- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബരത്തിന്റെ അവസാന വാക്കായ ലോകത്തിലെ ഏറ്റവും വിലകൂടിയ കാരവാൻ; ഓസ്ട്രിയൻ നിർമ്മാതാക്കളായ പാലസ്സോ ബ്രാൻഡിന്റെ വില 23 കോടി രൂപ; വീലിൽ ഓടുന്ന ഭൂമിയിലെ അത്യാഡംബര യാനത്തിന്റെ വിശേഷങ്ങൾ അറിയുക
ഓസ്ട്രിയൻ നിർമ്മാതാക്കളായ മാർചി മൊബൈൽ പുറത്തിറക്കിയ എലെമ്മെന്റ് പലാസോ ആഡംബരത്തിന്റെ അവസാന വാക്കാവുകയാണ് കാരവാനുകൾക്കിടയിൽ.2013-ൽ ആദ്യ മോഡൽ പുറത്തിറക്കിയ കമ്പനിയുടെ ഏറ്റവും പുതിയ മോഡലിന്റെ വില ഇന്ത്യൻ രൂപയിൽ 23 കോടിയിൽ അധികം വരും. കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബരപൂർണ്ണമായ മോട്ടോർ ഹോം ആയി 190 ഓളം രാജ്യങ്ങളിൽ ഇതിന് അംഗീകാരമുണ്ട് എന്നാണ്.
ഏകദേശ, 28 ടൺ ഭാരം വരുന്ന ഇത് 600 ബി എച്ച് പി ഉദ്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ വോൾവോ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. ഫൈറ്റർ പ്ലെയിനുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ഇതിന്റെ കോക്ക്പിറ്റിൽ ഒരു സെൻട്രൽ ഡിജിറ്റൽ പാനലുണ്ട്. അതേസമയം വിൻഡ് സ്ക്രീനുകൾക്ക് ഉള്ളത് ഹെലികോപ്റ്ററുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപകല്പന ചെയ്ത പനോരമിക് രൂപമാണ്. സൺ പ്രൊട്ടക്ഷൻ സിസ്റ്റം, ഇതിനെ വെയിൽ ഏൽക്കുന്ന സമയത്ത് കൂടുതൽ ഇരുണ്ടതാക്കുന്നു.
ഇതിനേക്കാൾ ഉപരിയായി ഈ ആഡംബര വാഹനം നൽകുന്ന വൈവിധ്യമാർന്ന സൗകര്യങ്ങളും സവിശേഷതകളുമാണ് ഇതിനെ കൂട്ടത്തിൽ തലയെടുപ്പുള്ള കൊമ്പനാക്കുന്നത്. ലോഞ്ച് ഏരിയയിൽ ഉള്ള ത് നാല് മീറ്റർ നീളമുള്ള സോഫകൾ, ഒരു കോക്ക്ടെയിൽ ബാർ, പാനീയങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഫ്രിഡ്ജ്, വൈൻ കാബിനറ്റ്, കോഫീ മെഷിൻ എന്നിവയാണ്.
നിങ്ങളുടെ സൗകര്യാർത്ഥം ബസ്സിനുള്ളിൽ ഓൺബോർഡ് വൈഫൈ ലഭ്യമാക്കിയീട്ടുണ്ട്. വലിയ രണ്ട് 42 ഇഞ്ച് സ്ക്രീൻ ടി വി ഉൾപ്പടെ 20 ൽ അധികം ടെലിവിഷൻ സ്ക്രീനുകളും ഇതിലുണ്ട്. അടുക്കളയിലാണെങ്കിൽ, സ്വർണം പൂശിയ ഒരു ഓവൻ, ഐസ് മേക്കർ, ഫ്രീസർ എന്നിവയും. കിടപ്പുമുറിയിൽ മൃദുവായ കിങ് സൈസ് കട്ടിലാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന് കിടക്കകൾ നിർമ്മിച്ചു നൽകുന്ന കമ്പനിയാണ് ഇതിലേക്കുള്ള കിടക്കകൾ നിർമ്മിച്ചിരിക്കുന്നതും.
കുളികുറിയിൽ ഒരു റെയിൻ ഷവർ ഉണ്ട്. മാത്രമല്ല, എല്ലാ ഫിറ്റിംഗുകളും സ്വർണം പൂശിയതുമാണ്. എന്നാൽ, ഇതിലൊക്കെ പ്രാധാന്യമുള്ളത് സ്കൈ ലോഞ്ച് എന്ന് വിളിക്കുന്ന ഇതിന്റെ മേൽക്കൂരയിലെ ടെറസ് ആണ്. സ്വകാര്യത ഉറപ്പാക്കുമ്പോൾ തന്നെ ഇത് പുറത്തെ ദൃശ്യങ്ങൾ കാണാൻ സഹായിക്കുകയും ചെയ്യും.
മറുനാടന് ഡെസ്ക്