ഇതിന്റെ 205 ശ്രേണിയിൽ ഉൾപ്പെടുത്തിയത്.
ഇതിന്റെ മെക്കാനിക്കൽ ഘടന, സാധാരണ 205 മോഡലിൽ നിന്നും ഏറെ വ്യത്യസ്തതയുള്ളതാണ്. ടർബോ ചാർജ്ജ്ഡ് പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത് കാറിന്റെ മുൻഭാഗത്തല്ല, മറിച്ച് മദ്ധ്യത്തിലാണ്. അതുവഴി നാല് വീലുകളിലേക്കും സമാനമായ ശക്തി നൽകാൻ കഴിയും.